Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vn Vasavan

തൃ​ശൂ​ർ പൂ​രം ഒ​ഴി​വാ​ക്ക​രു​ത്; പാ​റ​മേ​ക്കാ​വി​ന് പി​ന്നാ​ലെ തി​രു​വ​മ്പാ​ടി​യും

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​രം ഒ​ഴി​വാ​ക്ക​രു​തെ​ന്ന് പാ​റ​മേ​ക്കാ​വി​ന് പി​ന്നാ​ലെ തി​രു​വ​മ്പാ​ടി ക​മ്മി​റ്റി​യി​ലും പൊ​തു​വി​കാ​രം. വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി തൃ​ശൂ​ർ പൂ​രം ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.

ദേ​വ​സ്വം മ​ന്ത്രി വി​ളി​ച്ച വ്യാ​ഴാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ ഇ​രു ദേ​വ​സ്വ​ങ്ങ​ളും നി​ല​പാ​ട് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും. രാ​വി​ലെ പ​ത്ത​ര​യ്ക്ക് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലാ​ണ് യോ​ഗം ചേ​രു​ക. ദേ​വ​സ്വ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം കേ​ട്ട​തി​ന് ശേ​ഷം അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വ​രെ ദുഃ​ഖാ​ചാ​ര​ണം ന​ട​ത്തു​മെ​ന്നും വെ​ള്ളി​യാ​ഴ്ച മു​ത​ൽ എ​ഴു​ന്ന​ള്ളി​പ്പും മേ​ള​ങ്ങ​ളും പ​തി​വ് പോ​ലെ ന​ട​ത്തു​മെ​ന്നും ദേ​വ​സ്വ​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി പൂ​രം ന​ട​ത്താ​നാ​ണ് തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളു​ടെ തീ​രു​മാ​നം.

അ​തേ​സ​മ​യം മു​ണ്ട​ത്തി​ക്കോ​ട് സ്ഫോ​ട​ന​ത്തി​ൽ 14 മ​ര​ണ​മാ​ണ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ച് പേ​രു​ൾ​പ്പെ​ടെ 13 പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ആഗോള അയ്യപ്പ സംഗമം: കണക്കില്‍ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിന്‍റെ കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ല എന്ന് കോടതിയിൽ പറഞ്ഞതാണ്. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല.

നിയമസഭയിലെ ചോദ്യത്തിന് സർക്കാർ മറുപടി തന്നു. എന്നാല്‍ സത്യമായ മറുപടി തന്നില്ല. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

നിലവിൽ വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അയ്യപ്പ സംഗമത്തിന്‍റെ കണക്കില്‍ വലിയ കുഴപ്പമാണ്. സംഗമത്തിന്‍റെ മറവിൽ വൻ തട്ടിപ്പ് നടത്തി. കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി. അയ്യപ്പ സംഗമം സംബന്ധിച്ച് സാധാരണ പൗരന് അറിയേണ്ട കാര്യങ്ങൾ എല്ലാം അറിയണമെന്നും ചെന്നിത്തല പറഞ്ഞു.

Kerala

വള്ളസദ്യയിലെ ആചാരലംഘന വിവാദം: ക്ഷേത്രത്തിലെ പരിഹാരക്രിയകള്‍ ഇന്ന് ആരംഭിക്കും

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തിൽ പരിഹാരക്രിയകൾക്ക് ഇന്നു തുടക്കമാകും. വൈകുന്നേരം അഞ്ചിന് വിളിച്ചുചൊല്ലി പ്രായശ്ചിത്തവും ഫെബ്രുവരി അഞ്ചിന് സദ്യയും നടത്തും.

അഷ്ടമിരോഹിണി സദ്യ ദിവസമാണ് ദേവന് നിവേദിക്കും മുൻപ് ദേവസ്വം മന്ത്രി വി.എൻ. വാസവന് സദ്യ വിളമ്പിയത് വിവാദമായത്. തുടർന്ന് ആചാരലംഘനം ഉണ്ടായെന്നും പരിഹാരം വേണമെന്നും ക്ഷേത്രോപദേശ സമിതിക്കും ദേവസ്വം ജീവനക്കാർക്കും പള്ളിയോട സേവാ സംഘപ്രതിനിധികൾക്കും ക്ഷേത്രം തന്ത്രി നിർദേശം നൽകുകയായിരുന്നു.

അഷ്ടമിരോഹിണി സദ്യ ദിനത്തിൽ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയാണ് ഫെബ്രുവരി അഞ്ചിന് സദ്യ നടത്തുന്നത്.

Kerala

ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്ക​ണം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം: ഭ​ര​ണ​ഘ​ട​ന​യെ​യും മ​ത​നി​ര​പേ​ക്ഷ​ത​യേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മു​യ​ർ​ത്ത​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ 77-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മ​ന്ത്രി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ളം രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ്. അ​തി​ദാ​രി​ദ്രം നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ്. പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രാ​ൻ കേ​ര​ളം ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത നീ​തി ആ​യോ​ഗ് ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്.

രാ​ജ്യ​ത്തു മു​ഴു​വ​ൻ അ​തി​ദാ​രി​ദ്ര്യം ഇ​ല്ലാ​യ്മ ചെ​യ്ത് സ​മ​ത്വ​സു​ന്ദ​ര ഇ​ന്ത്യ എ​ന്ന ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​റി​പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​തി​ജ്ഞ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ൽ ഹ​മീ​ദ്, കോ​ട്ട​യം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എം.​പി. സ​ന്തോ​ഷ് കു​മാ​ർ, എ​ഡി​എം എ​സ്. ശ്രീ​ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജിം ​അ​ല​ക്സ്, ന​ഗ​ര​സ​ഭാം​ഗം ജോ​ഫി മ​രി​യ ജോ​ൺ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Kerala

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല‍? അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണം: വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​തെ പ്ര​തി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ എ​സ്ഐ​ടി അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

കേ​സി​ൽ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ങ്കി​ൽ മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട​കം​പ​ള്ളി​യു​ടെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ക​രി​ക്ക​ക​ത്തെ വീ​ട്ടി​ലേ​ക്ക് ആ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്ക​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​യ്ക്കും ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബാ​രി​ക്കേ​ടു​ക​ൾ ത​ക​ർ​ത്തു മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മു​ന്ന​ണി വി​ടി​ല്ല; വ​രി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും കോ​ൺ​ഗ്ര​സ് പി​ന്നാ​ലെ ന​ട​ക്കു​ക​യാ​ണ്: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫ് വി​ടി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. മു​ന്ന​ണി മാ​റി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അ​ധ്യ​ക്ഷ​നാ​യ ജോ​സ് കെ. ​മാ​ണി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നേ​രി​ട്ടും അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​ണെ​ന്നും വാ​സ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ന​ഗോ​ലു​വി​ന്‍റെ ഉ​പ​ദേ​ശ പ്ര​കാ​ര​മാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വ​രി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും കോ​ൺ​ഗ്ര​സ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​ണ്. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ് കൊ​ണ്ടാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ ത​മ്മി​ൽ ത​ല്ലും ക​ടി​പി​ടി​യു​മാ​ണെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ ഐ​ഷ പോ​റ്റി സി​പി​എം വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​നെ കു​റി​ച്ചും വാ​സ​വ​ൻ പ്ര​തി​ക​രി​ച്ചു. ഐ​ഷ പോ​റ്റി​യു​ടേ​ത് വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​മ​നാ​ണെ​ന്നാ​ണ് വാ​സ​വ​ൻ പ​റ​ഞ്ഞ​ത്. ഐ​ഷ പോ​റ്റി​യു​ടെ മാ​റ്റം കാ​ര​ണം ഒ​രു ക്ഷീ​ണ​വും പാ​ർ​ട്ടി​ക്ക് സം​ഭ​വി​ക്കി​ല്ലെ​ന്നും വാ​സ​വ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള ന​ട​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നി​ലേ​ക്കും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​നി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഉ​ള്ള​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം ഇ​ത്ര​യൊ​ക്കെ എ​ത്തി​യ​ത്. ഇ​ല്ലെ​ങ്കി​ൽ നേ​ര​ത്തെ അ​ന്വേ​ഷ​ണം ആ​വി​യാ​യി പോ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കോ​ൺ​ഗ്ര​സെ​ന്നും ഭ​ക്ത​ർ​ക്ക് ഒ​പ്പ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ​പ്ര​സി​ഡ​ന്‍റെ എ. ​പ​ത്മ​കു​മാ​ർ പ​ല​തും വി​ളി​ച്ച് പ​റ​യു​മെ​ന്ന് പ​ല​രും ഭ​യ​പ്പെ​ടു​ന്നു. അ​തി​നാ​ലാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് എ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ് പ്ര​തി എ. ​പ​ത്മ​കു​മാ​റി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ല്‍ ന​ട​ന്ന റെ​യ്ഡി​ലാ​ണ് പാ​സ്‌​പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ത്മ​കു​മാ​റി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ആ​സ്തി​ക​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.​ന​ട​ൻ ജ​യ​റാ​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി സാ​ക്ഷി​യാ​ക്കു​ന്ന​തും എ​സ്ഐ​ടി ആ​ലോ​ചി​ക്കു​ന്നു.

Kerala

നെ​ല്ലെ​ടു​ക്കാ​ൻ 31 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ത​യാ​റെ​ന്ന് മ​ന്ത്രി വാ​സ​വ​ൻ

പാ​ല​ക്കാ​ട്: നെ​ല്ല് സം​ഭ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് 31 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ അ​റി​യി​ച്ച​താ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത് ച​ർ​ച്ച ചെ​യ്യാ​ൻ ന​ട​ത്തി​യ മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി യോ​ഗം പൂ​ർ​ത്തി​യാ​യി. ഇ​തി​നു​ശേ​ഷം മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​പ​സ​മി​തി യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സം​ഘ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്ത​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഗോ​ഡൗ​ൺ ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ബാ​ങ്കു​ക​ൾ മി​ല്ലു​ക​ൾ​ക്ക് നെ​ല്ല് കൊ​ടു​ക്കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നെ​ല്ല് സം​ഭ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. യോ​ഗം ചേ​ർ​ന്ന ശേ​ഷം സൗ​ക​ര്യ പ്ര​ദ​മാ​യ ഗോ​ഡൗ​ണു​ക​ൾ ര​ണ്ട് ദി​വ​സ​ത്തി​ന​കം ക​ണ്ടെ​ത്തും. നെ​ല്ല് എ​ടു​ത്ത് ഒ​രാ​ഴ്ച​യ്ക്ക​കം ത​ന്നെ പ​ണം ന​ൽ​കു​ക​യും ചെ​യ്യും.

സ​പ്ലൈ​കോ​യ്ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഉ​ണ്ട്. ഫ​ണ്ട് പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ കേ​ര​ള ബാ​ങ്ക് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കും. മ​റ്റ് ജി​ല്ല​ക​ളി​ലും സ​മാ​ന മാ​തൃ​ക സ്വീ​ക​രി​ക്കു​ക​യും ഇ​തൊ​രു സ്ഥി​രം സം​വി​ധാ​ന​മാ​ക്കു​ക​യും ചെ​യ്യും. 1400 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​ടി​ശി​ക. നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു​ള്ള കാ​ര​ണം ഇ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച​ത് ആ​ദ്യ കാ​ബി​ന​റ്റ് തീ​രു​മാ​ന​പ്ര​കാ​രം;​ചെ​ന്നി​ത്ത​ല വെ​പ്രാ​ള​പ്പെ​ടേ​ണ്ട: മ​ന്ത്രി വാ​സ​വ​ൻ

 

ക​ണ്ണൂ​ർ: ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച് ര​ണ്ടാ​യി​രം രൂ​പ​യാ​ക്കി​യ​ത് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​മ​ല്ലെ​ന്നും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ കാ​ബി​ന​റ്റ് തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത മെ​ച്ച​പ്പെ​ടു​ന്പോ​ൾ പെ​ൻ​ഷ​ൻ കൂ​ട്ട​ണ​മെ​ന്ന് ആ​ദ്യ കാ​ബി​ന​റ്റി​ൽ​ത്ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ സാ​ന്പ​ത്തി​ക ഭ​ദ്ര​ത മെ​ച്ച​പ്പെ​ട്ട​പ്പോ​ൾ ന​ട​പ്പാ​ക്കി​യെ​ന്നേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി അ​തി​ലൂ​ടെ അ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ ത​ല​യി​ൽ സാ​ന്പ​ത്തി​ക ബാ​ധ്യ​ത കെ​ട്ടി​വ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണു സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ, അ​ക്കാ​ര്യം ഓ​ർ​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ടു​ത്ത ത​വ​ണ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

Kerala

സ​ര്‍​ക്കാ​രി​ന്‍റെ നി​ശ്ച​യ​ദാ​ര്‍​ഢ്യം വി​ഴി​ഞ്ഞ​ത്തെ ലോ​ക നെ​റു​ക​യി​ലെ​ത്തി​ച്ചു: മ​ന്ത്രി വാ​സ​വ​ന്‍

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ശ്ച​​​യ​​​ദാ​​​ര്‍​ഢ്യ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തെ ലോ​​​ക​​​ത്തി​​​ന്‍റെ നെ​​​റു​​​ക​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ. വി​​​ഷ​​​ന്‍ 2031 ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല തു​​​റ​​​മു​​​ഖ സെ​​​മി​​​നാ​​​ര്‍ അ​​​ഴീ​​​ക്ക​​​ല്‍ തു​​​റ​​​മു​​​ഖ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

നി​​​ല​​​വി​​​ല്‍ 554 ക​​​പ്പ​​​ലു​​​ക​​​ൾ വി​​​ഴി​​​ഞ്ഞ​​​ത്ത് എ​​​ത്തി. 12,500 ല്‍ ​​​പ​​​രം ഇ​​​രു​​​പ​​​ത് അ​​​ടി തു​​​ല്യ യൂ​​​ണി​​​റ്റ് (ടി​​​ഇ​​​യു) കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ വി​​​ഴി​​​ഞ്ഞം മാ​​​റി. 2028 ഓ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ലൊ​​​ന്നാ​​​യി വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖം മാ​​​റും.

ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് കേ​​​ന്ദ്രീ​​​കൃ​​​ത സ്വ​​​ഭാ​​​വം വ​​​ന്നാ​​​ല്‍ 10 മു​​​ത​​​ല്‍ 30 ശ​​​ത​​​മാ​​​നം വ​​​രെ ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​തം ജ​​​ല​​​മാ​​​ർ​​​ഗ​​​മാ​​​ക്കി മാ​​​റ്റാ​​​ൻ ക​​​ഴി​​​യും.

ച​​​ര​​​ക്ക് നീ​​​ക്ക​​​ത്തി​​​നു​​​ള്ള വാ​​​ഹ​​​ന ബാ​​​ഹു​​​ല്യം കു​​​റ​​​യ്ക്കാ​​​നും ചെ​​​ല​​​വ് നി​​​യ​​​ന്ത്രി​​​ക്കാ​​​നും ക​​​ഴി​​​യും. ഒ​​​പ്പം ത​​​ന്നെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലേ​​​ക്ക് ത​​​ള്ളു​​​ന്ന കാ​​​ർ​​​ബ​​​ണി​​​ന്‍റെ അ​​​ള​​​വ് കു​​​റ​​​യ്ക്കാ​​​നും അ​​​തു​​​വ​​​ഴി പാ​​​രി​​​സ്ഥി​​​തി​​​ക ആ​​​ഘാ​​​തം ലഘൂകരിച്ച് ച​​​ര​​​ക്കു​​​ക​​​ള്‍ സ​​​മ​​​യ​​​ത്ത് എ​​​ത്തി​​​ക്കാ​​​നും ക​​​ഴി​​​യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വി​​​ഷ​​​ന്‍ 2031 തു​​​റ​​​മു​​​ഖ വ​​​കു​​​പ്പി​​​ന്‍റെ ന​​​യ​​​രേ​​​ഖ സ​​​മ​​​ര്‍​പ്പ​​​ണ​​​വും മ​​​ന്ത്രി​​​നി​​​ര്‍​വ​​​ഹി​​​ച്ചു. കെ.​​​വി. സു​​​മേ​​​ഷ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. റി​​​ട്ട അ​​​ഡി​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് വ​​​ര്‍​ഗീ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ് സ്‌​​​പെ​​​ഷ്യ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി.​​​അ​​​ബ്ദു​​​ള്‍ നാ​​​സ​​​ര്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

Kerala

ബേ​​​പ്പൂ​​​ർ തു​​​റ​​​മു​​​ഖം വി​​​ക​​​സി​​​പ്പി​​​ക്കും: മ​​​ന്ത്രി

ക​​​ണ്ണൂ​​​ർ: ല​​​ക്ഷ​​​ദ്വീ​​​പു​​​മാ​​​യു​​​ള്ള ച​​​ര​​​ക്ക്-​​​യാ​​​ത്രാ ഗ​​​താ​​​ഗ​​​തം കൂ​​​ടു​​​ത​​​ല്‍ വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ബേ​​​പ്പൂ​​​ര്‍ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ.

ബേ​​​പ്പൂ​​​ര്‍-​​​ല​​​ക്ഷ​​​ദ്വീ​​​പ് ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യു​​​ള്ള പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത പ​​​ഠ​​​നം ഉ​​​ള്‍​പ്പെ​​​ടെ ന​​​ട​​​ന്നു വ​​​രി​​​ക​​​യാ​​​ണ്.

കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്ന് ദു​​​ബാ​​​യി​​​ലേ​​​ക്ക് യാ​​​ത്രാ ക​​​പ്പ​​​ലു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ന് ഏ​​​താ​​​ണ്ട് 590 കി​​​ലോ​​​മീ​​​റ്റ​​​ര്‍ സ​​​മു​​​ദ്ര​​​തീ​​​ര​​​മു​​​ണ്ട്. ഇ​​​തി​​​ല്‍ 87 കി​​​ലോ​​​മീ​​​റ്റ​​​ര്‍ തു​​​റ​​​മു​​​ഖ​​​ത്തി​​​നാ​​​യി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ മേ​​​ഖ​​​ല​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​നെ​തി​രെ രൂ​ക്ഷ വി​മാ​ർ​ശ​ന​വു​മാ​യി ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച ശേ​ഷ​വും യു​ഡി​എ​ഫ് സ​മ​രം ചെ​യ്തെ​ന്നും യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് കീ​ഴി​ൽ വി​ശ്വാ​സി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് പി​ന്നാ​ലെ പ്ര​മു​ഖ ചാ​ന​ലി​ൽ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ൽ വ​ന്നു. അ​ടു​ത്ത ദി​വ​സം പെ​ട്ടെ​ന്ന് ഒ​രു അ​ടി​യ​ന്ത​ര പ്ര​മേ​യം ആ​യി പ്ര​തി​പ​ക്ഷ നേ​താ​വ് നി​യ​മ​സ​ഭ​യി​ൽ എ​ത്തി. ഒ​ടു​വി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പീ​ഠം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തി.'-​വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ച്ച​ത് പോ​ലെ കോ​ട​തി എ​സ്ഐ​ടി​യെ നി​യ​മി​ച്ചു​വെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.

സ​ന്തോ​ഷ​പൂ​ർ​വ്വം അ​ത് സ്വീ​ക​രി​ച്ചു. സ്വ​ർ​ണ ക​വ​ർ​ച്ച കേ​സി​ൽ പ്ര​തി പ​ട്ടി​ക​യി​ൽ ഉ​ള്ള ആ​രാ​യാ​ലും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ട് വ​ര​ണം. പോ​റ്റി - ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഢാ​ലോ​ച​ന എ​ന്ന് വി​ജി​ല​ൻ​സ് പ​റ​ഞ്ഞ​ത് വി​ശ്വ​സി​ക്കാ​തെ ഇ​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഒ​രു ത​രി പൊ​ന്ന് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​ത് വീ​ണ്ടെ​ടു​ക്ക​ണെ​മെ​ന്നും മ​ന്ത്രി വാ​സ​വ​ൻ പ​റ​ഞ്ഞു.

കേ​സ് അ​ന്വേ​ഷ​ണം ക​ഴി​യും വ​രെ വി​ശ്വാ​സ സം​ര​ക്ഷ​ണം ന​ട​ത്തി​വ​രൊ​ക്കെ ഇ​വി​ടെ ത​ന്നെ കാ​ണ​മെ​ന്ന് വി.​എ​ൻ വാ​സ​വ​ൻ പ​റ​ഞ്ഞു.

Kerala

ദ്വാ​ര​പാ​ല​ക​പീ​ഠ വി​വാ​ദ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​രൂ​ഹ​ത​യെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ദ്വാ​ര​പാ​ല​ക പീ​ഠ​വി​വാ​ദ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കേ​സി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടേ​ത് ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. ഉ​ണ്ണി​ക്കൃ‍​ഷ്ണ​ൻ പോ​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. കൃ​ത്യ​മാ​യ വി​വ​രം വെ​ളി​യി​ൽ വ​രു​മെ​ന്നും ഇ​ത് കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി കേ​ര​ള​ത്തി​ന്‍റെ പൊ​തു വി​കാ​രം: മ​ന്ത്രി വാ​സ​വ​ൻ

 

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി കേ​ര​ള​ത്തി​ന്‍റെ പൊ​തു വി​കാ​ര​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കോ​ൺ​ഗ്ര​സ് മു​ൻ​കൈ​യെ​ടു​ത്ത് രാ​ജി വാ​ങ്ങി​ക്ക​ണം. സി​പി​എം നേ​താ​ക്ക​ൾ സ​മാ​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. തെ​ളി​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത നി​റ​വേ​റ്റ​ണം. ഒ​രു കേ​സ​ല്ല, നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്നു. ഇ​നി പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം നേ​താ​ക്ക​ൾ സ​മാ​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ആ​രോ​പ​ണ​ങ്ങ​ൾ ആ​ർ​ക്കെ​തി​രെ​യും വ​രാം. പ​ക്ഷേ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വാ​സ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​ങ്ക​മാ​ലി​യി​ല്‍ മ​ന്ത്രി വാ​സ​വ​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

അ​ങ്ക​മാ​ലി: മ​ന്ത്രി വാ​സ​വ​ന് നേ​രെ അ​ങ്ക​മാ​ലി​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.

മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള സം​ഘ​ന​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Corehub Up