Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigorously

ല​ഹ​രി​മ​രു​ന്ന്: പൊ​ലി​സി​നു ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​കാ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ല​​​ഹ​​​രി​​​മ​​​രു​​​ന്നി​​​നെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി പൊ​​​ലി​​​സി​​​ന് ശ​​​ക്ത​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. അ​​​തേ​​​സ​​​മ​​​യം, ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​മു​​​ണ്ടെ​​​ന്ന മു​​​ന്‍​വി​​​ധി​​​യോ​​​ടെ പൊ​​​ലി​​​സ് പെ​​​രു​​​മാ​​​റ​​​രു​​​തെ​​​ന്ന് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അഭിപ്രായപ്പെട്ടു.

ഡി​​​ജെ പാ​​​ര്‍​ട്ടി​​​യാ​​​ണെ​​​ങ്കി​​​ലും മ​​​റ്റെ​​​ന്തു കൂ​​​ട്ടാ​​​യ്മ​​​യാ​​​ണെ​​​ങ്കി​​​ലും കു​​​റ്റ​​​കൃ​​​ത്യം ത​​​ട​​​യാ​​​ന്‍ പൊ​​​ലി​​​സി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ട്. ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. ഡി​​​ജെ പാ​​​ര്‍​ട്ടി​​​ക്കു പോ​​​കു​​​ന്ന​​​വ​​​രെ പൊ​​​ലി​​​സ് നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പൊ​​​ലി​​​സ് സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഒ​​​രു ഭ​​​യ​​​മു​​​ണ്ടാ​​​കും.

മാ​​​നേ​​​ജ​​​ര്‍​മാ​​​രെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​ക്കി​​​യാ​​​ല്‍ ഫ​​​ല​​​മു​​​ണ്ടാ​​​കു​​​ക​​​യും ചെ​​​യ്യും. കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ന്നി​​​ട്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നേക്കാ​​​ള്‍ ന​​​ല്ല​​​ത് കു​​​റ്റ​​​കൃ​​​ത്യം ത​​​ട​​​യു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ല്‍, ഇ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ നൈ​​​റ്റ് ലൈ​​​ഫ് വേ​​​ണ്ടെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു ശ​​​ല്യ​​​മു​​​ണ്ടാ​​​കാ​​​ത്ത​​​പ​​​ക്ഷം സ്വ​​​കാ​​​ര്യ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഡി​​​ജെ അ​​​ട​​​ക്കം പാ​​​ര്‍​ട്ടി​​​ക​​​ള്‍ ത​​​ട​​​യാ​​​നാ​​​കി​​​ല്ല.

പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ല്‍ പൊ​​​ലി​​​സ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണം റ​​​ദ്ദാ​​​ക്കി​​​യ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ഡി​​​ജെ പാ​​​ര്‍​ട്ടി​​​ക​​​ള്‍​ക്കും പ്ര​​​വ​​​ര്‍​ത്ത​​​ന സ​​​മ​​​യ​​​ത്തി​​​നും നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രു​​​ന്നു കൊ​​​ച്ചി സി​​​റ്റി പൊ​​​ലി​​​സ് നേ​​​ര​​​ത്തേ നോ​​​ട്ടി​​​സു​​​ക​​​ള്‍ ന​​​ല്‍​കി​​​യ​​​ത്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ രീ​​​തി​​​യി​​​ലും ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ത​​​ട​​​സ​​​മാ​​​കി​​​ല്ലെ​​​ന്നു നേ​​​രത്തേ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up