Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viewonce

വാ​ട്‌​സ്ആ​പ്പി​ൽ ഇ​നി മെ​സേ​ജു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാം, 'വ്യൂ-​വ​ൺ​സ്' ടെ​ക്സ്റ്റു​ക​ളും അ​യ​ക്കാം; പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം?

ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ക്താ​ക്ക​ൾ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രു​ന്ന ര​ണ്ട് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് വാ​ട്‌​സ്ആ​പ്പ്. ഐ​ഒ​എ​സ് , ആ​ൻ​ഡ്രോ​യി​ഡ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ 'മെ​സ്സേ​ജ് ഷെ​ഡ്യൂ​ളിം​ഗ്' സൗ​ക​ര്യ​വും, ഒ​റ്റ​ത്ത​വ​ണ മാ​ത്രം വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന 'വ്യൂ-​വ​ൺ​സ് ടെ​ക്സ്റ്റ് മെ​സേ​ജു​ക​ളും' ആ​ണ് വാ​ട്‌​സ്ആ​പ്പ് ഘ​ട്ടം​ഘ​ട്ട​മാ​യി പു​റ​ത്തി​റ​ക്കു​ന്ന​ത്. നി​ല​വി​ൽ പ​രി​മി​ത​മാ​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​വ ല​ഭ്യ​മാ​യി തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

ഒ​രു സ​ന്ദേ​ശം ഏ​ത് തീ​യ​തി​യി​ലും സ​മ​യ​ത്തും അ​യ​ക്ക​ണ​മെ​ന്ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​ൻ ഈ ​ഫീ​ച്ച​റി​ലൂ​ടെ സാ​ധി​ക്കും. വ്യ​ക്തി​ഗ​ത ചാ​റ്റു​ക​ളി​ലും ഗ്രൂ​പ്പ് ചാ​റ്റു​ക​ളി​ലും ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ, ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ എ​ന്നി​വ ഇ​ത്ത​ര​ത്തി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്യാം.

10 മി​നി​റ്റ് മു​ത​ൽ ര​ണ്ടാ​ഴ്ച വ​രെ മു​ൻ​കൂ​ട്ടി സ​ന്ദേ​ശ​ങ്ങ​ൾ സെ​റ്റ് ചെ​യ്തു വെ​ക്കാ​ൻ ക​ഴി​യും. നി​ശ്ചി​ത സ​മ​യ​ത്ത് സ​ന്ദേ​ശം അ​യ​ക്ക​പ്പെ​ടാ​ൻ അ​യ​ക്കു​ന്ന​യാ​ളു​ടെ ഫോ​ൺ ഓ​ൺ​ലൈ​നി​ൽ ആ​യി​രി​ക്ക​ണ​മെ​ന്നി​ല്ല എ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

വാ​ബീ​റ്റ​ഇ​ൻ​ഫോ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ഒ​രു സ​മ​യം ഒ​രു മെ​സേ​ജ് മാ​ത്ര​മേ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. സ​ന്ദേ​ശം അ​യ​ക്കു​ന്ന​തി​ന് മു​ൻ​പ് അ​ത് കാ​ണാ​നും ഡി​ലീ​റ്റ് ചെ​യ്യാ​നും ചാ​റ്റ് ഇ​ൻ​ഫോ സ്ക്രീ​നി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും.

ആ​ൻ​ഡ്രോ​യി​ഡി​നെ അ​പേ​ക്ഷി​ച്ച് ഐ​ഫോ​ണു​ക​ളി​ലാ​ണ് ഈ ​ഫീ​ച്ച​ർ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. അ​ർ​ധ​രാ​ത്രി​യി​ൽ പി​റ​ന്നാ​ൾ ആ​ശം​സ​ക​ളും ഉ​ത്സ​വ ആ​ശം​സ​ക​ളും നേ​രു​ന്ന​വ​ർ​ക്കും, തേ​ർ​ഡ്-​പാ​ർ​ട്ടി ആ​പ്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും ഈ ​ഫീ​ച്ച​ർ വ​ലി​യ ആ​ശ്വാ​സ​മാ​കും.

മെ​സ്സേ​ജ് ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന വി​ധം:

1. സ​ന്ദേ​ശം അ​യ​ക്കേ​ണ്ട ചാ​റ്റ് തു​റ​ക്കു​ക.
2. മെ​സ്സേ​ജ് ടൈ​പ്പ് ചെ​യ്യു​ക, അ​ല്ലെ​ങ്കി​ൽ മീ​ഡി​യ പി​ക്ക​ർ വ​ഴി ഫോ​ട്ടോ​യോ വീ​ഡി​യോ​യോ തി​ര​ഞ്ഞെ​ടു​ക്കു​ക.
3. സെ​ൻ​ഡ് ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക.
4. ഫീ​ച്ച​ർ ല​ഭ്യ​മാ​യ അ​ക്കൗ​ണ്ടാ​ണെ​ങ്കി​ൽ "Schedule message" എ​ന്ന ഓ​പ്ഷ​ൻ ദൃ​ശ്യ​മാ​കും.
5. തു​ട​ർ​ന്ന് വ​രു​ന്ന മെ​നു​വി​ൽ നി​ന്ന് കൃ​ത്യ​മാ​യ തീ​യ​തി​യും സ​മ​യ​വും തി​ര​ഞ്ഞെ​ടു​ക്കു​ക.
6. തീ​യ​തി​യും സ​മ​യ​വും കാ​ണി​ക്കു​ന്ന ബ​ട്ട​ണി​ൽ ടാ​പ്പ് ചെ​യ്ത് ഉ​റ​പ്പി​ക്കു​ക. (ഷെ​ഡ്യൂ​ൾ ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ അ​യ​ക്കു​ന്ന​യാ​ൾ​ക്ക് മാ​ത്രം കാ​ണാ​വു​ന്ന ഒ​രു സ്ഥി​രീ​ക​ര​ണ സ​ന്ദേ​ശം ചാ​റ്റി​ൽ തെ​ളി​യും).

ഇ​തു​വ​രെ ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ, വോ​യി​സ് നോ​ട്ടു​ക​ൾ എ​ന്നി​വ​യ്ക്ക് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന 'വ്യൂ-​വ​ൺ​സ്' സൗ​ക​ര്യം ഇ​നി ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​കും. ഇ​ത്ത​ര​ത്തി​ൽ അ​യ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഫോ​ർ​വേ​ഡ് ചെ​യ്യാ​നോ, കോ​പ്പി ചെ​യ്യാ​നോ, സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ക്കാ​നോ സാ​ധി​ക്കി​ല്ല.

ചാ​റ്റ് സ്ക്രീ​നി​ൽ നി​ന്ന് മാ​റി ഒ​രു പ്ര​ത്യേ​ക വി​ൻ​ഡോ​യി​ലാ​യി​രി​ക്കും ഈ ​സ​ന്ദേ​ശം തു​റ​ന്നു​വ​രി​ക. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഫോ​ൺ ബീ​റ്റാ ടെ​സ്റ്റ​ർ​മാ​ർ​ക്ക് ഈ ​ഫീ​ച്ച​ർ ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

'ഡി​സ​പ്പി​യ​റിം​ഗ് മെ​സ്സേ​ജു​ക​ളി​ൽ'​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണി​ത്. നി​ശ്ചി​ത സ​മ​യം ക​ഴി​യു​മ്പോ​ൾ വാ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഡി​സ​പ്പി​യ​റിം​ഗ് മെ​സ്സേ​ജു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​കു​മ്പോ​ൾ, വ്യൂ-​വ​ൺ​സ് സ​ന്ദേ​ശ​ങ്ങ​ൾ സ്വീ​ക​ർ​ത്താ​വ് ഒ​രി​ക്ക​ൽ തു​റ​ന്നു വാ​യി​ച്ചാ​ലു​ട​ൻ അ​പ്ര​ത്യ​ക്ഷ​മാ​കും.

വ്യൂ-​വ​ൺ​സ് ടെ​ക്സ്റ്റ് അ​യ​ക്കു​ന്ന വി​ധം:

1. സ​ന്ദേ​ശം അ​യ​ക്കേ​ണ്ട ചാ​റ്റ് തു​റ​ക്കു​ക.
2. മെ​സ്സേ​ജ് ടൈ​പ്പ് ചെ​യ്ത ശേ​ഷം സെ​ൻ​ഡ് ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക.
3. തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന "View once" എ​ന്ന ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് സ​ന്ദേ​ശം അ​യ​ക്കു​ക.

ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി കൈ​മാ​റാ​ൻ ഈ ​ഫീ​ച്ച​ർ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. നി​ല​വി​ൽ ബീ​റ്റാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ര​ണ്ട് ഫീ​ച്ച​റു​ക​ളും വ​രും ആ​ഴ്ച​ക​ളി​ൽ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up