Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Again...

Kottayam

പാ​ലാ​ വീ​ണ്ടും വെ​ള്ള​ത്തി​ൽ...

പാ​ലാ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പാ​ലാ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള താ​ഴ്ന്ന മേ​ഖ​ല​ക​ൾ വീ​ണ്ടും വെ​ള്ള​ത്തി​ന​ടി​യാ​യി. കൊട്ടാ​ര​മ​റ്റം, ഇ​ട​മ​റ്റം, മൂ​ന്നാ​നി, മു​ണ്ടു​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ വെ​ള്ളം ക​യ​റി ജ​ന​ജീ​വി​ത​വും ഗ​താ​ഗ​ത​വും താ​റു​മാ​റാ​യ​ത്.

കൊട്ടാ​ര​മ​റ്റ​ത്ത് വീ​ണ്ടും വെ​ള്ള​പ്പൊ​ക്കം

കൊ​ട്ടാ​ര​മ​റ്റ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ ശു​ചീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ വീ​ണ്ടും വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. വെ​ള്ളാ​പ്പാ​ട് മു​ത​ൽ അ​രു​ണാ​പു​രം വ​രെ റോ​ഡു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ വാ​ഹ​ന​ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ സ​ർ​വീ​സ് ന​ട​ത്താ​നെ​ത്തി​യ ബ​സു​ക​ൾ വെ​ള്ളം ഉ​യ​രു​ന്ന​തു​ക​ണ്ട് തി​രി​കെ മ​ട​ങ്ങി. പി​ന്നീ​ട് ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പൊ​ൻ​കു​ന്നം, രാ​മ​പു​രം, വൈ​ക്കം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ളും കെഎ​സ്ആ​ർ​ടി​സി. ബ​സു​ക​ളും പ​രി​മി​ത സ​ർ​വീ​സ് ന​ട​ത്തി.

ഇ​ട​മ​റ്റ​ത്ത് ഗ​താ​ഗ​തം നി​ല​ച്ചു

ഭ​ര​ണ​ങ്ങാ​നം–​പൈ​ക റോ​ഡി​ൽ ഇ​ട​മ​റ്റം വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് മീ​ന​ച്ചി​ലാ​റും പൊ​ന്നൊ​ഴു​കും​തോ​ടും ക​ര​ക​വി​ഞ്ഞ​തോ​ടെ​യാ​ണ് വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. വി​ള​ക്കു​മാ​ടം റോ​ഡി​ൽ പു​തു​പ്പ​ള്ളി ഭാ​ഗം മു​ത​ൽ പ​ങ്ക​പ്പാ​ട് വ​രെ വെ​ള്ളം ക​യ​റി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ക​യ​റി​യ വെ​ള്ളം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​റ​ങ്ങി​യി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഉ​യ​ർ​ന്നു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ന്ന് നാ​ല് ദി​വ​സ​മാ​യി വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. വെ​ള്ളം വ​ള​രെ സാ​വ​ധാ​ന​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മൂ​ന്നാ​നി​യി​ൽ ദു​രി​തം തു​ട​രു​ന്നു

മീ​ന​ച്ചി​ലാ​റി​ൽ നി​ന്ന് പാ​ലാ​യി​ലേ​ക്ക് ആ​ദ്യം വെ​ള്ളം ക​യ​റു​ന്ന മേ​ഖ​ല​യാ​യ മൂ​ന്നാ​നി​യി​ൽ ദുരിതം തുടരുകയാണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് വീ​ണ്ടും വെ​ള്ളം ക​യ​റി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ജീ​വി​ത​വും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.

മു​ണ്ടു​പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ൽ

മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ളാ​ലം​തോ​ട് ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പാ​ലാ–​ഉ​ഴ​വൂ​ർ റോ​ഡി​ലെ മു​ണ്ടു​പാ​ലം വെ​ള്ള​ത്തി​ന​ടി​യാ​യി. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​തു​വ​രെ പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

ക​രൂ​രി​ലും വെ​ള്ള​മി​റ​ങ്ങി​യി​ല്ല

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ മു​ങ്ങി​യ പാ​ലാ - ഏ​ഴാ​ച്ചേ​രി - രാ​മ​പു​രം റോ​ഡി​ല്‍ ക​രൂ​ര്‍ പ​ള്ളി ഭാ​ഗ​ത്തെ വെ​ള്ളം ഇ​ന്ന​ലെ​യും ഇ​റ​ങ്ങി​യി​ട്ടി​ല്ല. ഇ​വി​ടെ കാ​ല്‍​ന​ട യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ല. ഇ​വി​ടെ നി​ന്നു പാ​ലാ ടൗ​ണി​ലേ​ക്ക് എ​ത്താ​ന്‍ അ​ധി​ക ദൂ​രം സ​ഞ്ചി​രി​ക്കേ​ണ്ടി വ​രു​ന്നു. ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും സാ​ധ്യ​മാ​യി​ട്ടി​ല്ല. ഒ​രു കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

തീ​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​മി​ല്ല

വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ലാ​യി​ലെ തീ​യേ​റ്റ​റു​ക​ളി​ല്‍ ഒ​ന്നി​ലും പ്ര​ദ​ര്‍​ശ​ന​മി​ല്ല. പാ​ര്‍​ക്കിം​ഗി​ലും വെ​ള​ളം കെ​ട്ടി നി​ല്‍​ക്കു​ക​യാ​ണ്.

21 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ല്‍ 21 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​താ​യി മീ​ന​ച്ചി​ല്‍ ത​ഹ​ല്‍​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. 21 ക്യാ​മ്പു​ക​ളി​ലാ​യി 755 ദു​രി​ത​ബാ​ധി​ത​രാ​ണ് സു​ര​ക്ഷി​ത​രാ​യി ക​ഴി​യു​ന്ന​ത്. ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ ഏ​ഴ് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. 24 വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളും റ​വ​ന്യൂ അ​ധി​കൃ​ത​രും വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ന​ഷ്ടം വി​ല​യി​രു​ത്തി വ​രി​ക​യാ​ണ്. പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടാ​യ​തി​നാ​ല്‍ ക​ണ​ക്കെ​ടു​പ്പ് ഭാ​ഗി​ക​മാ​യി പോ​ലും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.

Latest News

Corehub Up