Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visit Of Love

Kottayam

ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് സ്നേ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

നാ​ല്‍​പ്പാ​ത്തി​മ​ല: സെ​ന്‍റ് തോ​മ​സ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ മി​ഷ​ന്‍​ലീ​ഗ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ഷ​ന്‍ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ഭ​വ​ന​ങ്ങ​ളി​ല്‍ സ്‌​നേ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ക​ഴു​താ​ടി​യി​ല്‍ അ​ന്ന​മ്മ വ​ര്‍​ക്കി (97), ചാ​കം​കു​ളം അ​ന്ന​മ്മ ജോ​സ​ഫ് (96) എ​ന്നി​വ​രെ സ​ന്ദ​ര്‍​ശി​ച്ചു സ്‌​നേ​ഹ​വും ആ​ദ​ര​വും പ​ങ്കു​വ​ച്ചു. മു​തി​ര്‍​ന്ന ത​ല​മു​റ​യോ​ടു​ള്ള സ്‌​നേ​ഹ​വും ക​രു​ത​ലും വ​ള​ര്‍​ത്തു​ന്ന​തി​നും ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ൾ‍ ജീ​വി​ത​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി ന​ല്ല മി​ഷ​ന​റി ആ​കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് സ്‌​നേ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. മു​തി​ര്‍​ന്ന അ​മ്മ​മാ​ര്‍ ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കി.

അ​മ്മ​മാ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. മി​ഷ​ന്‍ മാ​സ​ത്തി​ല്‍ വ്യ​ത്യ​സ്തത നി​റ​ഞ്ഞ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണു പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് വി​കാ​രി ഫാ. ​ജ​യിം​സ്ചു​ണ്ട​ക്കാ​ട്ടി​ല്‍ പ​റ​ഞ്ഞു.

Latest News

Corehub Up