ഉളിക്കൽ: ടിഎസ്എസ്എസ് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം വയത്തൂർ യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ മേഖല ഡയറക്ടർ ഫാ. ജുബിൻ കണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഉണ്ണിമിശിഹാ പള്ളിവികാരി ഫാ. മനോജ് കിടാരത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കരാട്ടെ നാഷണൽ ചാമ്പ്യൻഷിപ്പ് ജേതാവ് എയ്ഞ്ചലിൻ ഫ്രാൻസിസ്, ജീവകാരുണ്യ പ്രവർത്തകൻ ബിജു മാണിക്കത്താൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. മേഖല പ്രസിഡന്റ് ജോർജ് തെക്കേമുറിയിൽ, മേഖല സെക്രട്ടറി ജോർജ് ആനിത്തോട്ട്, ആനിമേറ്റർ സിസ്റ്റർ ലിൻസ് മരിയ, ഇടവക കോ-ഓർഡിനേറ്റർ സണ്ണി കുടിലിപ്പറമ്പിൽ, ട്രസ്റ്റി ജോൺസൺ കാനാട്ട്, കുര്യൻ തായംകരി, യൂണിറ്റ് പ്രസിഡന്റ് മേരിക്കുട്ടി ചാക്കോ പാലക്കലോടി എന്നിവർ പ്രസംഗിച്ചു.