Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Urgent Solution

Alappuzha

ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണം

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത് ത​ട​യാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ജി​ല്ല​യി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (ദി​ശ) യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ദി​ശ കോ-​ചെ​യ​ർ​മാ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

പാ​ത​യോ​ര​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ഓ​ട സം​വി​ധാ​നം കു​റ്റ​മ​റ്റ രീ​തി​യി​ൽ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം. കാ​യം​കു​ള​ത്ത് ഉ​യ​ര​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം. ഇ​തി​ൽ യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ എ​ൻഎ​ച്ച്എഐ ചെ​യ​ർ​മാ​നു​മാ​യി ഉ​ട​ൻ യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ങ്കു​ക​ൾ വി​ദ്യാ​ഭ്യാ​സ ലോ​ൺ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​ൽ കാ​ല​താ​മ​സം വ​രു​ത്ത​രു​തെ​ന്നും എംപി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ൽ എ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​വ​രെ വി​ദ്യാ​ഭ്യാ​സ ലോ​ൺ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന​തി​നെ​പ്പ​റ്റി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​രോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ എ​ത്ര ക​യ​ർ-​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ദ്ര ലോ​ൺ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്ക​ണം.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ സാ​ധ്യ​മാ​യ പ​ര​മാ​വ​ധി ജോ​ലി​ക​ൾ ക​ണ്ടെ​ത്തി കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​ക​ണം. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ പി​ന്നി​ൽ നി​ൽ​ക്കു​ന്ന ബ്ലോ​ക്കു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണം. ജ​ല്‍​ജീ​വ​ന്‍ മി​ഷ​ൻ പ​ദ്ധ​തി​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ വ​രു​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ എം.​പി.​ലാ​ഡ്സ് പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ചൂ​ണ്ടി​ക്കാ​ട്ടി. ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല​യി​ലെ എം​പി ലാ​ഡ്സ് പ​ദ്ധ​തി​ക​ളു​ടെ പ്ര​ത്യേ​ക അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന്പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up