ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ വിജയിച്ച വിജയ് ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവെച്ചേക്കുമെന്ന് സൂചന. ഈ സീറ്റിൽ ടിവികെ സ്ഥാനാർഥിയായി
നടി തൃഷ കൃഷ്ണ മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് മത്സരിച്ചത്. ഈ രണ്ട് സീറ്റിലും വിജയ് വൻ ജയമാണ് നേടിയത്. സർക്കാർ രൂപീകരിക്കാൻ പത്തു പേരുടെ പിന്തുണ കൂടിവേണമെങ്കിലും വിജയ്യെ പാർലമെന്ററി പാർട്ടി നേതാവായി ടിവികെ തെരഞ്ഞെടുത്തിരുന്നു.
ഡിഎംകെ സഖ്യത്തിൽ കോൺഗ്രസിന് അഞ്ച്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ പാർട്ടികൾക്ക് രണ്ട് വീതം സീറ്റുമുണ്ട്. എന്‍ഡിഎയിൽ അഞ്ച് സീറ്റുള്ള പിഎംകെയും ഒരു എംഎൽഎയുള്ള ടി.ടി.വി. ദിനകരന്റെ എഎംഎംകെയും സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.
സഖ്യസർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകാൻ വിജയ് സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇതിന് പുറമെ ഡെപ്യൂട്ടി സ്പീക്കർ പദവിയും കോൺഗ്രസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. അതേസമയം സഭയിൽ ചെറുകക്ഷികളുടെ പിന്തുണയോടെ 125 സീറ്റ് വരെ ഉറപ്പിക്കാനാണ് ടിവികെയുടെ ശ്രമം.
Tags : trisha krishnan trichy vijay-