Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wall Has Progressed

Thrissur

ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണം നാ​ലു​വ​ര്‍​ഷ​മാ​യിട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല

പു​ല്ലൂ​ര്‍: അ​രി​ക് ഇ​ടി​ഞ്ഞ് സം​ര​ക്ഷ​ണ​ഭി​ത്തി​യ​ട​ക്കം ത​ള്ളി​പ്പോ​യി നാ​ലു​വ​ര്‍​ഷ​മാ​യി കാ​ടു​ക​യ​റി​ക്കി​ട​ന്ന മു​ടി​ച്ചി​റ ന​വീ​ക​ര​ണം എ​ങ്ങു മെ​ത്തി​യി​ട്ടി​ല്ല. ത​ക​ര്‍​ന്നു​വീ​ണ സം​ര​ക്ഷ​ണ​ഭി​ത്തി പ​ഴ​യ ക​രാ​റു​കാ​ര​ന്‍ പൊ​ളി​ച്ചു​നീ​ക്കാ​ത്ത​താ​ണു പ്ര​ധാ​ന​കാ​ര​ണം. പൊ​ളി​ച്ചു​മാ​റ്റി സ്ഥ​ലം വൃ​ത്തി​യാ​ക്കി​യാ​ല്‍ അ​ടു​ത്ത ദി​വ​സം​ത​ന്നെ പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് പ​ണി പു​തി​യ​താ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​രാ​റു​കാ​ര​ന്‍ അ​റി​യി​ച്ചി​രു​ന്നു വെ​ങ്കി​ലും ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി ആ​യി​ട്ടി​ല്ല.

മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 50 ല​ക്ഷം രൂ​പ പു​തി​യ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ടു​ക​യ​റി​ക്കി​ട​ന്നി​രു​ന്ന മു​ടി​ച്ചി​റ പു​ല്ലു​വെ​ട്ടി നീ​ക്കി വൃ​ത്തി യാ​ക്കി​യി​രു​ന്നു. മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ 12,13,14 വാ​ര്‍​ഡു​ക​ളി​ലെ രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് 2021 ല്‍ ​മു​ടി​ച്ചി​റ ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

ച​ണ്ടി​യും കാ​ടും മാ​റ്റി ചി​റ​യ്ക്ക​ക​ത്തെ ചെ​ളി കോ​രി​യെ​ടു​ത്ത് ആ​ഴം​കൂ​ട്ടി ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നാ​ണു പ​ദ്ധ​തി വി​ഭാ വ​നം ചെ​യ്ത​ത്. മു​ന്‍ എം​എ​ല്‍​എ കെ.​യു. അ​രു​ണ​ന്‍റെ പ്രാ​ദേ​ശി​ക വി​ക സ​ന​ഫ​ണ്ടി​ല്‍​നി​ന്നു​ള്ള 35 ല​ക്ഷ​വും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ന​ഗ​ര​സ​ഞ്ച യി​ക പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള 39 ല​ക്ഷ​വും ഉ​പ​യോ​ഗി​ച്ചാ​ണു ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ട​യി​ല്‍ 2022 മേ​യ് മാ​സ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് ചി​റ​യു​ടെ പ്ര​ധാ​ന ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​യ​ട​ക്കം മ​ണ്ണി​ടി ഞ്ഞു ​ത​ക​ര്‍​ന്നു​വീ​ണ​ത്. മു​ള ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക​മാ​യി കെ​ട്ടി യെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ല്ല. പി​ന്നീ​ട് കോ​ണ്‍​ക്രീ​റ്റ് മ​തി​ലും തൂ​ണു​ക​ളു​മെ​ല്ലാം കാ​ടു​ക​യ​റി മൂ​ടി​പ്പോ​യി. ത​ക​ര്‍​ന്നു​വീ​ണ സം​ര​ക്ഷ​ണ ഭി​ത്തി മു​ന്‍ ക​രാ​റു​കാ​ര​ന്‍ എ​ത്ര​യും​വേ​ഗം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up