x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബേത്‌ലഹേമിലും ആഘോഷങ്ങൾ: വത്തിക്കാനിൽ മാർപ്പാപ്പയുടെ നേതൃത്വത്തിൽ പാതിരാകുർബാന


Published: December 25, 2025 07:23 AM IST | Updated: December 25, 2025 07:23 AM IST

വത്തിക്കാൻ: യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ്മ പു​തു​ക്കി ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ൾ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഴു​കി.

വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന തി​രു​പ്പി​റ​വി ച​ട​ങ്ങു​ക​ൾ​ക്കും പാ​തി​രാ​കു​ർ​ബാ​ന​യ്ക്കും ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മാ​ർ​പ്പാ​പ്പ​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ക്രി​സ്മ​സ് ആ​യി​രു​ന്നു ഇ​ത് എ​ന്ന​ത് ഈ ​വ​ർ​ഷ​ത്തെ ച​ട​ങ്ങു​ക​ളു​ടെ സ​വി​ശേ​ഷ​ത വ​ർ​ദ്ധി​പ്പി​ച്ചു.

ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന​ന​പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ശു​ശ്രൂ​ഷ​ക​ളി​ൽ ഇ​രു​നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ൾ അ​ണി​നി​ര​ന്ന ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ സം​ഗീ​തം ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കി.

അ​ൾ​ത്താ​ര​യ്ക്ക് മു​ന്നി​ലെ ബൈ​ബി​ൾ പ്ര​തി​ഷ്ഠാ​പീ​ഠ​ത്തി​ൽ പ​ട്ടി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ണ്ണി​യേ​ശു​വി​ന്‍റെ രൂ​പം മാ​ർ​പ്പാ​പ്പ അ​നാ​വ​ര​ണം ചെ​യ്ത​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക്രി​സ്മ​സ് സ​ന്ദേ​ശ​ത്തി​ൽ ക​രു​ണ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചാ​ണ് മാ​ർ​പ്പാ​പ്പ സം​സാ​രി​ച്ച​ത്.

ദ​രി​ദ്ര​രോ​ടും അ​പ​രി​ചി​ത​രോ​ടും ദ​യ കാ​ണി​ക്ക​ണ​മെ​ന്നും സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ അ​വ​ഗ​ണി​ക്കു​ന്ന​ത് ദൈ​വ​ത്തെ ത​ന്നെ അ​വ​ഗ​ണി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഓ​ർ​മ്മി​പ്പി​ച്ചു. ആ​റാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ളാ​ണ് ബ​സി​ലി​ക്ക​യി​ൽ നേ​രി​ട്ടെ​ത്തി ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

യു​ദ്ധ​ത്തി​ന്‍റെ ക​രി​നി​ഴ​ൽ വീ​ണു​കി​ട​ക്കു​ന്ന ഗാ​സ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വെ​ച്ചി​രു​ന്ന പ​ല​സ്തീ​നി​ലെ ക്രൈ​സ്ത​വ​രും ഇ​ത്ത​വ​ണ പ്ര​ത്യാ​ശ​യോ​ടെ തി​രു​പ്പി​റ​വി ആ​ഘോ​ഷി​ച്ചു.

യേ​ശു​വി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ബേ​ത്‌​ല​ഹേ​മി​ലെ നേ​റ്റി​വി​റ്റി പ​ള്ളി​യി​ൽ ന​ട​ന്ന പാ​തി​രാ​കു​ർ​ബാ​ന​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. സ​മാ​ധാ​ന​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് ക​ട​ന്നു​പോ​കു​ന്ന​ത്.

Tags : Christmas2025 VaticanCity PopeLeoXIV ChristmasMass Nativity

Recent News

Corehub Up