Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Westbengal

മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് നി​ഹാ​ർ മു​ഖ​ർ​ജി​യു​ടെ മ​ക​ൾ ബ്രി​സ്റ്റി മു​ഖ​ർ​ജി(28) ആ​ണ് മ​രി​ച്ച​ത്.

ബം​ഗാ​ളി​ലെ ബി​ർ​ഭു​മി​ലു​ള്ള രാം​പു​ർ​ഹ​ട്ടി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രാം​പു​ർ​ഹ​ട്ടി​ലെ കു​സും​ബ ഗ്രാ​മ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ലെ മു​റി​യി​ലാ​ണ് ബ്രി​സ്റ്റി മു​ഖ​ർ​ജി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബ്രി​സ്റ്റി മു​ഖ​ർ​ജി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബോ​ൽ​പു​രി​ലെ യു​പി സ്കൂ​ളി​ൽ അ​ന​ധ്യാ​പി​ക​യാ​യി​രു​ന്ന ബ്രി​സ്റ്റി മു​ഖ​ർ​ജി​ക്ക് 2023 മാ​ർ​ച്ചി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് ബ്രി​സ്റ്റി മു​ഖ​ർ​ജി ഉ​ൾ​പ്പെ​ടെ 26,000 അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക​ർ​ക്കാ​ണ് ജോ​ലി ന​ഷ്ട​പ്പെ​ട്ട​ത്. നി​യ​മ​നം റ​ദ്ദാ​ക്കി​യ ന​ട​പ​ടി കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യും പി​ന്നീ​ട് സു​പ്രീം​കോ​ട​തി​യും ശ​രി​വെ​ച്ചി​രു​ന്നു.

കോ​ട​തി​യി​ൽ നി​ന്ന് പ്ര​തി​കൂ​ല വി​ധി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ബ്രി​സ്റ്റി മു​ഖ​ർ​ജി മാ​ന​സി​ക​മാ​യി ത​ക​ർ​ന്നി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം ബ്രി​സ്റ്റി മു​ഖ​ർ​ജി​യു​ടെ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു എ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

 

National

ബം​ഗാ​ളി​ൽ വ​ൻ ഭ​ര​ണ​പ​രി​ഷ്കാ​രം; സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി സു​വേ​ന്ദു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള അ​ന​ധി​കൃ​ത നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യു​ന്ന​തി​നാ​യി അ​തി​ർ​ത്തി​യി​ൽ വേ​ലി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി 600 ഏ​ക്ക​ർ ഭൂ​മി അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യ്ക്ക് കൈ​മാ​റും. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത് ബി​എ​സ്എ​ഫി​ന് ന​ൽ​കു​ന്ന പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

മു​ൻ​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കാ​തി​രു​ന്ന ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത (ബി​എ​ൻ​എ​സ്) സം​സ്ഥാ​ന​ത്ത് ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​നും തീ​രു​മാ​ന​മാ​യി. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​രം​ഗ​ത്തും മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​ന് പോ​കു​ന്ന​തി​നാ​യു​ള്ള അ​നു​മ​തി പു​നഃ​സ്ഥാ​പി​ച്ചു.

കൂ​ടാ​തെ ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ നി​യ​മ​നം മു​ട​ങ്ങി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഞ്ചു​വ​ർ​ഷ​ത്തെ പ്രാ​യ​പ​രി​ധി ഇ​ള​വും പ്ര​ഖ്യാ​പി​ച്ചു. മു​ൻ​സ​ർ​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ച സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യി അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ഓ​ർ​ഡ​ർ പു​റ​പ്പെ​ടു​വി​ച്ചു.

മു​ൻ​ഭ​ര​ണ​കാ​ല​ത്ത് സെ​ൻ​സ​സ് വൈ​കി​പ്പി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ന​ന്ദി​പ​റ​ഞ്ഞ സു​വേ​ന്ദു ബം​ഗാ​ൾ ആ​ദ്യ​മാ​യി ഭ​യ​ര​ഹി​ത​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം​വ​ഹി​ച്ച​താ​യും അ​വ​കാ​ശ​പ്പെ​ട്ടു.

National

മ​മ​ത​യു​ടെ വ​സ​തി​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ക​ലി​ഘ​ട്ടി​ലു​ള്ള വ​സ​തി​ക്കു സ​മീ​പം ജ​യ് ശ്രീ​റാം വി​ളി​ക​ളു​മാ​യി ഒ​രു കൂ​ട്ടം ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു ചു​റ്റും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ച്ചു.

National

തൃ​ണ​മൂ​ല്‍ - ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി

കോ​ല്‍​ക്ക​ത്ത: റീ​പോ​ളിം​ഗി​നി​ടെ സൗ​ത്ത് 24 പ​ര്‍​ഗ​നാ​സി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ടി. നാ​ളെ ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​നെ​ച്ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ചാ​ല്‍ വീ​ടു​ക​ള്‍ ക​ത്തി​ക്കു​മെ​ന്ന് തൃ​ണ​മൂ​ല്‍ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. അ​തേ​സ​മ​യം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് സം​ഘ​ര്‍​ഷ​ത്തി​നു തു​ട​ക്ക​മി​ട്ടെ​ത​ന്ന് തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

National

ത​മി​ഴ്നാ​ട്, ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്; ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മി​ക​ച്ച പോ​ളിം​ഗ്

ചെ​ന്നൈ/​കോ​ൽ​ക്ക​ത്ത: ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മി​ക​ച്ച പോ​ളിം​ഗ്. ബം​ഗാ​ളി​ൽ ഇ​തു​വ​രെ 19 ശ​ത​മാ​ന​വും ത​മി​ഴ്നാ​ട്ടി​ൽ 18 ശ​ത​മാ​നം പോ​ളിം​ഗും രേ​ഖ​പ്പെ​ടു​ത്തി. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ ത​ക​രാ​ർ​മൂ​ലം ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.

ന​ട​ൻ ര​ജ​നീ​കാ​ന്ത് ചെ​ന്നൈ സ്റ്റെ​ല മേ​രീ​സ് കോ​ള​ജി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ ക​ട​മ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് വോ​ട്ട് ചെ​യ്ത​ശേ​ഷം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ഒ​റ്റ ഘ​ട്ട​മാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ 4023 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ 152 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 142 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് 29ന് ​ന​ട​ക്കും. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Viral

ബംഗാളിലെ തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ ഒരു കൗതുകക്കാഴ്ച

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കുകൾക്കിടയിൽ ജാർഗ്രാമിലെ ഒരു റോഡരികിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വാഹനവ്യൂഹം നിർത്തി പുറത്തിറങ്ങിയത് കൗതുകമുണർത്തുന്ന കാഴ്ചയായി.

വഴിയോരത്തെ ഒരു ചെറിയ ജാൽമുറി സ്റ്റാളിലെത്തിയ അദ്ദേഹം, കടയുടമയായ വിക്രം സാഹയുമായി കുറച്ചുനേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു.

ബീഹാറിലെ ഗയയിൽ നിന്നെത്തി കഴിഞ്ഞ 10 വർഷമായി കട നടത്തുന്ന വിക്രമിനെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമായാണ് ഈ സന്ദർശനം മാറിയത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രധാനമന്ത്രിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ഒരു ചെറിയ തർക്കവും ഉയർന്നു. ഡിജിറ്റൽ ഇന്ത്യയുടെ കാലത്ത് എന്തുകൊണ്ട് യുപിഐ വഴി പണമടച്ചില്ല എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകനായ തെഹ്‌സീൻ പൂനവാല ഉന്നയിച്ചതോടെ, ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല മറുപടിയുമായി എത്തി.

കടയുടമയുടെ കയ്യിൽ യുപിഐ സംവിധാനം ഉണ്ടായിരുന്നുവെന്നും, എന്നാൽ ആ 10 രൂപ നോട്ട് ഒരു സ്നേഹസമ്മാനമായി സൂക്ഷിക്കാനാണ് പ്രധാനമന്ത്രി അത് നൽകിയതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

2016-ൽ തുടങ്ങിയ യുപിഐ ഇന്ന് ഗൾഫ് നാടുകളിലും യൂറോപ്പിലും വരെ പടർന്ന് ഇന്ത്യയുടെ ഡിജിറ്റൽ പ്രതാപം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുമ്പോഴും, സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ ഈ ലാളിത്യം വലിയ ചർച്ചയായിരിക്കുകയാണ്.

ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിന്‍റെ ചൂടേറിയ അന്തരീക്ഷത്തിനിടയിൽ നടന്ന ഈ സംഭവം രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

Viral

ചങ്ങല വലിച്ചും മേൽക്കൂരയിൽ കയറിയും യുവാക്കളുടെ പരാക്രമം: കൊൽക്കത്തയിലെ വൈറൽ വീഡിയോയിൽ നടപടിയുമായി ആർപിഎഫ്

കൊ​ൽ​ക്ക​ത്ത​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ ചോ​ദ്യം ചെ​യ്ത് ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു.

ഖി​ദി​ർ​പൂ​ർ സ്റ്റേ​ഷ​ന് സ​മീ​പം ന​ട​ന്നു​വെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഈ ​സം​ഭ​വ​ത്തി​ൽ, റെ​യി​ൽ​വേ നി​യ​മ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട്, അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് യു​വാ​ക്ക​ൾ ന​ട​ത്തി​യ​ത്.

വി​ജ​ന​മാ​യ കോ​ച്ചി​നു​ള്ളി​ൽ ക​യ​റി​പ്പ​റ്റി​യ ഈ ​സം​ഘം സീ​റ്റു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി നി​ന്ന് അ​പാ​യ ച​ങ്ങ​ല വ​ലി​ക്കു​ന്ന​തും ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന​ടു​ത്ത് നി​ന്ന് വി​ചി​ത്ര​മാ​യ ശ​ബ്ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​യ​റി ഇ​രു​ന്നും, വാ​തി​ൽ​പ്പ​ടി​യി​ൽ തൂ​ങ്ങി​നി​ന്ന് പു​റ​ത്തേ​ക്ക് ആ​ഞ്ഞു​മാ​ണ് ഇ​വ​ർ സാ​ഹ​സി​ക​ത കാ​ണി​ച്ച​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​രു​ക​യും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യും ചെ​യ്തു.

ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച ആ​ർ​പി​എ​ഫ് സീ​ൽ​ദ വി​ഭാ​ഗം, പ​രാ​തി ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല കൈ​മാ​റി​യ​താ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

പ​ശ്ചി​മ ബം​ഗാ​ളി​ലെ ക​ന​ത്ത മ​ഴ; മ​ര​ണ​സം​ഖ്യ 17 ആ​യി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഡാ​ർ​ജി​ലിം​ഗി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ 17 പേ​ർ മ​രി​ച്ചു. ഡാ​ർ​ജി​ലിം​ഗി​ലെ മി​രി​ക്, സു​ഖി​യ പൊ​ഖാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ലീ​സും ത​ദേ​ശ ഭ​ര​ണ​കൂ​ട​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​നും സി​ക്കി​മി​നും ഇ​ട​യി​ലു​ള്ള പ്ര​ധാ​ന റോ​ഡ് ത​ക​ർ​ന്നു. തി​ങ്ക​ളാ​ഴ്ച പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഡാ​ർ​ജി​ലിം​ഗി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.

ഡാ​ർ​ജി​ലിം​ഗി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ജീ​വ​ഹാ​നി​യി​ൽ ത​നി​ക്ക് അ​തി​യാ​യ വേ​ദ​ന​യു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചു. ദു​രി​ത ബാ​ധി​ത​ർ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്‌​സി​ൽ കു​റി​ച്ചു.

ദു​ർ​ഗ പൂ​ജ​യ്ക്ക് ശേ​ഷം കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ബം​ഗാ​ളി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ധാ​രാ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഡാ​ർ​ജി​ലിം​ഗി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up