കൊച്ചി: ഭാര്യയ്ക്കും മക്കള്‍ക്കും ജീവനാംശം നല്കാതിരിക്കാന് വായ്പയെടുത്ത് വരുമാനം കുറച്ചുകാണിക്കുന്ന ഭര്‍ത്താക്കന്മാരുണ്ടെന്ന് ഹൈക്കോടതി.
ഇത്തരം തന്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ല. ഇതടക്കം മൊത്തം വരുമാനം കണക്കാക്കി വേണം ജീവനാംശമായി നല്‍കേണ്ട തുക തീരുമാനിക്കാൻ.
ജീവനാംശം നല്‍കേണ്ട തുക കുറച്ചുകിട്ടാനായി ആ ഘട്ടത്തില്‍ വായ്പയോ ഇന്‍ഷ്വറന്‍സോ എടുക്കും. പിഎഫിലേക്ക് ശമ്പളവിഹിതം കൂട്ടിയിടുന്നവരുമുണ്ട്. എന്നാല്‍ ഇതെല്ലാം നിക്ഷേപമായി കണക്കാക്കി മൊത്തവരുമാനത്തില്‍ ഉള്‍പ്പെടുത്തി വേണം ജീവനാംശം തീരുമാനിക്കാനെന്നും ജസ്റ്റീസ്എ.ബദറുദ്ദീന്‍ വ്യക്തമാക്കി.