Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay-

ട്രി​ച്ചി സീ​റ്റ് വി​ജ​യ് ഒ​ഴി​യും; പ​ക​രം തൃ​ഷ​യി​റ​ങ്ങി​യേ​ക്കും

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച വി​ജ​യ് ട്രി​ച്ചി ഈ​സ്റ്റ് സീ​റ്റ് രാ​ജി​വെ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ഈ ​സീ​റ്റി​ൽ ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യി
ന​ടി തൃ​ഷ കൃ​ഷ്ണ മ​ത്സ​രി​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

പെ​ര​മ്പൂ​രി​ലും ട്രി​ച്ചി ഈ​സ്റ്റി​ലു​മാ​ണ് വി​ജ​യ് മ​ത്സ​രി​ച്ച​ത്. ഈ ​ര​ണ്ട് സീ​റ്റി​ലും വി​ജ​യ് വ​ൻ ജ​യ​മാ​ണ് നേ​ടി​യ​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പത്തു പേ​രു​ടെ പി​ന്തു​ണ കൂ​ടി​വേ​ണ​മെ​ങ്കി​ലും വി​ജ​യ്‌​യെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ടി​വി​കെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ഡി​എം​കെ സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് അ​ഞ്ച്, സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, വി​സി​കെ പാ​ർ​ട്ടി​ക​ൾ​ക്ക് ര​ണ്ട് വീ​തം സീ​റ്റു​മു​ണ്ട്‌. എ​ന്‍​ഡി​എ​യി​ൽ അ​ഞ്ച് സീ​റ്റു​ള്ള പി​എം​കെ​യും ഒ​രു എം​എ​ൽ​എ​യു​ള്ള ടി.​ടി.​വി. ദി​ന​ക​ര​ന്‍റെ എ​എം​എം​കെ​യും സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും നി​ർ​ണാ​യ​ക​മാ​കും.

സ​ഖ്യ​സ​ർ​ക്കാ​രി​ൽ കോ​ൺ​ഗ്ര​സി​ന് ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ വി​ജ​യ് സ​മ്മ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ന് പു​റ​മെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി​യും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​വ​ര​മു​ണ്ട്. അ​തേ​സ​മ​യം സ​ഭ​യി​ൽ ചെ​റു​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ 125 സീ​റ്റ് വ​രെ ഉ​റ​പ്പി​ക്കാ​നാ​ണ് ടി​വി​കെ​യു​ടെ ശ്ര​മം.

Latest News

Corehub Up