Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Urge Egypt

വിശ്വാസത്തിന്‍റെ പേരിൽ വധശിക്ഷ; ക്രൈസ്തവനെ വിട്ടയക്കണമെന്ന് ഈജിപ്തിനോടു യുഎസ് ജനപ്രതിനിധികൾ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഈ​​​​ജി​​​​പ്തി​​​​ൽ 25 വ​​​​ർ​​​​ഷം ത​​​​ട​​​​വോ വ​​​​ധ​​​​ശി​​​​ക്ഷ​​​​യോ നേ​​​​രി​​​​ടു​​​​ന്ന ക്രി​​​​സ്തു​​​​മ​​​​ത വി​​​​ശ്വാ​​​​സി​​​​യാ​​​​യ സെ​​​​യ്ദ് അ​​​​ബ്ദു​​​​ൽ​​​​റ​​​​സേ​​​​ക്കി​​​​നെ ഉ​​​​ട​​​​ൻ വി​​​​ട്ട​​​​യ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഈ​​​​ജി​​​​പ്ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബ്ദു​​​​ൽ ഫ​​​​ത്താ​​​​ഹ് അ​​​​ൽ സി​​​​സി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​സ്‌​​​​ലാം മ​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക്രി​​​​സ്തു​​​​മ​​​​തം സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2025 ജൂ​​​​ലൈ​​​​യി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ മ​​​​ത​​​​നി​​​​ന്ദ, തീ​​​​വ്ര​​​​വാ​​​​ദം എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണു ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ൽ അ​​​​ബ്ദു​​​​ൽ​​​​റ​​​​സേ​​​​ക്കി​​​​ന് ക​​​​ടു​​​​ത്ത ശി​​​​ക്ഷ ല​​​​ഭി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് യു​​​​എ​​​​സ് സെ​​​​ന​​​​റ്റ​​​​ർ ജോ​​​​ഷ് ഹാ​​​​വ്‌​​​​ലി ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ആ​​​​റു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ക​​​​ത്തെ​​​​ഴു​​​​തി​​​​യ​​​​ത്. ജ​​​​യി​​​​ലി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ചി​​​​കി​​​​ത്സ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യും പീ​​​​ഡ​​​​ന​​​​മേ​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്. മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ലെ പു​​​​രോ​​​​ഗ​​​​തി​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് ഈ​​​​ജി​​​​പ്തി​​​​നു​​​​ള്ള യു​​​​എ​​​​സ് സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

മ​​​​ത​​​​നി​​​​ന്ദ, തീ​​​​വ്ര​​​​വാ​​​​ദ വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ വേ​​​​ട്ട​​​​യാ​​​​ടു​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ബ്ദു​​​​ൽ​​​​റ​​​​സേ​​​​ക്കി​​​​നെ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി ഉ​​​​ട​​​​ൻ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യ്ക്കും ക​​​​ത്തി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2018ൽ ​​​​ക്രി​​​​സ്തു​​​​മ​​​​തം സ്വീ​​​​ക​​​​രി​​​​ച്ച​​​​തു​​​​മു​​​​ത​​​​ൽ അ​​​​ബ്ദു​​​​ൽ​​​​റ​​​​സേ​​​​ക്കി​​​​ന് ക​​​​ടു​​​​ത്ത പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ളും നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന​​​​താ​​​​യി യു​​​​എ​​​​സ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ ക​​​​മ്മി​​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് 2019ൽ ​​​​അ​​​​ദ്ദേ​​​​ഹം റ​​​​ഷ്യ​​​​യി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടി. എ​​​​ന്നാ​​​​ൽ, സ്വ​​​​കാ​​​​ര്യ വീ​​​​ഡി​​​​യോ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് 2023ൽ ​​​​റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും 2024ൽ ​​​​ഈ​​​​ജി​​​​പ്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ച​​​​യ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
ഈ​​​​ജി​​​​പ്തി​​​​ലെ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തെ 2025 ജൂ​​​​ലൈ​​​​യി​​​​ൽ വാ​​​​റ​​​​ന്‍റി​​​​ല്ലാ​​​​തെ വീ​​​​ണ്ടും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up