അബുദാബി: താമസവീസ കഴിഞ്ഞവര്‍ക്ക് ഇളവുമായി യുഎഇ. ഫെബ്രുവരി 28ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവര്‍ക്ക് മാര്‍ച്ച് 31നകം തിരിച്ചുവരാം.
വിമാനത്താവളങ്ങള്‍ അടച്ചതിന്‍റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തിരിച്ചുവരാന്‍ പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കും.
നിരവധി ഗള്‍ഫ് മേഖലകളില്‍ വ്യോമപാത അടച്ചിട്ടതിന്‍റേയും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിന്‍റേയും പശ്ചാത്തലത്തിലാണ് പല യാത്രക്കാര്‍ക്കും മടങ്ങിവരാനാകാത്തത്. മലയാളികളായ പ്രവാസികളുടെ വലിയ ആശങ്കയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.