Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vanitha Sathikaranam

Alappuzha

വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന: ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് വ​നി​താ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കാ​യി സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സു​കൃ​തം ഹ​രി​പ്പാ​ട് വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ സു​കൃ​തം സ​ഖി ത​യ്യ​ൽ യൂ​ണി​റ്റും പ​രി​ശീ​ല​ന കേ​ന്ദ്ര​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ ഉ​ഷ ത​യ്യ​ൽ മെ​ഷീ​ൻ ക​മ്പ​നി ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ദി​നേ​ഷി​ൽ​നി​ന്ന് പ​ത്ത് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. സു​കൃ​തം ഹ​രി​പ്പാ​ട് ചെ​യ​ർ​മാ​ൻ മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ വൃ​ന്ദ എ​സ്. കു​മാ​ർ, ഉ​പാ​ധ്യ​ക്ഷ​ൻ അ​നി​ൽ മി​ത്ര, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മി​നി സാ​റാ​മ്മ, സു​കൃ​തം സെ​ക്ര​ട്ട​റി അ​ഡ്വ.​എം.​ബി. സ​ജി, ട്ര​ഷ​റ​ർ ശ്രീ​ജ​കു​മാ​രി, രാ​ജ​ൻ ജോ​ൺ, മ​ഞ്ജു ഷാ​ജി, സൈ​റ നൈ​നാ​ൻ, ശ്രു​തി, ഷി​ബു പ​ഞ്ച​വ​ടി, വി​ജ​യ​മ്മ പു​ന്നൂ​ർ​മ​ഠം, കാ​ട്ടി​ൽ സ​ത്താ​ർ, വി​ഷ്ണു ആ​ർ. ഹ​രി​പ്പാ​ട്, കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ, നാ​സ​റു​ദ്ദീ​ൻ, ബി. ​ച​ന്ദ്ര​ൻ, ഹ​രീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up