Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voluntaryexitoffer

60,000 ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​യം വി​ര​മി​ക്ക​ൽ വാ​ഗ്ദാ​ന​വു​മാ​യി മൈ​ക്രോ​സോ​ഫ്റ്റ്; സ്വീ​ക​രി​ക്കാ​ൻ സാ​ധ്യ​ത 3,000 പേ​ർ മാ​ത്രം!

 റെ​ഡ്മ​ണ്ട്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നു​മാ​യി പു​തി​യ പ​ദ്ധ​തി​യു​മാ​യി മൈ​ക്രോ​സോ​ഫ്റ്റ്. ക​മ്പ​നി​യി​ലെ 60,000ത്തോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​യി 'വ​ള​ണ്ട​റി എ​ക്സി​റ്റ് ഓ​ഫ​ർ' അ​ഥ​വാ സ്വ​മേ​ധ​യാ രാ​ജി​വെ​ക്കാ​നു​ള്ള പ​ദ്ധ​തി ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചു. സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ ക​മ്പ​നി വി​ടാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

ചീ​ഫ് പീ​പ്പി​ൾ ഓ​ഫീ​സ​ർ ആ​മി കോ​ൾ​മാ​ൻ ന​ൽ​കി​യ ആ​ന്ത​രി​ക സ​ന്ദേ​ശ​ത്തി​ലാ​ണ് ഈ ​കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ, യു​എ​സ്, യു​കെ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യോ​ഗ്യ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഈ ​അ​വ​സ​രം ല​ഭി​ക്കു​ക. മൈ​ക്രോ​സോ​ഫ്റ്റി​ലെ ആ​കെ ജീ​വ​ന​ക്കാ​രു​ടെ കാ​ൽ ഭാ​ഗ​ത്തോ​ളം വ​രും ഈ ​സം​ഖ്യ.

60,000 പേ​ർ​ക്ക് ഓ​ഫ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഏ​ക​ദേ​ശം 3,000-ൽ ​താ​ഴെ ആ​ളു​ക​ൾ (ഏ​ക​ദേ​ശം 5%) മാ​ത്ര​മേ ഇ​ത് സ്വീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ എ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് വ​ക്താ​വും ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ ആ​മി ഹൂ​ഡും വ്യ​ക്ത​മാ​ക്കി. ക​മ്പ​നി​യി​ൽ ല​ഭ്യ​മാ​യ മി​ക​ച്ച വ​ള​ർ​ച്ചാ സാ​ധ്യ​ത​ക​ളാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

യു​എ​സ്, കാ​ന​ഡ, ഇ​ന്ത്യ, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലെ​വ​ൽ 70-ഉം ​അ​തി​നു താ​ഴെ​യു​മു​ള്ള യോ​ഗ്യ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

എ​ക്സ്ബോ​ക്സ് , വി​ൻ​ഡോ​സ്, കോ​പൈ​ല​റ്റ് , ഫി​നാ​ൻ​സ് എ​ന്നീ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​ഓ​ഫ​ർ ല​ഭി​ക്കും. എ​ന്നാ​ൽ ഡാ​റ്റാ സെ​ന്‍റ​ർ, സെ​യി​ൽ​സ്, മാ​ർ​ക്ക​റ്റിം​ഗ്, സൈ​ബ​ർ സു​ര​ക്ഷ, ക്വാ​ണ്ടം ക​മ്പ്യൂ​ട്ടിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജി​വെ​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഡി​സം​ബ​ർ ആ​ദ്യ​വാ​രം വ​രെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​മ​യ​മു​ണ്ട്. ഓ​ഫ​ർ സ്വീ​ക​രി​ക്കു​ന്ന​വ​ർ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ക​മ്പ​നി​യി​ൽ നി​ന്ന് വി​ടു​ത​ൽ നേ​ടേ​ണ്ടി​വ​രും. സേ​വ​ന​കാ​ല​യ​ള​വും ത​സ്തി​ക​യും അ​നു​സ​രി​ച്ച് മി​ക​ച്ച സാ​മ്പ​ത്തി​ക പാ​ക്കേ​ജും ക​രി​യ​ർ പ്ലാ​നിം​ഗ് സ​ഹാ​യ​ങ്ങ​ളും ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

Latest News

Corehub Up