Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinodini Kodiyeri

ആ​രെ​യും അ​വ​ഗ​ണി​ക്കേ​ണ്ട കാ​ര്യം ഞ​ങ്ങ​ൾ​ക്കി​ല്ല; വി​നോ​ദി​നി കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി ഇ.​പി.​ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ അ​ന്ത​രി​ച്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി കോ​ടി​യേ​രി ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഇ.​പി. ജ​യ​രാ​ജ​ൻ. വി​നോ​ദി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്നും, ഇ​ക്കാ​ര്യം അ​വ​രോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും ഇ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

താ​ൻ ആ​രെ​യും അ​വ​ഗ​ണി​ക്കാ​റി​ല്ല. ത​ങ്ങ​ൾ​ക്ക് ആ​രെ​യും അ​വ​ഗ​ണി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും കോ​ടി​യേ​രി​യു​ടെ മ​ര​ണ​ശേ​ഷം ത​ങ്ങ​ളെ നേ​താ​ക്ക​ള്‍ തി​രി​ഞ്ഞു​പോ​ലും നോ​ക്കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു വി​നോ​ദി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ​ച്ച​ക്കു​തി​ര മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു വി​മ​ർ​ശ​നം.

Latest News

Corehub Up