Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Videoclipping

ക്രി​യേ​റ്റ​ർ​മാ​ർ​ക്ക് ഇ​നി കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാം; പു​തി​യ വീ​ഡി​യോ ക്ലി​പ്പിം​ഗ് ടൂ​ളു​മാ​യി 'എ​ക്സ്'

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ​യും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രെ​യും പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ ഇ​ൻ-​ആ​പ്പ് വീ​ഡി​യോ ക്ലി​പ്പിം​ഗ് ടൂ​ൾ അ​വ​ത​രി​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ 'എ​ക്സ്'. നീ​ള​മു​ള്ള വീ​ഡി​യോ​ക​ളി​ൽ നി​ന്ന് ചെ​റി​യ ക്ലി​പ്പു​ക​ൾ നി​ർ​മി​ച്ച്, സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത് നേ​രി​ട്ട് ടൈം​ലൈ​നി​ൽ പ​ങ്കു​വെ​ക്കാ​ൻ ഈ ​ഫീ​ച്ച​ർ സ​ഹാ​യി​ക്കും.

നി​ല​വി​ൽ ഐ​ഒ​എ​സ്, ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ഈ ​ഫീ​ച്ച​ർ ഉ​ട​ൻ ത​ന്നെ വെ​ബ് പ​തി​പ്പി​ലും ല​ഭ്യ​മാ​കും. വീ​ഡി​യോ​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് മ​റ്റ് എ​ഡി​റ്റിം​ഗ് ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ എ​ക്സി​നു​ള്ളി​ൽ ത​ന്നെ ക്ലി​പ്പ് ചെ​യ്യാ​ൻ ഇ​നി സാ​ധി​ക്കും.

കു​റ​ഞ്ഞ​ത് 2 മി​നി​റ്റെ​ങ്കി​ലും ദൈ​ർ​ഘ്യ​മു​ള്ള മു​ൻ​കൂ​ട്ടി റി​ക്കാ​ർ​ഡ് ചെ​യ്ത വീ​ഡി​യോ​ക​ളി​ൽ നി​ന്ന് മാ​ത്ര​മേ ക്ലി​പ്പു​ക​ൾ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കൂ. ക്ലി​പ്പു​ക​ളു​ടെ ദൈ​ർ​ഘ്യം 5 സെ​ക്ക​ൻ​ഡ് മു​ത​ൽ 60 സെ​ക്ക​ൻ​ഡ് വ​രെ​യാ​യി​രി​ക്ക​ണം. കൂ​ടാ​തെ, ഇ​ത് ആ​ദ്യ
വീ​ഡി​യോ​യു​ടെ ആ​കെ ദൈ​ർ​ഘ്യ​ത്തി​ന്‍റെ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ട​രു​ത്.

ഓ​രോ ക്ലി​പ്പി​ലും "Clip from" എ​ന്ന ലേ​ബ​ൽ ഉ​ണ്ടാ​കും. ഇ​തി​ൽ ടാ​പ്പ് ചെ​യ്താ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​റി​ജി​ന​ൽ വീ​ഡി​യോ​യി​ലേ​ക്ക് നേ​രി​ട്ടെ​ത്താം.

ക്ലി​പ്പ് നി​ർ​മി​ക്കു​ന്ന വ്യ​ക്തി​ക്കും ഒ​റി​ജി​ന​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​ക്കും ഒ​രു​പോ​ലെ പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. 'ഓ​റി​ജി​ന​ൽ ക​ണ്ട​ന്റ് റി​വാ​ർ​ഡ്സ്' പ്രോ​ഗ്രാം വ​ഴി​യാ​ണ് പ​ണം ല​ഭി​ക്കു​ക. ഇ​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ക്സ് പ്രീ​മി​യം സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ കു​റ​ഞ്ഞ​ത് 500 വേ​രി​ഫൈ​ഡ് ഫോ​ളോ​വേ​ഴ്‌​സും ക​ഴി​ഞ്ഞ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ 5 ല​ക്ഷം വേ​രി​ഫൈ​ഡ് ഇം​പ്ര​ഷ​നു​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണം.

ഒ​റി​ജി​ന​ൽ ക്രി​യേ​റ്റ​ർ വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്താ​ൽ അ​തി​ൽ നി​ന്ന് നി​ർ​മി​ച്ച എ​ല്ലാ ക്ലി​പ്പു​ക​ളും സ്വ​യം അ​പ്ര​ത്യ​ക്ഷ​മാ​കും.യൂ​ട്യൂ​ബി​നോ​ടും സ​ബ്‌​സ്റ്റാ​ക്കി​നോ​ടും മ​ത്സ​രി​ക്കാ​ൻ എ​ക്സ് നേ​ര​ത്തെ ത​ന്നെ ദൈ​ർ​ഘ്യ​മേ​റി​യ വീ​ഡി​യോ​ക​ളും ലോ​ങ്-​ഫോം പോ​സ്റ്റു​ക​ളും ലൈ​വ് സ്ട്രീ​മിം​ഗ് സ്റ്റു​ഡി​യോ​യും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ ക്ലി​പ്പിം​ഗ് ടൂ​ളി​ന്‍റെ വ​ര​വ്.

Latest News

Corehub Up