Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waqfissue

വ​ഖ​ഫ് പോ​രി​ന് വി​രാ​മം; എ​പി വി​ഭാ​ഗ​ത്തി​നും ബോ​ർ​ഡി​ൽ ഇ​ടം

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡി​ലെ പ്രാ​തി​നി​ധ്യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ സ​മ​വാ​യം. എ​പി വി​ഭാ​ഗ​ത്തെ ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും ഇ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന വ്യ​ക്തി​ക്ക് അം​ഗ​ത്വം ന​ൽ​കാ​നു​മാ​ണ് ധാ​ര​ണ​യാ​യ​ത്. ഇ​തോ​ടെ നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച വ​ഖ​ഫ് ബോ​ർ​ഡി​ൽ മാ​റ്റ​ങ്ങ​ൾ വ​രും. ഇ​തു​സം​ബ​ന്ധി​ച്ച് കാ​ന്ത​പു​ര​വു​മാ​യി മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് സ​മ​വാ​യ നീ​ക്ക​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. പൊ​ന്നാ​നി എം​എ​ൽ​എ നൗ​ഷാ​ദ് അ​ലി​യും ച​ർ​ച്ച​ക​ളി​ൽ ഇ​ട​പെ​ട്ടു. സ​മ​വാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തും മാ​റ്റ​മു​ണ്ടാ​കും. നി​ല​വി​ൽ കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട് സ്ഥാ​നം രാ​ജി​വെ​ക്കും.

പ​ക​രം എ​പി വി​ഭാ​ഗം നി​ർ​ദേ​ശി​ക്കു​ന്ന വ്യ​ക്തി​ക്ക് വ​ഖ​ഫ് ബോ​ർ​ഡി​ൽ അം​ഗ​ത്വം ന​ൽ​കാ​നാ​ണ് ധാ​ര​ണ. മ​ന്ത്രി​യും കാ​ന്ത​പു​ര​വും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​കും തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ക. വ​ഖ​ഫ് വി​ഷ​യ​ത്തി​ൽ സ​മ​വാ​യ​മാ​യ​താ​യി മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച ബോ​ർ​ഡി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​മെ​ന്നും എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up