Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wake Of A Disaster

Pathanamthitta

ദു​ര​ന്ത​മു​ഖ​ത്ത് രാ​ഷ്ട്രീ​യ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത് ദൗ​ർഭാഗ്യ​ക​രം: ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​റ​ന്മു​ള: ഒ​രു നാ​ട് അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​മ്പോ​ൾ രാ​ഷ്ട്രീ​യ വി​വാ​ദം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ദൗ​ർ​ഭ്യാ​ഗ​ക​ര​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​റ​ന്മു​ള​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം തോ​ട്ട​പ്പു​ഴ​ശേ​രി ചി​റ​യി​റ​മ്പ് എ​ൽ​പി​സ്കൂ​ളി​ലെ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ, ജ​ന​പ്ര​തി​നി​ധി​ക​ൾ​എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സ​ജ്ജ​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യും ത​ണ്ണീ​ർ​മു​ക്കം മ​ട​യും തു​റ​ന്ന് ക​ട​ലി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

12 മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ൾ കൂ​ടി ആ​റ​ന്മു​ള​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ പ​റ​ഞ്ഞു.

Latest News

Corehub Up