Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virtue

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ വി​വാ​ഹം ചെ​യ്ത​തു​കൊ​ണ്ടുമാ​ത്രം രാജ്യത് താ​മ​സി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല: ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​രെ വി​​വാ​​ഹം ചെ​​യ്ത​​തു​​കൊ​​ണ്ട് മാ​​ത്രം വി​​ദേ​​ശി​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ താ​​മ​​സി​​ക്കാ​​നു​​ള്ള ഉ​​റ​​പ്പോ പ്ര​​ത്യേ​​ക വീ​​സ​യോ ല​​ഭി​​ക്കി​​ല്ലെ​​ന്ന് ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി.

വി​​ദേ​​ശി​​ക​​ളു​​ടെ രാ​​ജ്യ​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​വും താ​​മ​​സ​​വും പൂ​​ർ​​ണ​​മാ​​യും കേ​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​ലും വി​​വേ​​ച​​നാ​​ധി​​കാ​​ര​​ത്തി​​ലും പെട്ട കാ​​ര്യ​​ങ്ങ​​ളാ​​ണെ​​ന്ന് ജ​​സ്റ്റീസ് അ​​മി​​ത് മ​​ഹാ​​ജ​​ൻ വ്യ​​ക്ത​​മാ​​ക്കി.

ഇ​​ന്ത്യ​​ൻ പൗ​​ര​​നെ വി​​വാ​​ഹം ചെ​​യ്ത​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​ന്‍റെ നി​​ല​​വി​​ലു​​ള്ള ഇ ​ടൂ​​റി​​സ്റ്റ് വീ​​സ, എ​​ൻ​​ട്രി (എ​​ക്സ്-1) സ്പൗ​​സ് (ദ​​മ്പ​​തി) വീ​​സ​​യാ​​ക്കി മാ​​റ്റ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​മേ​​രി​​ക്ക​​ൻ പൗ​​രത്വമുള്ള യു​​വ​​തി സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി ത​​ള്ളി​​ക്കൊ​​ണ്ടാ​​ണ് കോ​​ട​​തി​​യു​​ടെ സു​​പ്ര​​ധാ​​ന നി​​രീ​​ക്ഷ​​ണം. ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ചി​​ട്ടും ഫോ​​റി​​നേ​​ഴ്സ് റീ​​ജ​​ണ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ഓ​​ഫി​​സ് (എ​​ഫ്ആ​​ർ​​ആ​​ർ​​ഒ) ത​​ന്‍റെ അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ചി​​ല്ലെ​​ന്നാ​​യി​​രു​​ന്നു യു​​വ​​തി​​യു​​ടെ പ​​രാ​​തി.

എ​​ന്നാ​​ൽ, യു​​വ​​തി​​യു​​ടെ കു​​ടി​​യേ​​റ്റ ച​​രി​​ത്ര​​വും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച​ശേ​​ഷ​​മാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്ന് കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. മു​​മ്പ് ര​​ണ്ടു​​ത​​വ​​ണ വി​​വാ​​ഹി​​ത​​യാ​​യി​​ട്ടു​​ള്ള യു​​വ​​തി, മു​​ൻ​​കാ​​ല വി​​വാ​​ഹ​​ബ​​ന്ധ​​ങ്ങ​​ളു​​ടെ പേ​​രി​​ലും കു​​ടി​​യേ​​റ്റ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്കാ​​യി ശ്ര​​മി​​ച്ചി​​രു​​ന്നു​​വെ​​ന്ന് കേ​​ന്ദ്രം ചൂ​​ണ്ടി​​ക്കാ​​ട്ടി.

Latest News

Corehub Up