Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Us Tariff

യുഎസ് വാണിജ്യ സെക്രട്ടറിയുമായി പിയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​എ​​​സ് വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി ഹൊ​​​വാ​​​ർ​​​ഡ് ലു​​​ട്നി​​​ക്കു​​​മാ​​​യും ഇ​​​ന്ത്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ സെ​​​ർ​​​ജി​​​യോ ഗോ​​​റു​​​മാ​​​യും കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര, സാ​​​ന്പ​​​ത്തി​​​ക പ​​​ങ്കാ​​​ളി​​​ത്തം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലു​​​ട്നി​​​ക്കു​​​മാ​​​യും ഗോ​​​റു​​​മാ​​​യും ഫ​​​ല​​​വ​​​ത്താ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്ന് പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ എ​​​ക്സി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സു​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ അ​​​ന്തി​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​ന്ന​​​ത പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

ക​​​രാ​​​ർ അ​​​ന്തി​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഈ​​​യാ​​​ഴ്ച വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ യോ​​​ഗം ചേ​​​രാ​​​നി​​​രു​​​ന്നെ​​​ങ്കി​​​ലും പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ധി​​​ക​​​തീ​​​രു​​​വ​​​ക​​​ൾ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ച​​​ർ​​​ച്ച​​​ക​​​ൾ വ​​​ഴി​​​മു​​​ട്ടി​​​യി​​​രു​​​ന്നു.

Latest News

Corehub Up