Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaishnavi Jewellery

ചാ​ല​യി​ലെ സ്വ​ർ​ണവുമായി ക‌​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം, നാ​ല് പേ​ർ​പി​ടി​യി​ൽ, ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: ചാ​ല​യി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യി​ൽ നാ​ല് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യെ​ന്നും ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​രു​ൾ ബി. ​കൃ​ഷ്ണ. കൂ​ടാ​തെ ഒ​രു വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളി​ൽ​നി​ന്ന് ഒ​രു ഗോ​ൾ​ഡ് ബാ​ർ ആ​ണ് ല​ഭി​ച്ച​ത്.

അ​നി​ൽ, ആ​ന്‍റ​ണി, അ​നൂ​പ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ. വ​യ​നാ​ട് പ​ടി​ഞ്ഞാ​റേ​ത്ത​റ​യി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രു​ന്നു​വെ​ന്നും ക​മ്മീ​ഷ​ണ‍​ർ വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട് ആ​റു​പേ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. അ​നി​ൽ എ​ന്ന ആ​ളു​ടെ വാ​ഹ​ന​മാ​ണ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. അ​നി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ണെ​ങ്കി​ലും ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

ഫോ​ർ​ട്ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലു​ള്ള​ത് സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ ആ​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​വ​ർ സം​ശ​യ​നി​ഴ​ലി​ലാ​ണ്. കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടാ​യേ​ക്കാം. സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​വു​മാ​യി പ്ര​തി​ക​ൾ​ക്ക് ബ​ന്ധം ഉ​ണ്ടോ​യെ​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ലെ വ്യ​ക്ത​മാ​കൂ​യെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 12ന് ​രാ​ത്രി​യി​ലാ​ണ് ചാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ഷ്ണ​വി ജ്വ​ല്ല​റി ഉ​ട​മ ന​ന്ദ​കു​മാ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് പ്ര​തി​ക​ൾ സ്വ​ർ​ണം ക​വ​ർ​ന്ന​ത്. രാ​ത്രി ജ്വ​ല്ല​റി അ​ട​ച്ച​ശേ​ഷം സ്വ​ർ​ണ​വു​മാ​യി സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​ൽ ക‌​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ പ്ര​തി​ക​ളെ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up