തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. വിനോദിനിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും, ഇക്കാര്യം അവരോട് തന്നെ ചോദിക്കണമെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.
താൻ ആരെയും അവഗണിക്കാറില്ല. തങ്ങൾക്ക് ആരെയും അവഗണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നും കോടിയേരിയുടെ മരണശേഷം തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നുമായിരുന്നു വിനോദിനിയുടെ വെളിപ്പെടുത്തൽ. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിമർശനം.
Tags : ep jayarajan vinodini kodiyeri