District News
പേരാമ്പ്ര: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരേ കർഷക കോൺഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താളി ടൗണിൽ പ്രതിഷേധ സദസ് നടത്തി.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.കെ. രാജീവ് അധ്യക്ഷത വഹിച്ചു.
കൂത്താളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജൻ കെ. പുതിയേടത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ, പി.സി. രാധാകൃഷ്ണൻ, ടി.പി. നാരായണൻ, പട്ടയാട്ട് അബ്ദുള്ള, സി.പി. നാരായണൻ, വി. ദാമോദരൻ, എ.കെ. ശ്രീധരൻ, നടുക്കണ്ടി ബാലൻ, പി.പി. ബാലൻ, പി.വി. പത്മവാതി, ഇ.ടി. സത്യൻ, മോഹൻദാസ് ഓണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
മൂലമറ്റം: അതിദാരിദ്ര്യ നിര്മാര്ജന പദ്ധതിയായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്ക്കാര് അട്ടിമറിച്ചെന്ന് കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസ്. ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തില് ഗാന്ധിദര്ശന്വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് അറക്കുളം പഞ്ചായത്തിലെ ഇന്റര്മീഡിയറ്റിലെ തൊഴിലുറപ്പ് സൈറ്റില് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദര്ശന് വേദി ജില്ലാ ചെയര്മാന് ജോര്ജ് ജോണ്, അഡ്വ. ആല്ബര്ട്ട് ജോസ്, ജിഫി അഞ്ചാനി, ടി.ജെ. പീറ്റര്, എസ്.ജി. സുദര്ശന്, പഞ്ചായത്തംഗങ്ങളായ വി.സി. മണിയമ്മ, കെ.എസ്. വിനോദ്, ബിജു കാനകാടന്, എം.കെ. അനില്കുമാര്, പി.ഡി. പുഷ്പന്, ലിസി ജോസ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്റ്റീഫന് ജോര്ജ്, മാത്യു സെബാസ്റ്റ്യന് എന്നിവര് പ്രസംഗിച്ചു.
കരിമണ്ണൂര്: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലുറപ്പ് സംരക്ഷണസംഗമം ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ.നാസര് അധ്യക്ഷത വഹിച്ചു. ജോണ് നെടിയപാല, ജോളി അഗസ്റ്റിന്, സിബി കുഴിക്കാട്ട്, ജോസ് ഊരക്കാട്ട്, അബ്ദുള് കരിം, പി.എസ്. സെബാസ്റ്റ്യന്, എ.എന്. ദിലീപ് എന്നിവര് പ്രസംഗിച്ചു.
National
ന്യൂഡല്ഹി: ആഗോളതലത്തില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എഐ) മേഖലയിലുണ്ടാകുന്ന അമിതമായ നിക്ഷേപവും മാറ്റങ്ങളും ലോക സമ്പദ്വ്യവസ്ഥയെ വലിയൊ'എഐ' വിപ്ലവം ആഗോള സാമ്പത്തിക തകര്ച്ചയ്ക്ക് കാരണമായേക്കാം'എഐ' വിപ്ലവം ആഗോള സാമ്പത്തിക തകര്ച്ചയ്ക്ക് കാരണമായേക്കാം; 2008-നേക്കാള് വലി; 2008-നേക്കാള് വലിരു തകര്ച്ചയിലേക്ക് നയിച്ചേക്കാമെന്ന് കേന്ദ്ര സാമ്പത്തിക അവലോകന റിപ്പോര്ട്ടിന്റെ മുന്നറിയിപ്പ്. ഈ പ്രതിസന്ധി 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാള് ഭീകരമായിരിക്കുമെന്നാണ് റിപ്പോര്ട്ട് പ്രവചിക്കുന്നത്.
എഐ ഇന്ഫ്രാസ്ട്രക്ചര് മേഖലയിലെ അമിതമായ കടന്നുകയറ്റം ആഗോള സാമ്പത്തിക വ്യവസ്ഥയില് ഒരു 'സിസ്റ്റമിക് ഷോക്ക്' സൃഷ്ടിക്കാന് 10 മുതല് 20 ശതമാനം വരെ സാധ്യതയുണ്ട്. ഇത് സംഭവിച്ചാല് ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്ച്ചയായിരിക്കുമിതെന്നും റിപ്പോര്ട്ട് പ്രവചിക്കുന്നു.ഡാറ്റാ എന്ട്രി, സമ്മറൈസേഷന് തുടങ്ങിയ ലളിതമായ ജോലികള് എഐ ഏറ്റെടുക്കുന്നതോടെ വൈറ്റ് കോളര് തൊഴിലവസരങ്ങള് വന്തോതില് കുറയും. ഇത് ഇന്ത്യയെപ്പോലുള്ള സേവന മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങള്ക്ക് വലിയ വെല്ലുവിളിയാണ്.
മുന്കാലങ്ങളില് ജിഡിപി വളരുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വര്ദ്ധിക്കുമായിരുന്നു. എന്നാല് എഐയുടെ വരവോടെ ഉത്പാദനം വര്ധിച്ചാലും പുതിയ തൊഴിലുകള് സൃഷ്ടിക്കപ്പെടാത്ത സാഹചര്യം ഉണ്ടാകുമെന്ന് റിപ്പോര്ട്ട് നിരീക്ഷിക്കുന്നു. 2022 ഡിസംബറിന് ശേഷം ഐടി മേഖലയില് ഈ പ്രവണത കണ്ടുതുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ചിലവില് ഐടി സേവനങ്ങള് നല്കുന്ന ഇന്ത്യയുടെ ബിസിനസ് മോഡലിനെ എഐ ബാധിക്കും.
ആഗോള കമ്പനികള് മനുഷ്യര്ക്ക് പകരം എഐ ഉപയോഗിച്ചു തുടങ്ങുന്നത് ഇന്ത്യയിലേക്കുള്ള വര്ക്ക് ഓര്ഡറുകള് കുറയാന് കാരണമാകും. ഈ സാഹചര്യം നേരിടാന് ഒരു എഐ ഇക്കണോമിക് കൗണ്സില് അടിയന്തരമായി രൂപീകരിക്കണമെന്ന് റിപ്പോര്ട്ട് ശുപാര്ശ ചെയ്യുന്നു. എഐയുടെ വളര്ച്ച നിരീക്ഷിക്കാനും തൊഴില് നഷ്ടം കുറയ്ക്കുന്നതിനുള്ള നയങ്ങള് രൂപീകരിക്കാനും ഈ കൗണ്സില് സഹായിക്കും
Kerala
കൊച്ചി: തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 60 ശതമാനമായി കുറച്ചത് സംസ്ഥാനങ്ങള്ക്കു വലിയ തിരിച്ചടിയായെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല്.
പദ്ധതിയുടെ ചെലവ് 60:40 അനുപാതത്തിലാക്കുന്നത് സംസ്ഥാനങ്ങള്ക്കു വലിയ സാമ്പത്തികബാധ്യത വരുത്തും. ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ വരുമാനത്തെയും തൊഴിലിനെയും കേന്ദ്രതീരുമാനം ഗുരുതരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളം പോലുള്ള സംസ്ഥാനങ്ങളില് ഗ്രാമീണ ജനതയ്ക്ക് വരുമാനം കിട്ടുന്ന പ്രധാന പദ്ധതിയാണിത്. കഴിഞ്ഞവര്ഷം കേരളത്തില് മാത്രം 9.07 കോടി തൊഴില്ദിനങ്ങളാണു സൃഷ്ടിച്ചത്. 13.72 ലക്ഷം കുടുംബങ്ങള് ഇതില് പങ്കെടുത്തു. 22 ലക്ഷത്തോളം പേര് പദ്ധതിയില് എന്റോള് ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം ചെലവും സംസ്ഥാനങ്ങള്ക്കു നല്കിയിരുന്നത് കേന്ദ്രമായിരുന്നു.
എന്നാല് നിലവിലെ സാഹചര്യത്തില് പണം വെട്ടിക്കുറച്ചതു കാരണം സംസ്ഥാനത്തിന് ഒരു വര്ഷം കുറഞ്ഞത് 2000 കോടി രൂപയുടെയെങ്കിലും കുറവുണ്ടാകും മന്ത്രി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്കരിക്കുകയെന്നത് അധികാരത്തിൽ വന്നത് മുതൽ ബിജെപിയുടെ അണ്ടജയാണ്.
പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി സ്മരണകളെ ബിജെപി എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണം. ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല.
ഈ പദ്ധതിയോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണം. അതോടൊപ്പം 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.