Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Well In A Wetland

Pathanamthitta

ത​ണ്ണി​ത്തോ​ട്ടി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യാ​ന​യെ വ​ന​പാ​ല​ക​ർ ക​ര​യ്ക്കെ​ത്തി​ച്ചു

കോ​ന്നി: ത​ണ്ണി​ത്തോ​ട്ടി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യാ​ന​യെ ക​ര​യി​ലേ​ക്കു ക​യ​റ്റി വ​ന​പാ​ല​ക​ർ.ത​ണ്ണി​ത്തോ​ട് മേ​ക്ക​ണ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ലാ​ണ് കു​ട്ടി​യാ​ന വീ​ണ​ത്. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ ക​ര​യി​ലേ​ക്കു ക​യ​റ്റാ​നാ​യ​ത്.

ഏ​ക​ദേ​ശം ര​ണ്ടു വ​യ​സ് തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പ്ര​ദേ​ശ​വാ​സി​യാ​യ ഗോ​പി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. കി​ണ​റ്റി​ൽ നി​ന്ന് ആ​ന​യു​ടെ ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് സം​ഭ​വം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ന വീ​ണ കി​ണ​റ്റി​ൽ വെ​ള്ളം ഇ​ല്ലാ​ത്ത​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി​രു​ന്നു.

പ​രി​ക്കി​ല്ല, പു​റ​ത്തെ​ത്തി​യ ആ​ന​ക്കു​ട്ടി ഉ​ഷാ​ർ

വ​നം​വ​കു​പ്പി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​ക്കു​ട്ടി​യെ യാ​തൊ​രു പ​രി​ക്കു​ക​ളു​മി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി ക​ര​ക​യ​റ്റി കാ​ട്ടി​ലേ​ക്ക് ത​ന്നെ തി​രി​കെ അ​യ​ച്ച​ത്. പു​റ​ത്തെ​ത്തി​യ ഉ​ട​ൻ കു​ട്ടി​യാ​ന കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​യി.

വ​ന​പാ​ല​ക​രും ഏ​റെ​ദൂ​രം ആ​ന​യെ പി​ന്തു​ട​ർ​ന്നു. കു​ട്ടി​യാ​ന കി​ണ​റ്റി​ൽ വീ​ണ​തു മ​ന​സി​ലാ​ക്കി കാ​ട്ടാ​ന​ക്കൂ​ട്ടം പ​രി​സ​ര​ത്ത് ത​ന്പ​ടി​ച്ചി​രു​ന്നു.വ​ന​പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്നു​ള്ള, റ​ബ​ർ തോ​ട്ട​ത്തി​ലെ 20 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് കാ​ട്ടാ​ന​ക്കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വീ​ണ​ത്.

ത​ണ്ണി​ത്തോ​ട് റേ​ഞ്ച് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ന്‍റെ ഒ​രു വ​ശം ശ്ര​ദ്ധാ​പൂ​ർ​വം ഇ​ടി​ച്ചു​നി​ര​ത്തി ഒ​രു വ​ലി​യ ചെ​രി​വു​ണ്ടാ​ക്കി. ഇ​തി​ലൂ​ടെ ആ​ന​ക്കു​ട്ടി​ക്ക് സ്വ​ന്ത​മാ​യി ത​ന്നെ സു​ര​ക്ഷി​ത​മാ​യി മു​ക​ളി​ലേ​ക്ക് ക​യ​റി വ​രാ​നാ​യി.


ആ​ന​ക്കു​ട്ടി​ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ, പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​തെ ത​ന്നെ അ​തി​നെ സ്വാ​ഭാ​വി​ക വാ​സ​സ്ഥ​ല​മാ​യ വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞു. ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 14ാം വാ​ർ​ഡി​ലെ സ്വ​കാ​ര്യ പ​റ​മ്പി​ലെ കി​ണ​റ്റി​ലാ​ണ് കു​ട്ടി​യാ​ന അ​ക​പ്പെ​ട്ട​ത്


കു​ട്ടി​യാ​ന​യ്ക്ക് പ്ര​ഥ​മ​ദൃ​ഷ്ട്യാ പ​രി​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഡി​എ​ഫ്ഒ എ​ൻ.​രാ​ജേ​ഷ് പ​റ​ഞ്ഞു.പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ആ​ന​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും കാ​ണി​ച്ച സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കു​ട്ടി​യാ​ന​യ്ക്കു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ സ​ഹാ​യ​ക​ര​മാ​യി.

ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ ഹാ​പ്പി; ന​ഷ്ടം ധ്വ​ര​യ്ക്ക്

കോ​ന്നി: ത​ണ്ണി​ത്തോ​ട് മേ​ക്ക​ണ്ണ​ത്ത് കി​ണ​റ്റിൽ അ​ക​പ്പെ​ട്ട കാ​ട്ടാ​ന​ക്കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ന​പാ​ല​ക​ർ​ക്കും ആ​ശ്വാ​സ​മെ​ങ്കി​ലും ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ളു​മാ​യി ക​ർ​ഷ​ക​നാ​യ ധ്വ​ര. വ​ന​പാ​ല​ക​ര​ട​ക്ക​മു​ള്ള ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രും കാ​ട്ടാ​ന​ക്കു​ട്ടി​യും സ​മീ​പ​ത്ത് ത​ന്പ​ടി​ച്ച കാ​ട്ടാ​ന​ക​ളും ഹാ​പ്പി​യാ​യെ​ങ്കി​ലും ധ്വ​ര​യ്ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന് ആ​രു പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് അ​റി​യി​ല്ല. ‌

കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ വ​ര​വ് ത​ട​യാ​ൻ ര​ണ്ട് നി​ര ഫെ​ൻ​സിം​ഗ് അ​ട​ക്കം ധ്വ​ര തീ​ർ​ത്ത മൂ​ന്ന് സം​ര​ക്ഷ​ണ വേ​ലി​ക​ൾ ആ​ന​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ത​ക​ർ​ന്നു. ര​ക്ഷ​പ്പെ​ട്ട കു​ട്ടി​യാ​ന ധ്വ​ര​യു​ടെ കൃ​ഷി​യി​ട​ത്തി​ലൂ​ടെ ക​ട​ന്നാ​ന്ന് ഓ​ടി​യ​ത്.

കി​ണ​റ്റി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട് പു​റ​ത്തെ​ത്തി​യ കാ​ട്ടാ​ന​ക്കു​ട്ടി​യെ ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി വി​ര​ട്ടി ഓ​ടി​ച്ച​തോ​ടെ അ​വ​ശേ​ഷി​ച്ച സു​ര​ക്ഷാ വേ​ലി​ക​ളും ത​ക​ർ​ത്ത് ആ​ന​ക്കു​ട്ടി കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി. സു​ര​ക്ഷാ വേ​ലി​ക്കും കൃ​ഷി​ക്കും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ധ്വ​ര പ​റ​ഞ്ഞു.

സ​മീ​പ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​ക്ക് ര​ണ്ട് നി​ര സോ​ളാ​ർ വേ​ലി​ക​ള​ട​ക്കം മൂ​ന്ന് നി​ര സു​ര​ക്ഷാ വേ​ലി കെ​ട്ടി തി​രി​ച്ചി​രു​ന്നു. എ​ല്ലാ​വ​രും കൃ​ഷി ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ സം​ര​ക്ഷ​ണ വേ​ലി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ധ്വ​ര കൃ​ഷി ന​ട​ത്തി​യി​രു​ന്നു. സു​ര​ക്ഷാ വേ​ലി​ക​ൾ​ക്കും കൃ​ഷി​ക്കും യാ​തൊ​രു സ​ർ​ക്കാ​ർ സ​ഹാ​യ​വും ധ്വ​ര തേ​ടി​യി​ട്ടി​ല്ല.

ആ​ന​യും ക​ടു​വ​യു​മ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ സ​മീ​പ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ഹ​രി​ക്കു​ന്ന രാ​ത്രി​ക​ളി​ലും കൃ​ഷി​യി​ട​ത്തെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ചെ​റി​യ മാ​ട​ത്തി​ൽ, കാ​വ​ൽ നി​ൽ​ക്കാ​റു​ണ്ട്. ആ​ന​ക്കു​ട്ടി ത​ക​ർ​ത്ത സു​ര​ക്ഷാ വേ​ലി​ക​ൾ എ​ത്ര​യും വേ​ഗം പു​ന​ഃസ്ഥാ​പി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ് ധ്വ​ര.

വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ട്ടു പ​ഠി​ക്കാ​ൻ വ​നം​മ​ന്ത്രി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​ന്നി, റാ​ന്നി വ​നം ഡി​വി​ഷ​നു​ക​ളി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി സം​ബ​ന്ധി​ച്ചു നേ​രി​ട്ട് വി​ല​യി​രു​ത്താ​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം എ​ത്തും.

പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. റാ​ന്നി, കോ​ന്നി പ്ര​ദേ​ശ​ങ്ങ​ളും വ​ന്യ​മൃ​ഗ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ മ​റ്റു സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല​ട​ക്കം വ​ന്യ​ജീ​വി സം​ഘ​ർ​ഷം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ഴ​കു​ളം മ​ധു ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

തെ​രു​വ് നാ​യ്ക്ക​ളെ പോ​ലെ നാ​ട്ടി​ൽ വി​ഹ​രി​ക്കു​ന്ന പ​ന്നി​ക​ളെ​യും ദ​യാ​വ​ധം ന​ട​ത്തു​ന്ന​തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്നും, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് തോ​ക്കു​ക​ളും വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ധു ആ​വ​ശ്യ​പ്പെ​ട്ടു. ഓ​രോ വ​ന​മേ​ഖ​ല​യി​ലും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം ശാ​സ്‌​ത്രീ​യ​മാ​യി ക​ണ​ക്കാ​ക്കി വ​ന വി​സ്‌​തൃ​തി​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും ത​മ്മി​ലു​ള്ള സ​ന്തു​ലി​താ​വ​സ്‌​ഥ വി​ല​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.

വ​ട​ശേ​രി​ക്ക​ര​യി​ൽ 18 ആ​ന​ക​ൾ സ്ഥി​ര​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ങ്ങു​ന്നു​ണ്ടെ​ന്ന പ്ര​മേ​യ​ത്തി​ലെ പ​രാ​മ​ർ​ശ​ത്തെ സം​ബ​ന്ധി​ച്ച് ഇ​ങ്ങ​നെ ഒ​രു വി​വ​രം വ​നം​വ​കു​പ്പി​നി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് മ​ന്ത്രി ന​ൽ​കി​യ​ത്.

അ​ര​ല​ക്ഷ​ത്തോ​ളം പ​ന്നി​ക​ൾ വ​ന​ഞ്ഞി​ന് പു​റ​ത്തു​ണ്ട് എ​ന്നാ​ണ് ത​നി​ക്ക് ല​ഭി​ച്ച ക​ണ​ക്കു​ക​ളെ​ന്നും ഇ​ന്ന​ത്തെ നി​യ​മ​ത്തി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട്, ഷൂ​ട്ട​ർ​മ്മാ​രി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഷൂ​ട്ട​ർ​മാ​രെ നി​യ​മി​ച്ച്, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തു​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

മേ​ക്ക​ണ്ണ​ത്ത് വ​ന്യ​മൃ​ഗശ​ല്യം അ​തി​രൂ​ക്ഷം

ത​ണ്ണി​ത്തോ​ട്: ജ​ന​വാ​സ മേ​ഖ​ല​യാ​യ മേ​ക്ക​ണ്ണം പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. കൃ​ഷി ഉ​പേ​ക്ഷി​ച്ച് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശം വി​ട്ടു പോ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്.

ത​ണ്ണി​ത്തോ​ട് മൂ​ഴി​വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളി​ലാ​യി കാ​ട്ടാ​ന, ക​ടു​വ, പു​ലി, പ​ന്നി, കാ​ട്ടു​പോ​ത്ത്, മ​ല​യ​ണ്ണാ​ൻ, കു​ര​ങ്ങ് തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം​ജ​ന​വാ​സം ദുഃ​സ​ഹ​മാ​കു​ക​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ കൃ​ഷി ഉ​പേ​ക്ഷി​ച്ച് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ത​മ്പി ചൂ​ണ്ടി​ക്കാ​ട്ടി. 1947 മു​ത​ൽ കു​ടി​യേ​റ്റ​ക​ർ​ഷ​ക​രാ​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ൻ.​ലാ​ലാ​ജി പ​റ​ഞ്ഞു.

ഇ​ഷ്‌​ട ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​യ്ക്ക് ഇ​റ​ങ്ങു​ന്ന​ത്. ച​ക്ക​യു​ടെ കാ​ല​മാ​യ​തോ​ടെ​യാ​ണ് ശ​ല്യം ഇ​ര​ട്ടി​യാ​യ​ത്. എ​ല്ലാ​ദി​വ​സ​വും ആ​ന എ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

Latest News

Corehub Up