ബ്രഗസ്: യുവേഫ ചൗമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയ്ക്ക് മിന്നും ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ക്ലബ് ബ്രഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിനും എമിലിയാനോ ബുണ്ടിയയും നിക്കോളാസ് ജാക്ക്സണും ആണ് ഗോളുകൾ നേടിയത്. ഹ്യൂഗോ വെറ്റ്ലസനും നിക്കോളോ ട്രെസോൾഡിയുമാണ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാമതാണ് ആസ്റ്റൺ വില്ല.