കൊല്ലം: റോട്ടറി ക്ലബ് ഓഫ് കൊയ്ലോൺ വെസ്റ്റ് ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടിനായി 17 തയ്യൽ മെഷീനുകൾ സംഭാവന ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ മേജർ ഡോണർ ഡോ. ടീന ആന്റണി പദ്ധതി ഉദ്ഘാടനം ചെയ്തു.
തീരദേശത്തുള്ള തൊഴിൽരഹിതരായ വീട്ടമ്മമാരെ ഉദ്ദേശിച്ചുള്ളതാണ് പരിപാടി. അവർക്ക് മികച്ച രീതിയിലുള്ള തയ്യൽ പരിശീലനം നൽകി തയ്യൽ ഒരു ഉപജീവനമാർഗമായി സ്വീകരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രൊജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്തരിച്ച രമണി ജോർജിന്റെ നാമധേയത്തിലുള്ള തയ്യൽ യൂണിറ്റ് സ്ഥാപിക്കുവാൻ വേണ്ടിവന്ന മുഴുവൻ ചെലവുകളൂം റോട്ടറി ക്ലബിനു വേണ്ടി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി .എ. ജോർജാണ് വഹിച്ചത്.
ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് 3211 മുൻ ഗവർണമാരായ കെ. പി. രാമചന്ദ്രൻ നായർ, ഡോ. ജി. ഏ .ജോർജ്,ഡോ. റിയാസ് അഹമ്മദ്,ക്ലബ്ബ് പ്രസിഡന്റ് ഡോ. കെ. ആർ. സുധീർ, സെക്രട്ടറി സ്റ്റാലിൻ കാപ്പിൽ,എഫ് സി ഡി പി ഡയറക്ടർ ഫാ. സജി എളമ്പശേരിൽ, പ്രസിഡന്റ് ആഗ്നസ്, കോർപറേഷൻ ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുരുവിള ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Sewing unit donated