x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിയന്തര പരിഹാരം വേണം


Published: January 19, 2026 01:09 AM IST | Updated: January 19, 2026 01:09 AM IST

പാ​ലാ​വ​യ​ൽ മേഖലയിലെ ജ​ന​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ലും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലു​മൊ​ക്കെ എ​ത്തി​പ്പെ​ടാ​ൻ ഏറെ ക​ഷ്ട​പ്പെ​ടു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ര​പ്പ പ​ള്ളി​യി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന കാ​ല​ത്ത് പാ​ലാ​വ​യ​ൽ-​കാ​ഞ്ഞ​ങ്ങാ​ട് ബോ​ർ​ഡ് വ​ച്ചു​ള്ള ബ​സു​ക​ൾ പ​ര​പ്പ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി ഓ​ർ​ക്കു​ന്നു. ഇ​പ്പോ​ൾ പാ​ലാ​വ​യ​ലി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​തെ​ല്ലാം നി​ന്നു​പോ​യ അ​വ​സ്ഥ​യാ​ണ്. സ്വ​ന്തം നാ​ടി​ന്‍റെ പേ​ര് ബ​സു​ക​ളു​ടെ ബോ​ർ​ഡി​ൽ കാ​ണു​ന്ന​തു​ത​ന്നെ ഓ​രോ നാ​ട്ടു​കാ​രു​ടെ​യും അ​ഭി​മാ​ന​മാ​ണ്. ആ ​അ​ഭി​മാ​ന​വും എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കേ​ണ്ട പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​വു​മാ​ണ് പാ​ലാ​വ​യ​ലു​കാ​ർ​ക്കും ത​യ്യേ​നി​ക്കാ​ർ​ക്കു​മൊ​ക്കെ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. പാ​ലാ​വ​യ​ൽ, ഓ​ട​ക്കൊ​ല്ലി, ക​ണ്ണി​വ​യ​ൽ മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു.    

ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ
(സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി,
പാ​ലാ​വ​യ​ൽ)

പാ​ലാ​വ​യ​ൽ, ഓ​ട​ക്കൊ​ല്ലി, ചാ​വ​റ​ഗി​രി, മ​ലാ​ങ്ക​ട​വ്, ത​യ്യേ​നി, കാ​വു​ന്ത​ല റൂ​ട്ടു​ക​ളി​ല്‍ പു​തി​യ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ മു​ന്നി​ല്‍ എ​ത്തി​ക്കും. സ​മീ​പ​ത്തു​ള്ള മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്രാ​മ​വ​ണ്ടി ആ​രം​ഭി​ക്കു​ന്ന​തി​നും ശ്ര​മം ന​ട​ത്തും. പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍​ക്കും ശ്ര​മം ന​ട​ത്തും.

മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ
നാ​യ്ക്കം​പ​റ​മ്പി​ല്‍
(വാ​ര്‍​ഡ് മെം​ബ​ര്‍, പാ​ലാ​വ​യൽ)

2020 ൽ ​ഏ​ണി​ച്ചാ​ൽ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ച​തോ​ടെ​യാ​ണ് ബ​സു​ക​ളെ​ല്ലാം നി​ന്ന​ത്. പി​ന്നീ​ട് പാ​ല​വും റോ​ഡും പൂ​ര്‍​ത്തി​യാ​യി​ട്ടും ബ​സു​ക​ള്‍ തി​രി​കെ​യെ​ത്തി​യി​ല്ല. മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന ബ​സ് റൂ​ട്ടു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് തി​രി​കെ കൊ​ണ്ടു​വ​രി​ക​യും പു​തി​യ​വ അ​നു​വ​ദി​ക്കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​വി​ടു​ത്തെ യാ​ത്രാ പ്ര​ശ്‍​നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യൂ.

പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ൻ
പാ​റേ​ക്കു​ടി​യി​ൽ
(മു​ൻ വാ​ര്‍​ഡ് മെം​ബ​ര്‍,
പാ​ലാ​വ​യ​ല്‍)

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പാ​ലാ​വ​യ​ൽ - ന​ല്ലോം​പു​ഴ പി​ഡ​ബ്ല്യു​ഡി റീ​ച്ചി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ ന​ല്ല റോ​ഡു​ണ്ട്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളി​ല്ല. പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം നി​ര​ത്തും​ത​ട്ട്, ഏ​ണി​ച്ചാ​ൽ, തോ​ട്ടേം​ചാ​ൽ, ക​ണ്ണി​വ​യ​ൽ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു​വ​രു​ന്ന യാ​ത്രാ​ദു​രി​ത​വും സാ​മ്പ​ത്തി​ക​ന​ഷ്ട​വും വി​വ​ര​ണാ​തീ​ത​മാ​ണ്. ഏ​ണി​ച്ചാ​ൽ പാ​ല​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ പേ​രി​ൽ നി​ല​ച്ചു​പോ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കും ഗ​താ​ഗ​ത​മ​ന്ത്രി​ക്കും നി​വേ​ദ​ന​ങ്ങ​ൾ ന​ല്കി​യി​രു​ന്നെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ തു​ട​ർ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണം.​വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും സം​ഘ​ട​ന​ക​ളും ഇ​തി​നൊ​പ്പം ഉ​ണ്ടാ​ക​ണം.

ശാ​ന്ത​മ്മ ഫി​ലി​പ്പ്
(ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്)

 

 

Tags : Urgent solution nattuvishesham local news

Recent News

Corehub Up