Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Veedu

വീട്

ജ​​​​ല​​​​ത്തി​​​​ൽ മ​​​​ത്സ്യ​​​​ങ്ങ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​കും​​​​പോ​​​​ലെ​​​​യാ​​​​ണ് വീ​​​​ട്ടി​​​​ലാ​​​​കു​​​​മ്പോ​​​​ൾ ഞാ​​​​ൻ. എ​​​​വി​​​​ടേ​​​​ക്ക് എ​​​​ത്ര ദൂ​​​​രം പോ​​​​യാ​​​​ലും കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന, അ​​​​ക​​​​മേ എ​​​​ന്നെ പി​​​ന്തു​​​​ട​​​​രു​​​​ന്നൊ​​​​രു വി​​​​ളി വീ​​​​ടി​​​​നു​​​​ണ്ട്. ഒ​​​​രി​​​​ല അ​​​​തി​​​​ന്‍റെ വൃ​​​​ക്ഷ​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കും​​​​പോ​​​​ലെ. ഒ​​​​രു മേ​​​​ഘം അ​​​​തി​​​​ന്‍റെ ചി​​​​ദാ​​​​കാ​​​​ശ​​​​ത്തി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തും​​​​പോ​​​​ലെ. ഒ​​​​രു തൂ​​​​വ​​​​ൽ അ​​​​തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ലേ​​​​ക്ക​​​​ണ​​​​യും​​​​പോ​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്കെ​​​​ത്തു​​​​മ്പോ​​​​ൾ ഞാ​​​​നെ​​​​ന്‍റെ ഉ​​​​ത്സ​​​​വ​​​​മു​​​​റ്റ​​​​ത്തേ​​​​ക്ക് എ​​​​ത്തു​​​​ക​​​​യാ​​​​ണ്.

എ​​​​ല്ലാം ക​​​​ള​​​​പ​​​​റി​​​​ച്ച് തു​​​​വ​​​​ർ​​​​ത്തി എ​​​​ന്‍റെ നെ​​​​ന്മ​​​​ണി​​​​ക​​​​ൾ കി​​​​ളി​​​​ർ​​​​ക്കാ​​​​ൻ പാ​​​​ക​​​​ത്തി​​​​ൽ ഉ​​​​ഴു​​​​തി​​​​ട്ട വ​​​​യ​​​​ൽ. ഒ​​​​രു കു​​​​ന്നോ​​​​ളം സ്വ​​​​പ്ന​​​​ങ്ങ​​​​ൾ ഒ​​​​രൊ​​​​റ്റ ഭാ​​​​ണ്ഡ​​​​ത്തി​​​​ലാ​​​​ക്കി ഇ​​​​റ​​​​ക്കി​​​​വ​​​​യ്ക്കാ​​​​ൻ പാ​​​​ക​​​​ത്തി​​​​ൽ പ​​​​ണി​​​​ത ഒ​​​​ര​​​​ത്താ​​​​ണി. അ​​​​വി​​​​ടെ​​​​യി​​​​രു​​​​ന്നാ​​​​ണ് ഞാ​​​​നാ​​​​ദ്യ​​​​മാ​​​​യി ക്ലേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​രു സാ​​​​ധ​​​​ന​​​​യി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്; ക​​​​വി​​​​ത​​​​യെ​​​​ഴു​​​​ത്ത്. അ​​​​നു​​​​ഭ​​​​വ​​​​സ്മൃ​​​​തി​​​​ക​​​​ളി​​​​ല്ല. ക​​​​വി​​​​സ​​​​ദ​​​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു രൂ​​​​പം​​​​കൊ​​​​ണ്ട ബ​​​​ഹു​​​​സ്വ​​​​ര​​​​ത​​​​യി​​​​ല്ല. എ​​​​ന്നെ നോ​​​​ക്കി​​​​യെ​​​​ഴു​​​​താ​​​​നെ​​​​നി​​​​ക്ക് ചെ​​​​റു​​​​ത്രാ​​​​ണി​​​​പോ​​​​ലു​​​​മി​​​​ല്ല. എ​​​​ന്നി​​​​ട്ടും ഞാ​​​​നെ​​​​ന്നി​​​​ൽ തി​​​​ള​​​​ച്ചു​​​​പൊ​​​​ങ്ങാ​​​​ൻ തു​​​​ട​​​​ങ്ങി. എ​​​​ന്‍റെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്ത് കൊ​​​​ഞ്ചും ചി​​​​ല​​​​ങ്ക​​​​യ​​​​ണി​​​​ഞ്ഞൊ​​​​രു കാ​​​​വ്യ​​​​ന​​​​ർ​​​​ത്ത​​​​കി​​​​യി​​​​രി​​​​പ്പു​​​​ണ്ട്; ച​​​​ങ്ങ​​​​മ്പു​​​​ഴ​​​​യു​​​​ടെ. അ​​​​തി​​​​നു​​​​മ​​​​പ്പു​​​​റം ഒ​​​​രു പു​​​​സ്ത​​​​ക​​​​മി​​​​രി​​​​പ്പു​​​​ണ്ട്. ഞാ​​​​ന​​​​തെ​​​​ടു​​​​ത്തു.

മ​​​​ഞ്ഞ​​​​വെ​​​​യി​​​​ൽ ത​​​​ട്ടി വെ​​​​ണ്‍​മു​​​​കി​​​​ൽ​​​​പോ​​​​ലെ നി​​​​റം​​​​മാ​​​​റി തി​​​​ള​​​​ങ്ങു​​​​ന്ന യ​​​​മു​​​​നാ​​​​ന​​​​ദി​​​​യെ​​​​യാ​​​​ണ് ആ​​​​ദ്യം കാ​​​​ണു​​​​ന്ന​​​​ത്. അ​​​​തി​​​​ന്‍റെ തീ​​​​ര​​​​ത്ത് പാ​​​​ഴ്ച്ചെ​​​​ടി​​​​ക​​​​ളും ക​​​​രി​​​​മ്പ​​​​ന​​​​ക്കൂ​​​​ട്ട​​​​വും നി​​​​റ​​​​ഞ്ഞ പ​​​​റ​​​​മ്പ്. തൊ​​​​ലി​​​​യു​​​​രി​​​​ഞ്ഞ് ത​​​​ട​​​​മു​​​​ഴ​​​​ക​​​​ളു​​​​മാ​​​​യി ചീ​​​​ർ​​​​ത്ത് ഒ​​​​രാ​​​​ൽ​​​​മ​​​​രം. അ​​​​തി​​​​നു താ​​​​ഴെ പൊ​​​​ളി​​​​ഞ്ഞ ക​​​​ൽ​​​​ത്ത​​​​റ​​​​യു​​​​ടെ പി​​​​ള​​​​ർ​​​​പ്പു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തേ​​​​ക്ക് നാ​​​​ഗ​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ൽ വേ​​​​രു​​​​ക​​​​ൾ ഇ​​​​ഴ​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ന്നു. ചു​​​​റ്റും ചി​​​​ത​​​​ക​​​​ളെ​​​​രി​​​​യു​​​​ന്നു. ക​​​​ഴു​​​​ക​​​​ന്മാ​​​​ർ പാ​​​​തി​​​​വെ​​​​ന്ത ശ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ഖ​​​​ങ്ങ​​​​ൾ താ​​​​ഴ്ത്തു​​​​ന്നു. മ​​​​ല​​​​ങ്കാ​​​​ക്ക​​​​ക​​​​ളു​​​​ടെ ആ​​​​ര​​​​വം. അ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഒ​​​​രു ദീ​​​​ന​​​​സ്വ​​​​രം. ക​​​​ണ്ണീ​​​​ർ വാ​​​​ർ​​​​ത്ത് ചേ​​​​ല​​​​ച്ചീ​​​​ന്തി​​​​നാ​​​​ൽ പാ​​​​തി​​​​മ​​​​റ​​​​ച്ച് രൂ​​​​പ​​​​വി​​​​ധു​​​​ര​​​​മാ​​​​യ ഒ​​​​രു പി​​​​ണ്ഡം. അ​​​​തൊ​​​​രു സ്ത്രീ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​റി​​​​യു​​​​ന്ന​​​​ത് ഏ​​​​റെ​​​​നേ​​​​രം ക​​​​ഴി​​​​ഞ്ഞാ​​​​ണ്.
ഞാ​​​​നാ​​​​ദ്യം വാ​​​​യി​​​​ച്ച​​​​റി​​​​ഞ്ഞ സ്ത്രീ ​​​​വാ​​​​സ​​​​വ​​​​ദ​​​​ത്ത​​​​യാ​​​​ണ്. വാ​​​​സ​​​​വ​​​​ദ​​​​ത്ത​​​​യ്ക്കു പി​​​​ന്നാ​​​​ലെ ഒ​​​​രു​​​​പാ​​​​ട് സ്ത്രീ​​​​ക​​​​ളെ ഞാ​​​​ൻ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ചാ​​​​ണ്. ഇ​​​​ന്ന് പാ​​​​തി​​​​യി​​​​ലേ​​​​റെ പൊ​​​​ളി​​​​ച്ചു​​​​ക​​​​ള​​​​ഞ്ഞ ആ ​​​​പ​​​​ഴ​​​​യ വീ​​​​ടി​​​​ന്‍റെ ജ​​​​ന​​​​ല​​​​ഴി​​​​ക​​​​ളി​​​​ൽ​​​​പ്പി​​​​ടി​​​​ച്ച് പു​​​​റ​​​​ത്തേ​​​​ക്കു നോ​​​​ക്കു​​​​മ്പോ​​​​ൾ എ​​​​നി​​​​ക്ക് അ​​​​വ​​​​രെ​​​​യെ​​​​ല്ലാം കാ​​​​ണാ​​​​നാ​​​​കു​​​​ന്നു​​​​ണ്ട്. അ​​​​ന്ന​​​​യും സു​​​​ഭ​​​​ദ്ര​​​​യും സു​​​​ഹ്റ​​​​യും മൈ​​​​മു​​​​ന​​​​യും തു​​​​ട​​​​ങ്ങി എ​​​​ത്ര​​​​യോ​​​​ പേ​​​​ർ. അ​​​​വ​​​​ർ ആ ​​​​വീ​​​​ട് വി​​​​ട്ട് എ​​​​ങ്ങോ​​​​ട്ടും പോ​​​​യി​​​​ട്ടി​​​​ല്ല. പ​​​​ക്ഷേ, ഞാ​​​​ൻ മാ​​​​ത്രം പു​​​​റ​​​​പ്പെ​​​​ട്ടു​​​​പോ​​​​യി​​​​രി​​​​ക്കു​​​​ന്നു.

ജ​​​​നി​​​​ച്ചു​​​​വ​​​​ള​​​​ർ​​​​ന്ന വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നി​​​​റ​​​​ങ്ങു​​​​മ്പോ​​​​ൾ ഓ​​​​രോ മ​​​​ന​​​​സി​​​​ലും ഒ​​​​രാ​​​​യി​​​​രം വേ​​​​ദ​​​​ന​​​​ക​​​​ളു​​​​ണ്ടാ​​​​കും എ​​​​ന്ന​​​​തു തീ​​​​ർ​​​​ച്ച​​​​യാ​​​​ണ്. ആ ​​​​വേ​​​​ദ​​​​ന മ​​​​റ്റു വേ​​​​ദ​​​​ന​​​​യേ​​​​ക്കാ​​​​ൾ ആ​​​​ഴ​​​​മു​​​​ള്ള​​​​താ​​​​കും. അ​​​​പ്പോ​​​​ൾ ന​​​​മ്മ​​​​ൾ ചു​​​​വ​​​​ടു​​​​പി​​​​ഴ​​​​ച്ച നി​​​​ഴ​​​​ലു​​​​ക​​​​ളാ​​​​കും. ന​​​​മു​​​​ക്ക് അ​​​​മ്മ​​​​യു​​​​ടെ മ​​​​ണ​​​​മി​​​​ല്ലാ​​​​താ​​​​കും. അ​​​​ച്ഛ​​​​ന്‍റെ ചൂ​​​​ടും പെ​​​​ങ്ങ​​​​ളു​​​​ടെ ത​​​​ണു​​​​പ്പും അ​​​​മ്മൂ​​​​മ്മ​​​​യു​​​​ടെ രു​​​​ചി​​​​യും ഇ​​​​ല്ലാ​​​​താ​​​​കും. വീ​​​​ട്ടി​​​​ൽ ന​​​​മ്മ​​​​ൾ ഒ​​​​ളി​​​​ച്ചു​​​​വ​​​​ച്ച പ​​​​ല​​​​രും വാ​​​​തി​​​​ൽ​​​​പ്പു​​​​റ​​​​ത്തേ​​​​ക്കു​​​വ​​​​ന്ന് വാ​​​​വി​​​​ട്ട് നി​​​​ല​​​​വി​​​​ളി​​​​ക്കും. ഒ​​​​രാ​​​​യി​​​​രം യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ ന​​​​മ്മു​​​​ടെ സ​​​​ങ്ക​​​​ട​​​​ത്തി​​​​ന്‍റെ അ​​​​ഴി​​​​മു​​​​ഖ​​​​ത്തു​​​​വ​​​​ന്ന് ന​​​​ങ്കൂ​​​​ര​​​​മി​​​​ടും. വേ​​​​ലി​​​​പ്പ​​​​ത്ത​​​​ലി​​​​ന​​​​പ്പു​​​​റം മി​​​​ഴി​​​​നീ​​​​ട്ടി​​​​യ പ്ര​​​​ണ​​​​യ​​​​സി​​​​ന്ദൂ​​​​ര​​​​ങ്ങ​​​​ൾ പൊ​​​​ടു​​​​ന്ന​​​​നെ മാ​​​​ഞ്ഞു​​​​പോ​​​​കും. നി​​​​ല​​​​യ​​​​റ്റ നി​​​​രാ​​​​ശ​​​​യി​​​​ലേ​​​​ക്ക് ന​​​​മ്മ​​​​ൾ വ​​​​ഴു​​​​തി​​​​വീ​​​​ഴും.

വീ​​​​ടു മാ​​​​റു​​​​മ്പോ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​ത് കൂ​​​​ട്ടു​​​​കാ​​​​ർ കൂ​​​​ടി​​​​യാ​​​​ണ്. ക​​​​ന​​​​ത്ത ന​​​​ഷ്‌​​​ടം അ​​​​താ​​​​ണെ​​​​ന്ന് എ​​​​നി​​​​ക്കു തോ​​​​ന്നി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ത്ര​​​​യോ​​​​ നാ​​​​ൾ മി​​​​ണ്ടി​​​​യും കേ​​​​ട്ടും ഇ​​​​ണ​​​​ങ്ങി​​​​യും പി​​​​ണ​​​​ങ്ങി​​​​യും കൂ​​​​ട്ടു​​​​ചേ​​​​ർ​​​​ന്നു ന​​​​ട​​​​ന്ന ക​​​​രു​​​​ത​​​​ൽ പെ​​​​ട്ടെ​​​​ന്ന് ഇ​​​​ല്ലാ​​​​താ​​​​കു​​​​ക​​​​യാ​​​​ണ്. അ​​​​ങ്ങ​​​​നെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട കൂ​​​​ട്ടു​​​​കാ​​​​ർ ഒ​​​​ത്തി​​​​രി​​​​യു​​​​ണ്ടാ​​​​കും. എ​​​​ണ്ണി​​​​യെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ സ​​​​ങ്ക​​​​ടം പെ​​​​രു​​​​കി​​​​വ​​​​രും. പ​​​​റ​​​​ഞ്ഞു പാ​​​​തി നി​​​​ർ​​​​ത്തി​​​​യി​​​​ട​​​​ത്തു​​​​നി​​​​ന്ന് ഒ​​​​രി​​​​ക്ക​​​​ലും തു​​​​ട​​​​രാ​​​​നാ​​​​കാ​​​​ത്ത​​​​വി​​​​ധം അ​​​​ക​​​​ന്നു​​​​പോ​​​​യ​​​​വ​​​​ർ. ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു മ​​​​ഹാ​​​​ന​​​​ഗ​​​​ര ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ക​​​​ണ്ടു​​​​മു​​​​ട്ടു​​​​മ്പോ​​​​ൾ ഒ​​​​ന്നും പ​​​​റ​​​​യാ​​​​നാ​​​​കാ​​​​തെ നി​​​​ന്ന​​​​വ​​​​ർ. അ​​​​ഴു​​​​കി​​​​പ്പോ​​​​യ കൃ​​​​ഷ്ണ​​​​മ​​​​ണി​​​​ക​​​​ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ​​​​വ​​​​ർ. ആ​​​​ശു​​​​പ​​​​ത്രി വ​​​​രാ​​​​ന്ത​​​​ക​​​​ളി​​​​ൽ​​​​വ​​​​ച്ചു ക​​​​ണ്ട് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​കാ​​​​തെ​​​​ പോ​​​​യ​​​​വ​​​​ർ. ശ​​​​ര​​​​ണാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഭ​​​​യം പ്രാ​​​​പി​​​​ച്ച​​​​വ​​​​ർ. ആ​​​​രെ​​​​യും ഇ​​​​പ്പോ​​​​ൾ ഓ​​​​ർ​​​​ത്തെ​​​​ടു​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല. വീ​​​​ടു വി​​​​ടു​​​​മ്പോ​​​​ൾ മ​​​​ണ്ണും മ​​​​നു​​​​ഷ്യ​​​​രും മാ​​​​ത്ര​​​​മ​​​​ല്ല ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​ത്. ഒ​​​​രാ​​​​യി​​​​രം സ്നേ​​​​ഹം​​​​കൂ​​​​ടി​​​​യാ​​​​ണ്. ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ചി​​​​രു​​​​ന്ന ഒ​​​​രാ​​​​യി​​​​രം കൈ​​​​ക​​​​ളാ​​​​ണ് ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​ത്.

ന​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് കൊ​​​​ട്ടാ​​​​രം വി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ സി​​​​ദ്ധാ​​​​ർ​​​​ഥ​​​നെ ഓ​​​​ർ​​​​മ വ​​​​രു​​​​ന്ന​​​​ത്. ഒ​​​​രു നി​​​​മി​​​​ഷ​​​​ത്തി​​​​ന്‍റെ നി​​​​രാ​​​​ശ​​​​യി​​​​ൽനി​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ ​​​​ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​ക്ക്. ഒ​​​​ര​​​​ർ​​​​ധ​​​രാ​​​​ത്രി​​​​യി​​​​ൽ. അ​​​​ന്ന് പൗ​​​​ർ​​​​ണ​​​മി​​​​യാ​​​​യി​​​​രു​​​​ന്നു. ന​​​​ഭ​​​​സി​​​ലാ​​​​കെ പ​​​​ത്മാ​​​​സ​​​​ന​​​​ത്തി​​​​ൽ മേ​​​​ഘ​​​​ങ്ങ​​​​ൾ.​ താ​​​​ഴെ അ​​​​ഴ​​​​ലാ​​​​റു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​റ​​​​ങ്ങി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട ദീ​​​​ന​​​​ബ​​​​ന്ധു.​ ഏ​​​​റെ ദൂ​​​​രം ന​​​​ട​​​​ന്നു നൊ​​​​ന്തു​​​​കീ​​​​റി​​​​യ ത​​​​ളി​​​​ർ​​​​പാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ നോ​​​​വാ​​​​റ്റി​​​​യി​​​​രി​​​​ക്ക​​​​വേ ഉ​​​​ള്ളി​​​​ലെ ജ്ഞാ​​​​നി ചോ​​​​ദി​​​​ച്ചു “കു​​​​മാ​​​​രാ, നീ ​​​​ചെ​​​​റു​​​​പ്പ​​​​മാ​​​​ണ്. നി​​​​ന​​​​ക്ക് കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മി​​​​ല്ലേ?​ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ നി​​​​ന​​​​ക്ക് അ​​​​ധി​​​​ക​​​​ദൂ​​​​രം ന​​​​ട​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. പോ​​​​കാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മി​​​​ല്ലേ?” ​​​​ചോ​​​​ദ്യം സി​​​​ദ്ധാ​​​​ർ​​​​ഥ​​​നെ ഒ​​​​ന്നു​​​ല​​​​ച്ചു. അ​​​​ക​​​​ത്തു​​​നി​​​​ന്നു കേ​​​​ട്ട​​​​ത് തേ​​​​നു​​​​ൾ​​​​ച്ചു​​​​ര​​​​ന്ന​ മൊ​​​​ഴി​​​​യ​​​​ല്ല.​ പാ​​​​തി വെ​​​​ന്ത ചോ​​​​ദ്യം. അ​​​​തി​​​​ന്‍റെ രൂ​​​​ക്ഷ​​​​ഗ​​​​ന്ധം സി​​​​ദ്ധാ​​​​ർ​​​​ഥ​​​​നെ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​ക്കി. സി​​​​ദ്ധാ​​​​ർ​​​​ഥ​​​ൻ ന​​​​ട​​​​ന്നു​​​​വ​​​​ന്ന വഴി നോ​​​​ക്കി. ഇ​​​​ത്ര​​​​ദൂ​​​​രം ന​​​​ട​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​ദ്യ​​​​മാ​​​​യാ​​​​ണൊ​​​​ന്നു തി​​​​രി​​​​ഞ്ഞു​​​നോ​​​​ക്കു​​​​ന്ന​​​​ത്. പ​​​​ക്ഷേ, വ​​​​ഴി കാ​​​​ണു​​​​ന്നി​​​​ല്ല. കാ​​​​ണു​​​​ന്ന​​​​ത് ഇ​​​​രു​​​​ട്ട് മാ​​​​ത്രം.​​​​സൂ​​​​ര്യ​​​​ന​​​​സ്ത​​​​മി​​​​ച്ചു ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. ജ​​​​ടാ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ ദി​​​​ക്കു​​​​ക​​​​ൾ.

“ഗു​​​​രോ, അ​​​​ങ്ങെ​​​​ന്തി​​​​നാ​​​​ണ് ഇ​​​​രു​​​​ളി​​​​ലേ​​​​ക്കു നോ​​​​ക്കു​​​​ന്ന​​​​ത്‍?” ശി​​​​ഷ്യ​​​​ന്മാ​​​​ർ ചോ​​​​ദി​​​​ച്ചു. ബു​​​​ദ്ധ​​​​ൻ പ​​​​റ​​​​ഞ്ഞു: “ന​​​​ട​​​​ന്നു​​​​വ​​​​ന്ന വ​​​​ഴി​​​​യി​​​​ൽ എ​​​​ന്‍റെ പാ​​​​ദ​​​​മു​​​​ദ്ര​​​​ക​​​​ൾ പ​​​​തി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടോ എ​​​​ന്നു നോ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​ന്നും പ​​​​തി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ എ​​​​നി​​​​ക്ക് ആ ​​​​പാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ൽ പാ​​​​ദ​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്തു​​​​വ​​​​ച്ച് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​മാ​​​​യി​​​​രു​​​​ന്നു.” അ​​​​തെ, വീ​​​​ടു വി​​​​ട്ടി​​​​റ​​​​ങ്ങു​​​​മ്പോ​​​​ൾ ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​ത് ആ ​​​​പാ​​​​ദ​​​​മു​​​​ദ്ര​​​​ക​​​​ൾ​​​​കൂ​​​​ടി​​​​യാ​​​​ണ്.

Latest News

Corehub Up