പുല്ലൂര്‍: അരിക് ഇടിഞ്ഞ് സംരക്ഷണഭിത്തിയടക്കം തള്ളിപ്പോയി നാലുവര്‍ഷമായി കാടുകയറിക്കിടന്ന മുടിച്ചിറ നവീകരണം എങ്ങു മെത്തിയിട്ടില്ല. തകര്‍ന്നുവീണ സംരക്ഷണഭിത്തി പഴയ കരാറുകാരന് പൊളിച്ചുനീക്കാത്തതാണു പ്രധാനകാരണം. പൊളിച്ചുമാറ്റി സ്ഥലം വൃത്തിയാക്കിയാല്‍ അടുത്ത ദിവസംതന്നെ പണി ആരംഭിക്കുമെന്ന് പണി പുതിയതായി ഏറ്റെടുത്തിരിക്കുന്ന കരാറുകാരന് അറിയിച്ചിരുന്നു വെങ്കിലും ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി ആയിട്ടില്ല.
മന്ത്രി ആര്. ബിന്ദുവിന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ പുതിയ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാടുകയറിക്കിടന്നിരുന്ന മുടിച്ചിറ പുല്ലുവെട്ടി നീക്കി വൃത്തി യാക്കിയിരുന്നു. മുരിയാട് പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരമായിട്ടാണ് 2021 ല്‍ മുടിച്ചിറ നവീകരണം ആരംഭിച്ചത്.
ചണ്ടിയും കാടും മാറ്റി ചിറയ്ക്കകത്തെ ചെളി കോരിയെടുത്ത് ആഴംകൂട്ടി ജലം സംഭരിക്കുന്നതിനാണു പദ്ധതി വിഭാ വനം ചെയ്തത്. മുന്‍ എംഎല്‍എ കെ.യു. അരുണന്റെ പ്രാദേശിക വിക സനഫണ്ടില്നിന്നുള്ള 35 ലക്ഷവും ജലസേചന വകുപ്പിന്റെ നഗരസഞ്ച യിക പദ്ധതിപ്രകാരമുള്ള 39 ലക്ഷവും ഉപയോഗിച്ചാണു നവീകരണം ആരംഭിച്ചത്.
ഇതിനിടയില്‍ 2022 മേയ് മാസത്തിലുണ്ടായ കനത്ത മഴയിലാണ് ചിറയുടെ പ്രധാന ഭാഗം കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയടക്കം മണ്ണിടി ഞ്ഞു തകര്‍ന്നുവീണത്. മുള ഉപയോഗിച്ച് താത്കാലികമായി കെട്ടി യെങ്കിലും ശാശ്വത പരിഹാരമായില്ല. പിന്നീട് കോണ്‍ക്രീറ്റ് മതിലും തൂണുകളുമെല്ലാം കാടുകയറി മൂടിപ്പോയി. തകര്‍ന്നുവീണ സംരക്ഷണ ഭിത്തി മുന്‍ കരാറുകാരന് എത്രയുംവേഗം പൊളിച്ചുനീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : nattu vishesham Construction collapsible protective wall has progressed