Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Urgently

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​നം അ​​പേ​​ക്ഷ അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഗ​​ണി​​ക്കി​​ല്ല: സു​​പ്രീം​​കോ​​ട​​തി

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​റു​​ടെ​​യും മ​​റ്റു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ​​മാ​​രു​​ടെ​​യും നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സു​​പ്രീം​​കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച ഭി​​ന്ന​​വി​​ധി പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന അ​​പേ​​ക്ഷ അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം കോ​​ട​​തി ത​​ള്ളി.

കേ​​സ് പ​​രി​​ഗ​​ണി​​ച്ച ജ​​സ്റ്റീ​​സ് സ​​തീ​​ഷ് ച​​ന്ദ്ര ശ​​ർ​​മ​​യ്ക്കു താ​​ത്​​പ​​ര്യ​​വൈ​​രു​​ധ്യമു​​ണ്ടെ​​ന്നാരോ​​പി​​ച്ച് അ​​ഭി​​ഭാ​​ഷ​​ക​​ൻ പ്ര​​ശാ​​ന്ത് ഭൂ​​ഷ​​ണാ​​ണു ചീ​​ഫ് ജ​​സ്റ്റീ​​സ് സൂ​​ര്യ​​കാ​​ന്ത് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ ഈ ​​ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച​​ത്. ഭി​​ന്ന​​വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ച അ​​തേ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ​​ത്ത​​ന്നെ പു​​നഃ​​പ​​രി​​ശോ​​ധ​​നാ അ​​പേ​​ക്ഷ അ​​ടി​​യ​​ന്ത​​ര​​മാ​​യി ലി​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ആ​​വ​​ശ്യം.

ജ​​സ്റ്റീ​സ് ശ​​ർ​​മ അ​​ടു​​ത്ത​​യാ​​ഴ്ച അ​​വ​​സാ​​നം വി​​ര​​മി​​ക്കാ​​നി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​തി​​നു​​ മു​​മ്പു​ത​​ന്നെ അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ച്ചാ​​ൽ കേ​​സ് ഭ​​ര​​ണ​​ഘ​​ട​​നാ​ബെ​​ഞ്ചി​​നു വി​​ടേ​​ണ്ട സാ​​ഹ​​ച​​ര്യം ഇ​​ല്ലാ​​താ​​കു​​മെ​​ന്നും പ്ര​​ശാ​​ന്ത് ഭൂ​​ഷ​​ൺ വാ​​ദി​​ച്ചു.

എ​​ന്നാ​​ൽ, ഈ ​​വി​​ഷ​​യം അ​​ഞ്ചം​​ഗ ഭ​​ര​​ണ​​ഘ​​ട​​നാ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ​​ത്ത​​ന്നെ ഉ​​ന്ന​​യി​​ക്കാ​​മെ​​ന്ന് ചീ​​ഫ് ജ​​സ്റ്റീ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി. കേ​​സ് റ​​ഫ​​ർ ചെ​​യ്ത ഉ​​ത്ത​​ര​​വി​​ന് ഭ​​ര​​ണ​​ഘ​​ട​​നാ ​ബെ​​ഞ്ച് വി​​ധേ​​യ​​മ​​ല്ലെ​​ന്നും റ​​ഫ​​റ​​ൻ​​സി​​ന്‍റെ സാ​​ധു​​ത അ​​വ​​ർ​​ക്കു​​ത​​ന്നെ പ​​രി​​ശോ​​ധി​​ക്കാ​​വു​​ന്ന​​താ​​ണെ​​ന്നും നി​​രീ​​ക്ഷി​​ച്ച കോ​​ട​​തി അ​​ടി​​യ​​ന്ത​​ര പ​​രി​​ഗ​​ണ​​ന​​യ്ക്കു​​ള്ള ആ​​വ​​ശ്യം ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​ർ 23നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ​​മാ​​രു​​ടെ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഹ​​ർ​​ജി​​യി​​ൽ സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ര​​ണ്ടം​​ഗ ബെ​​ഞ്ച് ഭി​​ന്ന​​വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. കേ​​സ് വി​​ശാ​​ല ബെ​​ഞ്ചി​​നു വി​​ടേ​​ണ്ട​​തി​​ല്ലെ​​ന്ന് ജ​​സ്റ്റീ​​സ് ദീ​​പാ​​ങ്ക​​ർ ദ​​ത്ത നി​​ല​​പാ​​ടെ​​ടു​​ത്ത​​പ്പോ​​ൾ ഭ​​ര​​ണ​​ഘ​​ട​​നാ ബെ​​ഞ്ച് പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നു ജ​​സ്റ്റീ​​സ് സ​​തീ​​ഷ് ച​​ന്ദ്ര ശ​​ർ​​മ വി​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up