District News
ചവറ : കോവില്ത്തോട്ടം സെന്റ് ആന്ഡ്രൂസ് ഇടവകയിലെ അവധിക്കാല ബൈബിള് സ്കൂള് ക്ലാസുകള്ക്ക് തുടക്കമായി.
ഇടവക വികാരി ഫാ. ജോസഫ് ഡാനിയേല് ബൈബിള് പ്രതിഷ്ഠ നടത്തി. വെക്കേഷന് ബൈബിള് സ്കൂള് ഉദ്ഘാടനവും ഇടവക വികാരി നിര്വഹിച്ചു.18 വരെയാണ് ക്ലാസുകള് നടക്കുന്നത്. എല്കെജി മുതല് പ്ലസ് ടു വരെയുള്ള കുട്ടികള് പങ്കെടുക്കുന്നു.
പാട്ടുകള്, ഡാന്സുകള്, ആക്ഷന് സോംഗ്സ്, ബൈബിള് പഠന ക്ലാസുകള്, ചിത്ര രചന തുടങ്ങിയവ നടക്കും. ഇടവകയിലെ മതാധ്യാപകര്, വിശ്വാസ ശുശ്രൂഷ സമിതി അംഗങ്ങള്, യുവജന സമിതി അംഗങ്ങള് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടത്തുന്നത്.
District News
മഞ്ചേരി: വിനോദയാത്രയ്ക്കിടെ തൃശൂരിലുണ്ടായ ബൈക്ക് അപകടത്തിൽ മഞ്ചേരി കാരക്കുന്ന് സ്വദേശിയായ വിദ്യാർഥി മരിച്ചു.
കാരക്കുന്ന് ആമയൂർ റോഡിലെ പാലക്കൽ മുഹമ്മദിന്റെ മകൻ ആമിൻ ത്വയ്യിബ് ആണ് (20) മരിച്ചത്. മഞ്ചേരിയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോകുന്നതിനിടെ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. ശനിയാഴ്ച അർധരാത്രിയിൽ സുഹൃത്തുക്കളായ നാലംഗ സംഘമാണ് രണ്ട് ബൈക്കുകളിലായി യാത്ര തിരിച്ചത്.
വടക്കാഞ്ചേരി-തൃശൂർ റൂട്ടിൽ കോലാഴിയിൽ വച്ച് നിയന്ത്രണംവിട്ട ബൈക്ക് റോഡിലെ സൂചന ബോർഡിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ത്വയ്യിബിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് അർഫിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മന്പാട് എംഇഎസ് കോളജ് വിദ്യാർഥിയും കാരക്കുന്ന് ആമയൂർ റോഡ് യൂണിറ്റ് എംഎസ്എഫ് ജനറൽ സെക്രട്ടറിയുമാണ് ത്വയ്യിബ് . മൃതദേഹം കാരക്കുന്ന് വലിയ ജുമാമസ്ജിദിൽ കബറടക്കി. മാതാവ്: സാജിത പാലപ്പെട്ടി. സഹോദരങ്ങൾ: സാബിക്, റഹീമ ഷെറിൻ, ഹഫീഫ ഷെറിൻ.
Kerala
തിരുവനന്തപുരം: ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ജനുവരി ഒന്നു വരെ. ഡിസംബർ 26, 30 തീയതികളിൽ അവധിക്കാല സിറ്റിംഗുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു.
അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിംഗിൽ പരിഗണിക്കും.