Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Charge

Palakkad

ഗു​ണ​ഭോ​ക്താ​ക്ക​ളെ കു​ഴ​ക്കി വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ട്ട​ർ​ചാ​ർ​ജ് ബിൽ

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ വാ​ട്ട​ർ​ചാ​ർ​ജ് ബി​ല്ലു​ക​ൾ ക​ണ്ടു​ഞെ​ട്ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ. വ​ലി​യ തു​ക​യാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ബി​ൽ വ​ന്നി​ട്ടു​ള്ള​ത്. മു​ട​പ്പ​ല്ലൂ​ർ അ​ണി​ത്തി​രു​ത്തി രാ​മ​കൃ​ഷ്ണ​ന് ല​ഭി​ച്ച​ത് 17,528 രൂ​പ​യു​ടെ ബി​ൽ.

ഇ​ത്ത​ര​ത്തി​ലാ​ണ് മ​റ്റു​ള്ള​വ​ർ​ക്കും വ​ന്നി​ട്ടു​ള്ള​ത്. ഉ​ള്ള​തു​കൊ​ണ്ട് ഓ​ണാ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​രെ നി​സ​ഹാ​യ​രാ​ക്കു​ന്ന വി​ധ​മു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി വ​ന്നി​ട്ടു​ള്ള​ത്.

വെ​ള്ള​ക്ക​രം കു​ടി​ശി​ക 2021 ജൂ​ൺ മു​ത​ൽ 2026 മാ​ർ​ച്ച് വ​രെ​യു​ള്ള​തും വെ​ള്ള​ക്ക​രം ത​ൻ​വ​ർ​ഷം 2026 ഏ​പ്രി​ൽ മു​ത​ൽ 2026 ജൂ​ലൈ വ​രെ​യു​ള്ള ബി​ല്ലു​ക​ളാ​ണ് ഒ​ന്നി​ച്ച് അ​യ​ച്ചി​ട്ടു​ള്ള​ത്. ബി​ൽ​തു​ക 15 ദി​വ​സ​ത്തി​ന​കം അ​ട​ക്കാ​ത്ത പ​ക്ഷം ക​ണ​ക്്ഷ​ൻ വിഛേ​ദി​ച്ച് ജ​പ്തി, പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭീ​ഷ​ണി. എ​ന്തു​കൊ​ണ്ട് ഇ​ത്ര​യും വ​ർ​ഷ​ത്തെ കു​ടി​ശി​ക വ​ന്നു എ​ന്ന ചോ​ദ്യ​മാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു​മു​ണ്ടാ​കു​ന്ന​ത്.

യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന പ​ഞ്ചാ​യ​ത്ത്‌ ന​ട​പ​ടി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​മ​നോ​ജ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി മെം​ബ​ർ കെ. ​രാ​മ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​സു​രേ​ഷ് കു​മാ​ർ, ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, പ്ര​മോ​ദ് ത​ണ്ട​ലോ​ട്, പി.​കെ. പ്ര​വീ​ൺ, ബി​നോ​യ്‌, ഡി​കെ​ടി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. കൃ​ഷ്ണ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​ത്ത്, എം.​പി. അ​രു​ൺ, പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രാ​യ എം. ​ഹം​സ,അ​ച്ചാ​മ്മ ജോ​സ​ഫ്, നൂ​ർ​ജ​ഹാ​ൻ മ​റ്റു നേ​താ​ക്ക​ളാ​യ കെ.​കെ. ല​ക്ഷ്മ​ണ​ൻ, എ.​എ. അ​ബ്ദു​ൾ ല​ത്തീ​ഫ്, വി. ​സു​രേ​ഷ് പ്ര​സം​ഗി​ച്ചു.

Latest News

Corehub Up