Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unclaimed Dividends

പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ഓ​ഹ​രി​ക​ളും ഡി​വി​ഡ​ന്‍റും അ​വ​കാ​ശി​ക​ള്‍​ക്ക് കൈ​പ്പ​റ്റാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കും

കോ​ട്ട​യം: പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ഓ​ഹ​രി​ക​ളും ഡി​വി​ഡ​ന്‍റും അ​വ​കാ​ശി​ക​ള്‍​ക്ക് കൈ​പ്പ​റ്റാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് കൊ​ച്ചി​ന്‍ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് ഹോ​ള്‍​ഡിം​ഗ് ലി​മി​റ്റ​ഡ്. മ​ര​ണ​പ്പെ​ട്ട​വ​ര്‍, ഉ​ട​മ​സ്ഥാ​വാ​കാ​ശം ബോ​ധ്യ​മി​ല്ലാ​തെ ക​ഴി​ഞ്ഞ അ​വ​കാ​ശി​ക​ള്‍, രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് അ​വ​സ​രം വി​നി​യോ​ഗി​ക്കാം. ഏ​ഴ് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഓ​ഹ​രി പു​തു​ക്ക​ല്‍ ന​ട​ത്താ​ത്ത​വ​രും ഡി​വി​ഡ​ന്‍റ് കൈ​പ്പ​റ്റാ​ത്ത​വ​രു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​മെ​ന്ന് സി​എ​സ്ഇ ഹോ​ള്‍​ഡിം​ഗ് ലി​മി​റ്റ​ഡ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

2000നു ​മു​മ്പു​ള്ള ഓ​ഹ​രി ഉ​ട​മ​ക​ള്‍​ക്കാ​ണ് ഓ​ഹ​രി മൂ​ല്യം ല​ഭി​ക്കു​ന്ന​തി​നും കൈ​മാ​റ്റ​ത്തി​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്. ഓ​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​വി​ഡ​ന്‍റ് തു​ട​ര്‍​ച്ച​യാ​യി ഏ​ഴ് വ​ര്‍​ഷം അ​വ​കാ​ശ​പ്പെ​ടാ​തെ​യോ ല​ഭി​ക്കാ​തെ​യോ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ആ ​ഓ​ഹ​രി​ക​ള്‍ പേ​പ്പ​ര്‍ രൂ​പ​ത്തി​ലാ​യാ​ലും ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ലാ​യാ​ലും ഐ​ഇ​പി​എ​ഫ് അ​തോ​റി​റ്റി​യി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടും. ഏ​ഴ് വ​ര്‍​ഷം വി​ത​ര​ണം ചെ​യ്യ​പ്പെ​ടാ​തെ​യോ അ​വ​കാ​ശ​പ്പെ​ടാ​തെ​യോ തു​ട​രു​ന്ന ഡി​വി​ഡ​ന്‍റും കൈ​മാ​റും.

ഇ​ത്ത​ര​ത്തി​ല്‍ ഐ​ഇ​പി​എ​ഫ് അ​തോ​റി​റ്റി​യി​ലേ​ക്ക് കൈ​മാ​റി​യ ഓ​ഹ​രി​യും ഡി​വി​ഡ​ന്‍റും യ​ഥാ​ര്‍​ഥ നി​ക്ഷേ​പ​ക​നോ, നി​യ​മാ​വ​കാ​ശി​ക്കോ ഐ​ഇ​പി​എ​ഫ്-5 ഫോം ​സ​മ​ര്‍​പ്പി​ച്ച് നി​ര്‍​ദി​ഷ്ട പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ച്ചു തി​രി​കെ ല​ഭി​ക്കു​ന്ന​താ​ണ്. ആ​സ്തി​ക​ള്‍ തി​രി​കെ ല​ഭി​ക്കി​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​നി​യ​മ​സ​ഹാ​യം ന​ല്‍​കു​മെ​ന്നും സി​എ​സ്ഇ ഹോ​ള്‍​ഡിം​ഗ് ലി​മി​റ്റ​ഡ് വ്യ​ക്ത​മാ​ക്കി.

അ​വ​കാ​ശ​പ്പെ​ടാ​ത്ത ഓ​ഹ​രി​ക​ളു​ടെ വി​പ​ണി​മൂ​ല്യം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ അ​ധി​ക​മാ​യി ഐ​ഇ​പി​എ​ഫ് അ​തോ​റ്റി​യു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നാ​ണു ക​ണ​ക്കെ​ന്നും ഗ​ണ്യ​മാ​യ തു​ക​യു​ടെ ഡി​വി​ഡ​ന്‍റും മ​റ്റ് സാ​മ്പ​ത്തി​ക ആ​സ്തി​ക​ളും ഐ​ഇ​പി​എ​ഫ് കൈ​വ​ശ​മു​ണ്ടെ​ന്നും സി​എ​സ്ഇ ഹോ​ള്‍​ഡിം​ഗ് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ കെ.​വി. തോ​മ​സ്, വ​ര്‍​ഗീ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up