Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unit Donated

Kollam

ത​യ്യ​ൽ യൂ​ണി​റ്റ് സം​ഭാ​വ​ന ചെ​യ്തു

കൊ​ല്ലം: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​യ്‌​ലോ​ൺ വെ​സ്റ്റ് ഫി​ഷ​ർ​മെ​ൻ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ജ​ക്‌ടിനാ​യി 17 ത​യ്യ​ൽ മെ​ഷീ​നു​ക​ൾ സം​ഭാ​വ​ന ചെ​യ്തു. റോ​ട്ട​റി ഡി​സ്‌​ട്രി​ക്‌​ട് 3211 ഗ​വ​ർ​ണ​ർ മേ​ജ​ർ ഡോ​ണ​ർ ഡോ. ​ടീ​ന ആ​ന്‍റ​ണി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തീ​ര​ദേ​ശ​ത്തു​ള്ള തൊ​ഴി​ൽ​ര​ഹി​ത​രാ​യ വീ​ട്ട​മ്മ​മാ​രെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് പ​രി​പാ​ടി. അ​വ​ർ​ക്ക് മി​ക​ച്ച രീ​തി​യി​ലു​ള്ള ത​യ്യ​ൽ പ​രി​ശീ​ല​നം ന​ൽ​കി ത​യ്യ​ൽ ഒ​രു ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​പ്രൊ​ജ​ക്‌ട് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ന്ത​രി​ച്ച ര​മ​ണി ജോ​ർ​ജി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ത​യ്യ​ൽ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​വാ​ൻ വേ​ണ്ടി​വ​ന്ന മു​ഴു​വ​ൻ ചെ​ല​വു​ക​ളൂം റോ​ട്ട​റി ക്ല​ബി​നു വേ​ണ്ടി മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​ജി .എ. ​ജോ​ർ​ജാ​ണ് വ​ഹി​ച്ച​ത്.

ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്‌​ട്രി​ക്റ്റ് 3211 മു​ൻ ഗ​വ​ർ​ണ​മാ​രാ​യ കെ. ​പി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഡോ. ​ജി. ഏ .​ജോ​ർ​ജ്,ഡോ. ​റി​യാ​സ് അ​ഹ​മ്മ​ദ്,ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. ആ​ർ. സു​ധീ​ർ, സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ കാ​പ്പി​ൽ,എ​ഫ് സി ​ഡി പി ​ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി എ​ള​മ്പ​ശേ​രി​ൽ, പ്ര​സി​ഡ​ന്‍റ് ആ​ഗ്ന​സ്, കോ​ർ​പ​റേ​ഷ​ൻ ടൗ​ൺ പ്ലാ​നിം​ഗ് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​രു​വി​ള ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Latest News

Corehub Up