Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Urban Forest

Wayanad

സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് മാ​ന​ന്ത​വാ​ടി​യി​ലെ ന​ഗ​ര​വ​നം

മാ​ന​ന്ത​വാ​ടി: പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​ൻ ന​ഗ​ര​മ​ധ്യ​ത്തി​ൽ ന​ഗ​ര​വ​നം ഒ​രു​ക്കി വ​നം വ​കു​പ്പ്. സം​സ്ഥാ​ന​ത്ത് മ​റ്റെ​വി​ടെ​യും കാ​ണാ​ത്ത വി​ധം സ​മൃ​ദ്ധ​മാ​യ വ​നാ​നു​ഭ​വം പ​ക​രു​ക​യാ​ണ് നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ ടൗ​ണ്‍ പ​രി​ധി​യി​ൽ ഒ​രു​ക്കി​യ ന​ഗ​ര​വ​നം.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ കു​റ​യ്ക്കു​ക, ഹ​രി​താ​ഭ വ​ർ​ധി​പ്പി​ക്കു​ക, ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യ്ക്കു​ക, വാ​യു-​ശ​ബ്ദ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ക, കാ​റ്റി​ന്‍റെ വേ​ഗ​ത കു​റ​ച്ച് ന​ഗ​ര​ത്തെ സം​ര​ക്ഷി​ക്കു​ക, ചെ​റു​ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് വാ​സ​സ്ഥ​ലം ഒ​രു​ക്കു​ക, ഭു​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ ന​ഗ​ര​വ​നം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​കൃ​തി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​നും പ​രി​സ്ഥി​തി അ​വ​ബോ​ധം നേ​ടാ​നും പ​ദ്ധ​തി അ​വ​സ​ര​മൊ​രു​ക്കു​ന്നു​ണ്ട്. നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ വ​ള​പ്പി​ൽ ആ​രം​ഭി​ച്ച ന​ഗ​ര​വ​നം, ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ഒ​രു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

അ​ക്വേ​റി​യം, ന​ക്ഷ​ത്ര​വ​നം, ആ​ന്തു​റി​യം കോ​ർ​ണ​ർ, ബ​ട്ട​ർ​ഫ്ളൈ ഗാ​ർ​ഡ​ൻ, ഫേ​ണ്‍​സ്, ക​നോ​പി വാ​ക്ക്, ഏ​റു​മാ​ടം, ഓ​ക്സി​ജ​ൻ പാ​ർ​ല​ർ, വെ​ള്ള​ച്ചാ​ട്ടം, ഊ​ഞ്ഞാ​ൽ, ഫോ​ട്ടോ പോ​യി​ന്‍റ്, ക​ഫ്റ്റീ​രീ​യ, ഇ​രി​പ്പി​ട​ങ്ങ​ൾ, ശു​ചി​മു​റി തു​ട​ങ്ങി​യ​വ ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ​യി​നം ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ​യും ചെ​റു ജീ​വ​ജാ​ല​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ണ​ങ്ങ​ൾ, പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന ഗ്രാ​ഫു​ക​ൾ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശി​ൽ​പ്പ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ന​ഗ​ര​വ​ന​ത്തി​ൽ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൃ​ത്രി​മ വെ​ള്ള​ച്ചാ​ട്ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​കൃ​തി​യും പ​രി​സ്ഥി​തി​യും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക​യും പ​ദ്ധ​തി ല​ക്ഷ്യ​മാ​ണ്. ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന വ​നം​ഓ​ഫീ​സ്, വ​നം ബം​ഗ്ലാ​വ് എ​ന്നി​വ സ​ന്ദ​ർ​ശ​ക​ർ​ക്ക് കൗ​തു​ക​ക്കാ​ഴ്ച​ക​ളാ​ണ്.
മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഒ​രു​ക്കി​യ 800 മീ​റ്റ​ർ നീ​ള​മു​ള്ള ന​ട​പ്പാ​ത ആ​സ്വാ​ദ്യ​ക​ര​മാ​ണ്. പ്ര​കൃ​തി​ക്ക് കോ​ട്ടം വ​രു​ത്താ​തെ​യു​ള്ള നി​ർ​മി​തി​ക​ളാ​ണ് ന​ഗ​ര​വ​ന​ത്തി​ലു​ള്ള​ത്. ന​ഗ​ര​വ​നം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ന്ന​ത്. രാ​വി​ലെ 9.30 മു​ത​ൽ 5.30 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. മു​തി​ർ​ന്ന​വ​ർ​ക്ക് 40 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 20 രൂ​പ​യും വി​ദേ​ശി​ക​ൾ​ക്ക് 50 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പാ​ർ​ക്കിം​ഗി​നു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് 10 ഉം ​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 15 ഉം ​നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 20 ഉം ​വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 30 ഉം ​രൂ​പ​യാ​ണ് നി​ര​ക്ക്.

Latest News

Corehub Up