Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaticancity

മാ​ർ​പാ​പ്പ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വ​ത്തി​ക്കാ​ൻ

റോം: ​​​വ​​​ല​​​ത് ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ അ​​​ർ​​​ബു​​​ദ ട്യൂ​​​മ​​​ർ നീ​​​ക്കംചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം റോ​​​മി​​​ലെ ജെ​​​മെ​​​ല്ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​താ​​​യി സ്വ​​​കാ​​​ര്യ ഡോ​​​ക്‌​​​ട​​​ർ ലൂ​​​യി​​​ജി കാ​​​ർ​​​ബ​​​ണി​​​യും ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ പ്ര​​​ഫ. സ്റ്റെ​​​ഫാ​​​നോ മ​​​ർ​​​ഗാ​​​രി​​​റ്റോ​​​റ​​​യും അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ര​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും നെ​​​ഞ്ചി​​​ന്‍റെ എ​​​ക്സ്റേ ​​​ഫ​​​ല​​​ങ്ങ​​​ളി​​​ലും ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സ്വ​​​ന്ത​​​മാ​​​യി ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​നാ​​​കു​​​ന്നു​​​ണ്ടെ​​​ന്നും ശ്വ​​​സ​​​ന​​​സം​​​ബ​​​ന്ധ​​​മാ​​​യ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തി​​​നി​​​ടെ, ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ഇ​​​താ​​​ദ്യ​​​മാ​​​യി വ​​​ത്തി​​​ക്കാ​​​ൻ പു​​​റ​​​ത്തു​​​വി​​​ട്ടു. ജെ​​​മെ​​​ല്ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ​​​ത്താം നി​​​ല​​​യി​​​ലു​​​ള്ള ചാ​​​പ്പ​​​ലി​​​ൽ മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. പ​​​ച്ച നി​​​റ​​​ത്തി​​​ലു​​​ള്ള തി​​​രു​​​വ​​​സ്ത്ര​​​മ​​​ണി​​​ഞ്ഞ് പ്രാ​​​ർ​​​ഥ​​​നാ​​​പൂ​​​ർ​​​വം നി​​​ൽ​​​ക്കു​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് വ​​​ത്തി​​​ക്കാ​​​ൻ മീ​​​ഡി​​​യ പ​​​ങ്കു​​​വ​​​ച്ച​​​ത്.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ർ, വ​​​ത്തി​​​ക്കാ​​​ൻ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ​​​യും ആ​​​തു​​​ര​​​സേ​​​വ​​​ന രം​​​ഗ​​​ത്തു​​​ള്ള​​​വ​​​രെ​​​യും പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​ർ​​​പാ​​​പ്പ ത​​​ന്‍റെ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​പാ​​​പ്പ സു​​​ഖം പ്രാ​​​പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും നാ​​​ള​​​ത്തെ ത്രി​​​കാ​​​ല പ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് അ​​​ദ്ദേ​​​ഹം നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​മെ​​​ന്നും വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നാ​​​ണോ വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്നാ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ 13നാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Corehub Up