Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste Collection Center

Malappuram

മു​തു​കാ​ട് ന​ഗ​ര​സ​ഭാ മാ​ലി​ന്യ സം​ഭ​ര​ണകേ​ന്ദ്ര​ത്തി​ന് തീ​രു​മാ​നം

നി​ല​മ്പൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ മു​തു​കാ​ടു​ള്ള ര​ണ്ടേ​കാ​ല്‍ ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ്. ന​ഗ​ര​സ​ഭാ​കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

നി​ല​വി​ല്‍ ന​ഗ​ര​സ​ഭാ കോ​മ്പൗ​ണ്ടി​ലും മ​റ്റ് മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ന​ഗ​ര​സ​ഭ​യി​ലെ വീ​ടു​ക​ളി​ല്‍നി​ന്ന് ഉ​ള്‍​പ്പെ​ടെ ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ത​മി​ഴ് നാ​ട്ടി​ലെ ഏ​ജ​ന്‍​സി മു​ഖേ​ന ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. മൂ​ന്ന് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് വാ​ട​ക​യി​ന​ത്തി​ല്‍ പ്ര​തി​മാ​സം 30,000 രൂ​പ വീ​തം ന​ല്‍​ക​ണം. ഇ​തൊ​ഴി​വാ​ക്കാ​ന്‍ മു​തു​കാ​ട് മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്രം വ​രു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കും.

ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ നി​ല​വി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്രം ഇ​ന്ദി​രാ കാ​ന്‌റീ​നാ​യി മാ​റ്റും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ റോ​ഡു​ക​ളു​ടെ ഫൂ​ട്ട്ഫാ​ത്തു​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കിവച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ആ​ദ്യ ന​ട​പ​ടി​യാ​യി നോ​ട്ടീ​സ് ന​ല്‍​കും. ഇ​തി​ന് ശേ​ഷ​വും ക​ച്ച​വ​ടം തുടർന്നാൽ‌‍ ന​ട​പ​ടി എ​ടു​ക്കും. വ​ഴി​യോ​രക്ക​ച്ച​വ​ട​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. അ​ന​ധി​കൃ​ത മ​ത്സ്യക്ക​ച്ച​വ​ടം. ഫൂ​ട്ട്പാ​ത്ത് ക​ച്ച​വ​ടം എ​ന്നി​വ​യ്ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും. ച​ന്ത​ക്കു​ന്നി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പു​തി​യ പ​ക​ല്‍വീ​ട് തു​ട​ങ്ങും.

അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന അ​മ്യ​തം ന്യൂ​ട്രി മി​ക്‌​സി​ല്‍ നി​ല​വി​ല്‍ 20 ശ​ത​മാ​നം പ​ഞ്ച​സാ​ര​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ക്ഷേ​മ​കാ​ര്യ സ്റ്റാ​​ന്‌റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ മു​സ്ത​ഫ ക​ള​ത്തും പ​ടി​ക്ക​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​​ന്‌റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാൻഡി​ന് സ​മീ​പ​ത്തെ മ​ത്സ്യ -മാം​സ മാ​ര്‍​ക്ക​റ്റു​ക​ള്‍ പു​തി​യ​താ​യി ബ​സ് സ്റ്റാൻഡ് പ​രി​സ​ര​ത്ത് നി​ര്‍​മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റും. അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും.

വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കൂ​മ​ഞ്ചേ​രി ഷൗ​ക്ക​ത്ത​ലി, ക്ഷേ​മ​കാ​ര്യ സ്റ്റാ​​ന്‌റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തി​ങ്ങ​ല്‍, എം.​കെ. റീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up