സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുകയാണെന്ന് ആരോപിച്ച് കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
സമരത്തിന് സിഐടിയു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി വി.വി. ബേബി സമരം ഉദ്ഘാടനം ചെയ്തു. കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന് ജില്ലാ സെക്രട്ടറി റിഷാദ് അധ്യക്ഷത വഹിച്ചു.
പി.കെ. രാമചന്ദ്രന്, പി.ആര്. ജയപ്രകാശ്, ഷാജി കോട്ടയില്‍, കെ.സി. യോഹന്നാന്, ബോസ് എന്നിവര്‍ പ്രസംഗിച്ചു.
താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ട അധികൃതര്‍ പിന്മാറണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.