Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walkout In The Assembly

നി​യ​മ​സ​ഭ​യി​ൽ വാ​ക്പോ​രും വാക്കൗട്ടും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യ നൈ​​​റ്റ് മാ​​​ർ​​​ച്ചി​​​നി​​​ടെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഏ​​​റ്റു​​​മു​​​ട്ടി​​​യ സം​​​ഭ​​​വ​​​ത്തെ ചൊ​​​ല്ലി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഭ​​​ര​​​ണ പ്ര​​​തി​​​പ​​​ക്ഷ വാ​​​ക്കേ​​​റ്റ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഇ​​​റ​​​ങ്ങി​​​പ്പോ​​​ക്കും.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹോ​​​സ്റ്റ​​​ലി​​​ൽ പൊ​​​ലി​​​സും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി​​​യ സം​​​ഭ​​​വം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി. ​​ജോ​​​യ് ന​​​ല്കി​​​യ അ​​​ടി​​​യ​​​ന്തര​​​പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​ക്കി​​​ടെ​​​യാ​​​ണ് ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ വാ​​​ക്കുത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​ത്.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മിഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ്കു​​​മാ​​​റി​​​നെ​​​തി​​​രേ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തി​​​യ നൈ​​​റ്റ് മാ​​​ർ​​​ച്ചി​​​നു നേ​​​രേ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹോ​​​സ്റ്റ​​​ലി​​​ൽ നി​​​ന്നും കൂ​​​ക്കു​​​വി​​​ളി​​​യും ബി​​​യ​​​ർ കു​​​പ്പി ഏ​​​റു​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഘ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

തു​​​ട​​​ർ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് -എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യി. സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ പൊ​​​ലി​​​സ് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 75 യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ​​​യും 75 എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ​​​യും കേ​​​സ് എ​​​ടു​​​ത്തു.

നാ​​​ലു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹോ​​​സ്റ്റ​​​ലി​​​ൽ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ല്ലാ​​​ത്ത നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ളു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞ ചെ​​​ന്നി​​​ത്ത​​​ല 10 വ​​​ർ​​​ഷം ഇ​​​ട​​​തു​​​പ​​​ക്ഷം ഭ​​​രി​​​ച്ച​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പൊ​​​ലി​​​സ് ത​​​ന്നെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴും ഉ​​​ള്ള​​​തെ​​​ന്നും താ​​​ൻ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്നും പൊ​​​ലി​​​സി​​​നെ ഇ​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ക്ര​​​മ​​​സ​​​മാ​​​ധാ​​​നം പാ​​​ലി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള പൊ​​​ലി​​​സു​​​കാ​​​രു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് മാ​​​ർ​​​ച്ചു ചെ​​​യ്യു​​​ന്ന​​​തും അ​​​വ​​​രെ മ​​​ർ​​​ദി​​​ക്കു​​​ന്ന രീ​​​തി​​​യും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

=യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നൈ​​​റ്റ് മാ​​​ർ​​​ച്ചി​​​ന്‍റെ സ​​​മ​​​യ​​​ത്ത് വൈ​​​ദ്യു​​​തി മു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബ​​​ഹ​​​ളം വ​​​ച്ച​​​തെ​​​ന്നും അ​​​ല്ലാ​​​തെ ഒ​​​രു പ്ര​​​കോ​​​പ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ഈ ​​​ബ​​​ഹ​​​ള​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഹോ​​​സ്റ്റ​​​ലി​​​നു നേ​​​രേ പൊ​​​ലി​​​സ് അ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​ത്.

ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ൽ വേ​​​ണു എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ത​​​ല​​​യ്ക്ക് പ​​​രി​​​ക്കേ​​​റ്റു. വൈ​​​ഷ്ണ എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ക​​​ണ്ണി​​​നു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ വേ​​​ണു​​​വി​​​ന്‍റെ ത​​​ല​​​യ്ക്ക് പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ നേ​​​ടി​​​യ ശേ​​​ഷം ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​താ​​​യും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്തി​​​ര​​​പ്ര​​​മേ​​​യ​​​ത്തി​​​ന് അ​​​വ​​​ത​​​ര​​​ണാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. ഇ​​​തേത്തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ൽനി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

Latest News

Corehub Up