Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Widespread

Idukki

ചെ​റു​തോ​ട്ടി​ന്‍ക​ര​യി​ല്‍ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം

വ​ണ്ണ​പ്പു​റം: ചെ​റു​തോ​ട്ടി​ന്‍​ക​ര​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം. കൂ​റ്റ​ന്‍ തേ​ക്ക് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ആ​രം​ഭി​ച്ച​ത്. സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ കൂ​റ്റ​ന്‍ തേ​ക്ക് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് ചെ​റു​തോ​ട്ടി​ന്‍​ക​ര 12-ാം വാ​ര്‍​ഡി​ല്‍ പ​ടി​ക്ക​ല്‍ പ്ര​ശാ​ന്തി​ന്‍റെ​യും വെ​ളി​യ​ത്ത് ബാ​ബു​വി​ന്‍റെ​യും വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

തേ​ക്ക്മ​രം വീ​ണ് പ്ര​ശാ​ന്തി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും മേ​ല്‍​ക്കൂ​ര​യും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. വീ​ടി​ന്‍റെ ഭി​ത്തി​ക​ള്‍​ക്കും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ന​ശി​ച്ച​താ​യും അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും ക​ണ​ക്കാ​ക്കു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ശാ​ന്ത് ഏ​താ​നും ദി​വ​സം മു​മ്പാ​ണ് വീ​ണ്ടും ജോ​ലി​ക്ക് പോ​യി​ത്തു​ട​ങ്ങി​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന വെ​ളി​യ​ത്ത് ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ സ​ണ്‍​ഷെ​യ്ഡി​നും വാ​ര്‍​ക്ക​യ്ക്കും മ​രം​വീ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വാ​ട്ട​ര്‍ ടാ​ങ്കും ത​ക​ര്‍​ന്നു. വീ​ടി​നു സ​മീ​പ​ത്തെ മ​ര​ങ്ങ​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ്ഥ​ലം ഉ​ട​മ​യോ​ടും പ​ഞ്ചാ​യ​ത്തി​ലും പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​ഞ്ഞു.​പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ റ​ബ​ര്‍, കൊ​ക്കോ, തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ളും കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു​വീ​ണ് വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി. പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. കാ​റ്റി​ലും മ​ഴ​യി​ലും ഉ​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

അ​ന​ധി​കൃ​ത മ​ദ്യവി​ല്പ​ന വ്യാ​പ​ക​മെ​ന്ന് പ​രാ​തി

കു​ള​ത്തൂപ്പു​ഴ: കു​ള​ത്തൂപ്പു​ഴ മാ​ര്‍​ക്ക​റ്റ് ക​വ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യവി​ല്പ​ന വ്യാ​പ​ക​മെ​ന്ന് പ​രാ​തി. മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ഇ​ട​ത്താ​വ​ള​മാ​ക്കി​യ ആ​ള്‍​ക്കാ​ര്‍​ക്കാ​ണ് മ​ദ്യം ഇ​ര​ട്ടി വി​ല​യ്ക്ക് ന​ല്‍​കു​ന്ന​ത്.

ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യം ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ എ​ക്‌​സൈ​സ്, പോ​ലീ​സുത​ല വ​കു​പ്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തും മ​ദ്യം വാ​ങ്ങു​ന്ന​വ​ര്‍​ക്കും വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കും തു​ണ​യാ​കു​ന്നു.

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ വി​ല്പ​ന​ശാ​ല ഇ​ല്ലാ​ത്ത​ത് മൂ​ലം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ തെ​ന്മ​ല, മ​ട​ത്ത​റ, ആ​ല​ഞ്ചേ​രി തു​ട​ങ്ങി​യ ഔ​ട്ട്‌​ലെ​റ്റ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​ണ് മ​ദ്യം എ​ത്തി​ക്കു​ന്ന​ത്.മ​ദ്യം വാ​ങ്ങി ക​ഴി​ച്ചു ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ തി​ണ്ണ​യി​ലും മ​ദ്യ​പ​ര്‍ വ​സ്ത്രം പോ​ലും ഇ​ല്ലാ​തെ കി​ട​ക്കു​ന്ന​തും സം​ഘ​ര്‍​ഷ​മു​ണ്ടാ​കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ളും സ്ത്രീ​ക​ളും ഭ​യ​ന്നും വി​റ​ച്ചു​മാ​ണ് രാ​വി​ലെ ന​ട​ന്നു പോ​കു​ന്ന​ത്. അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യ്‌​ക്കെ​തി​രേ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

 

National

കാലവർഷം ശക്തമായി തിരിച്ചുവരുന്നു; അടുത്തയാഴ്ച വ്യാപക മഴയ്ക്കു സാധ്യത

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യു​​​ടെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ കാ​​​​ല​​​​വ​​​​ർ​​​​ഷം ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്നു. ഉ​​​​ത്ത​​​​രേ​​​​ന്ത്യ, കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​ന്ത്യ, മ​​​​ധ്യ ഇ​​​​ന്ത്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യ മ​​​​ഴ​​​​യ്ക്കു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ദേ​​​​ശീ​​​​യ കാ​​​​ലാ​​​​വ​​​​സ്ഥാ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന പു​​​​തി​​​​യ ന്യൂ​​​​ന​​​​മ​​​​ർ​​​​ദം മ​​​​ൺ​​​​സൂ​​​​ൺ പാ​​​​ത്തി​​​​യെ അ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ സ്ഥാ​​​​ന​​​​ത്തേ​​​​ക്കു തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഈ ​​​​അ​​​​നു​​​​കൂ​​​​ല മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി മേ​​​​ഘ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കു​​​​ക​​​​യും സ​​​​മ​​​​ത​​​​ല​​​​ങ്ങ​​​​ൾ ചൂ​​​​ടി​​​​ൽ വെ​​​​ന്തു​​​​രു​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ മ​​​​ഴ ഹി​​​​മാ​​​​ല​​​​യ​​​​ൻ താ​​​​ഴ്‌​​​​വ​​​​ര​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി ചു​​​​രു​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​ണ് മ​​​​ഴ ആ​​​​ദ്യം സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ക. തു​​​​ട​​​​ർ​​​​ന്ന് കി​​​​ഴ​​​​ക്ക്, മ​​​​ധ്യ, ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വ്യാ​​​​പി​​​​ക്കും. ഇ​​​​ടി​​​​മി​​​​ന്ന​​​​ലോ​​​​ടു​​​​കൂ​​​​ടി​​​​യ വ്യാ​​​​പ​​​​ക​​​​മാ​​​​യ മ​​​​ഴ​​​​യ്ക്കും ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യ്ക്കും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ഗം​​​​ഗാ​​​​സ​​​​മ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​യും മ​​​​ധ്യ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്കും ഈ ​​​​മ​​​​ഴ.

കാ​​​​ലാ​​​​വ​​​​സ്ഥാ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ‘ബ്രേ​​​​ക്ക് മ​​​​ൺ​​​​സൂ​​​​ൺ’ എ​​​​ന്നു​​​​വി​​​​ളി​​​​ക്കു​​​​ന്ന ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രാ​​​ജ്യം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​ത്. മ​​​​ൺ​​​​സൂ​​​​ൺ പാ​​​​ത്തി വ​​​​ട​​​​ക്കോ​​​​ട്ട് മാ​​​​റു​​​​ക​​​​യും മ​​​​ധ്യ ഇ​​​​ന്ത്യ വ​​​​ര​​​​ണ്ടു​​​​ണ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഇ​​​​ട​​​​വേ​​​​ള​​​​യാ​​​​ണി​​​​ത്. ഈ ​​​​മാ​​​​സം ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ വ​​​​ള​​​​രെ കു​​​​റ​​​​ച്ച് ന്യൂ​​​​ന​​​​മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു രൂ​​​​പ​​​​പ്പെ​​​​ട്ട​​​​ത്. കൂ​​​​ടാ​​​​തെ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കാ​​​​റ്റ് ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് മേ​​​​ഘ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി.

സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ല​​​​ഭി​​​​ക്കേ​​​​ണ്ട 323.1 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യ്ക്കു പ​​​​ക​​​​രം 244.6 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ രാ​​​​ജ്യ​​​​ത്തു ല​​​​ഭി​​​​ച്ച​​​​ത്. ഓ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്കും ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ മ​​​​ൺ​​​​സൂ​​​​ണി​​​​ന്‍റെ ഭാ​​​​വി നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ദ​​​​ഗ്ധ​​​​ർ പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്നു.

District News

വ​ണ്ടൂ​രി​ല്‍ കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം; വീ​ടു​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ട്

വ​ണ്ടൂ​ര്‍: മ​ഴ​യ്ക്കൊ​പ്പം എ​ത്തി​യ കാ​റ്റി​ല്‍ വ​ണ്ടൂ​രി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. അ​ങ്ങാ​ടി​പൊ​യി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ലെ വ​സ്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ന്നു. നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ൽ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. അ​ങ്ങാ​ടി​യി​ലെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തെ മേ​ല്‍​ക്കൂ​ര​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

സ​മീ​പ പ്ര​ദേ​ശ​മാ​യ കോ​ക്കാ​ട​ന്‍ കു​ന്നി​ലും ശ​ക്ത​മാ​യ കാ​റ്റി​ല്‍ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി തൂ​ണു​ക​ളും കാ​റ്റി​ല്‍ ത​ക​ര്‍​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് വ​ണ്ടൂ​രി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്. വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

International

ബെ​ൽ​ഫാ​സ്റ്റി​ൽ ക​ത്തി​ക്കു​ത്തി​ന് പി​ന്നാ​ലെ വ്യാ​പ​ക അ​ക്ര​മം; അ​ഭ​യാ​ർ​ഥി വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്തം

ബെ​ൽ​ഫാ​സ്റ്റ്: വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബെ​ൽ​ഫാ​സ്റ്റി​ൽ ഉ​ണ്ടാ​യ ക്രൂ​ര​മാ​യ ക​ത്തി​ക്കു​ത്തി​ന് പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യ വം​ശീ​യ, അ​ഭ​യാ​ർ​ഥി വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. അഭയാർഥിയായ സുഡാൻകാരൻ നാട്ടുകാരനായ ഒരാളെയാണ് ആക്രമിച്ചത്. ക​ഴി​ഞ്ഞ ​ദി​വ​സം ഒ​രാ​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ത്തി​ക്കു​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് തീ​വ്ര​വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി അ​ക്ര​മി​ക​ൾ തെ​രു​വി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. 

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ളോ​ടെ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളും തീ​യി​ട്ടു ന​ശി​പ്പി​ച്ചു. വി​ദേ​ശി​ക​ളാ​യ ക​ച്ച​വ​ട​ക്കാ​രു​ടെ ക​ട​ക​ൾ​ക്ക് നേ​രെ​യും വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ അ​ക്ര​മി​ക​ൾ വി​ദേ​ശി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തു​ട​ർ​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് പ​ല കു​ടും​ബ​ങ്ങ​ളെ​യും ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ത്.

അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​മ​റും വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് ഫ​സ്റ്റ് മി​നി​സ്റ്റ​ർ മി​ഷേ​ൽ ഒ ​നീ​ലും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം വം​ശീ​യ അ​ക്ര​മ​ങ്ങ​ൾ തി​ക​ഞ്ഞ ഭീ​രു​ത്വ​മാ​ണെ​ന്നും ഇ​തിനു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഭ​ര​ണ​കൂ​ടം അറിയിച്ചു.

ക​ത്തി​ക്കു​ത്ത് കേ​സി​ൽ 30 വ​യ​സു​കാ​ര​നാ​യ സു​ഡാ​ൻ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി. 2023ൽ ​യു​കെ​യി​ൽ എ​ത്തി​യ ഇ​യാ​ൾ​ക്ക് 2028 വ​രെ നി​യ​മ​പ​ര​മാ​യി ഇ​വി​ടെ താ​മ​സി​ക്കാ​നു​ള്ള അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തു കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

International

ഒ​ക്‌​ടോ​ബ​ർ ഏ​ഴ് ഭീ​ക​രാ​ക്ര​മ​ണം; വ്യാ​​​​പ​​​​ക​​​​ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്

ജ​​​​റൂ​​​​സ​​​​ലെം: ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രേ 2023 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​നു ഹ​​​​മാ​​​​സ് ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വ്യാ​​​​പ​​​​ക​​​​വും ആ​​​​സൂ​​​​ത്രി​​​​ത​​​​വു​​​​മാ​​​​യ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യി സ്വ​​​​ത​​​​ന്ത്ര ഇ​​​​സ്രേ​​​​ലി അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.

ഇ​​​​സ്രേ​​​​ലി എ​​​​ൻ​​​​ജി​​​​ഒ​​​​യാ​​​​യ സി​​​​വി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഈ ​​​​വി​​​​വ​​​​ര​​​​മു​​​​ള്ള​​​​ത്. ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മം മ​​​​നഃ​​​​പൂ​​​​ർ​​​​വം ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു മാ​​​​ർ​​​​ഗ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ആ​​​​ക്ര​​​​മ​​​​ണ​​​​സ​​​​മ​​​​യ​​​​ത്തും ബ​​​​ന്ദി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​പ്പോ​​​​ഴും ഹ​​​​മാ​​​​സും മ​​​​റ്റു പ​​​ല​​​​സ്തീ​​​​ൻ ഭീ​​​​ക​​​​ര​​​​ര​​​​രും വ്യാ​​​​പ​​​​ക​​​​മാ​​​​യി ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ, പീ​​​​ഡ​​​​നം, ലൈം​​​​ഗി​​​​ക വൈ​​​​കൃ​​​​ത​​​​ങ്ങ​​​​ൾ, നി​​​​ർ​​​​ബ​​​​ന്ധി​​​​ത ന​​​​ഗ്‌​​​​ന​​​​ത എ​​​​ന്നി​​​​വ ഭീ​​​​ക​​​​ര​​​​ത​​​​യു​​​​ടെ ഒ​​​​രു ത​​​​ന്ത്ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ മ​​​​നഃ​​​​പൂ​​​​ർ​​​​വം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ ജ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് ഇ​​​​ത് ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഗാ​​​​സ​​​​യി​​​​ലേ​​​​ക്കു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ ബ​​​​ന്ദി​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യും ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ക്രൂ​​​​ര​​​​മാ​​​​യ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യി.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലും ബ​​​​ന്ദി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​മു​​​​ള്ള 13 ത​​​​രം ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യി പ്ര​​​​തി​​​​പാ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ബ​​​​ലാ​​​​ത്സം​​​​ഗം, കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗം, ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​നം, അം​​​​ഗ​​​​ഭം​​​​ഗം, ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​ധ​​​​ശി​​​​ക്ഷ​​​​ക​​​​ൾ, മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​നം, കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഇ​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

300 പേ​​​​ജു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് ഔ​​​​പ​​​​ചാ​​​​രി​​​​ക​​​​വും അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക​​​​വു​​​​മാ​​​​യ 430 അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ൾ, അ​​​​തി​​​​ജീ​​​​വി​​​​ത​​​​രു​​​​ടെ മൊ​​​​ഴി​​​​ക​​​​ൾ, ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ൾ, മോ​​​​ചി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ൾ, വി​​​​ദ​​​​ഗ്ധ​​​​ർ, കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണു ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഈ ​​​​ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം യു​​​​ദ്ധ​​​​ക്കു​​​​റ്റ​​​​ങ്ങ​​​​ളും മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കെ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​മാ​​​​ണെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. നൊ​​​​വ മ്യൂ​​​​സി​​​​ക് ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ന​​​​ട​​​​ന്ന കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ക​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച​​​​വ​​​​രു​​​​ടെ മൊ​​​​ഴി​​​​ക​​​​ളും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ ക​​​​ണ്ട പാ​​​​ടു​​​​ക​​​​ളും ലൈം​​​​ഗി​​​​ക അ​​​​ക്ര​​​​മം ന​​​​ട​​​​ന്ന​​​​തി​​​​നു തെ​​​​ളി​​​​വാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് നി​​​​ര​​​​ത്തു​​​​ന്നു.

ഒ​​​​രു ജ​​​​ന​​​​ത, ഒ​​​​രു രാ​​​​ജ്യം, അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദു​​​​ർ​​​​ബ​​​​ല​​​​രാ​​​​യ ആ​​​​ളു​​​​ക​​​​ൾ എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ൽ തങ്ങ​​​​ളെ ഭ​​​​യ​​​​വി​​​​ഹ്വ​​​​ല​​​​രാ​​​​ക്കാ​​​​നും അ​​​​പ​​​​മാ​​​​നി​​​​ക്കാ​​​​നു​​​​മു​​​​ള്ള ആ​​​​ഴ​​​​മാ​​​​യ വി​​​​ദ്വേ​​​​ഷ​​​​മാ​​​​ണു കാ​​​​ണാ​​​​നാ​​​​യ​​​​തെ​​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ സി​​​​വി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ സ്ഥാ​​​​പ​​​​ക ചെ​​​​യ​​​​ർ​​​​മാ​​​​നും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​നു​​​​മാ​​​​യ ഡോ. ​​​​കൊ​​​​ച്ചാ​​​​വ് എ​​​​ൽ​​​​ക്കാ​​​​യാം ലെ​​​​വി പ​​​​റ​​​​ഞ്ഞു.

National

സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടതിനു പിന്നാലെ ;ബംഗാളിൽ വ്യാപക സംഘർഷം

കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത: ബം​​​​​​​​ഗാ​​​​​​​​ൾ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​നേ​​​​​​​​താ​​​​​​​​വ് സു​​​​​​​​വേ​​​​​​​​ന്ദു അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​യു​​​​​​​​ടെ പേ​​​​​​​​ഴ്സ​​​​​​​​ണ​​​​​​​​ൽ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് ച​​​​​​​​ന്ദ്ര​​​​​​​​നാ​​​​​​​​ഥ് ര​​​​​​​​ഥ് അ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വെ​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റു കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​തി​​​​​​​​നു പി​​​​​​​​ന്നാ​​​​​​​​ലെ ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ൽ വ്യാ​​​​​​​​പ​​​​​​​​ക സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷം.

ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച രാ​​​​​​​ത്രി നോ​​​​​​​​ർ​​​​​​​​ത്ത് 24 പ​​​​​​​​ർ​​​​​​​​ഗാ​​​​​​​​ന​​​​​​​​സ് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ ദോ​​​​​​​​ൽ​​​​​​​​ടാ​​​​​​​​ല മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ ബൈ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ അ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക​​​​​​​​ൾ ര​​​​​​​​ഥി​​​​​​​​ന്‍റെ കാ​​​​​​​​ർ പി​​​​​​​​ന്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് വെ​​​​​​​​ടി​​​​​​​​വ​​​​​​​​യ്ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ര​​​​​​​​ഥി​​​​​​​​ന്‍റെ ഡ്രൈ​​​​​​​​വ​​​​​​​​ർ ബു​​​​​​​ദ്ധ​​​​​​​ദേ​​​​​​​ബ് ബേ​​​​​​​ര​​​​​​​യ്ക്കും വെ​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റു. ഇ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ ശ​​​​​​​സ്ത്ര​​​​​​​ക്രി​​​​​​​യ​​​​​​​യ്ക്കു വി​​​​​​​ധേ​​​​​​​ന​​​​​​​യാ​​​​​​​ക്കി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ഗു​​​​​​​രു​​​​​​​ത​​​​​​​രാ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ലാ​​​​​​​ണ്.

ര​​​​​ഥി​​​​​ന്‍റെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മൂ​​​​​ന്നു പേ​​​​​രെ പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു; ഇവരെ ചോ​​​​​ദ്യം ചെ​​​​​യ്യും. നോ​​​​​​ർ​​​​​​ത്ത് 24 പ​​​​​​ർ​​​​​​ഗ​​​​​​നാ​​​​​​സ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ സു​​​​​​ര​​​​​​ക്ഷ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കി. അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ളെ പി​​​​​​​ടി​​​​​​​കൂ​​​​​​​ടാ​​​​​​​ൻ പോ​​​​​​​ലീ​​​​​​​സ് വി​​​​​​​വി​​​​​​​ധ സം​​​​​​​ഘ​​​​​​​ങ്ങ​​​​​​​ളെ നി​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു.

സി​​​​​​​ഐ​​​​​​​ഡി​​​​​​​യും അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​കും. പ്ര​​ഫ​​ഷ​​ണ​​ൽ ഷൂ​​ട്ട​​ർ​​മാ​​രാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു പോ​​​​​​​ലീ​​​​​​​സ് സം​​​​​​​ശ​​​​​​​യി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഫോ​​​​​​​റ​​​​​​​ൻ​​​​​​​സി​​​​​​​ക് സം​​​​​​​ഘം ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​സ്ഥ​​​​​​​ല​​​​​​​ത്ത​​​​​​​ത്തി തെളിവുക​​​​​​​ൾ ശേ​​​​​​​ഖ​​​​​​​രി​​​​​​​ച്ചു.

കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു മ​​​​​​​ധ്യം​​​​​​​ഗ്രാ​​​​​​​മി​​​​​​​ലെ വീ​​​​​​​ട്ടി​​​​​​​ലേ​​​​​​​ക്കു കാ​​​​​​​റി​​​​​​​ൽ പോ​​​​​​​ക​​​​​​​വേ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ര​​​​​​​ഥി​​​​​​​നെ​​​​​​​തി​​​​​​​രേ (42) ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​ണെ​​​​​ന്നാ​​​​​ണ് ബി​​​​​ജെ​​​​​പി ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്.

ഭ​​വാ​​നി​​പു​​രി​​ൽ സു​​വേ​​ന്ദു അ​​ധി​​കാ​​രി​​ക്കെ​​തി​​രേ മ​​മ​​ത ബാ​​ന​​ർ​​ജി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്ന് ര​​ഥി​​ന്‍റെ അ​​മ്മ പ​​റ​​ഞ്ഞു.

International

സ്വ​​​യം യേ​​​ശു​​​വാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചു​​​ള്ള ചി​​​ത്രം; ട്രംപിനെതിരേ വ്യാപക പ്രതിഷേധം

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: മാ​​​ര്‍പാ​​​പ്പ​​​യ്‌​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ പി​​​ന്നാ​​​ലെ, ത​​​ന്നെ യേ​​​ശു​​​ക്രി​​​സ്തു​​​വാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന എ​​​ഐ ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ്. ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് ട്രം​​​പ് ഈ ​​​ചി​​​ത്രം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

അ​​​മേ​​​രി​​​ക്ക​​​ന്‍ പ​​​താ​​​ക​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സൈ​​​നി​​​ക​​​ര്‍, വി​​​മാ​​​ന​​​ങ്ങ​​​ള്‍, ന​​​ഴ്‌​​​സു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്കി​​​ട​​​യി​​​ല്‍നി​​​ന്ന് രോ​​​ഗി​​​യാ​​​യ ഒ​​​രാ​​​ളു​​​ടെ ത​​​ല​​​യി​​​ല്‍ കൈ​​വ​​​ച്ച് രോ​​​ഗ​​​ശാ​​​ന്തി ന​​​ല്‍കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ചി​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൈ​​​യി​​​ല്‍നി​​​ന്നു പ്ര​​​ത്യേ​​​ക പ്ര​​​കാ​​​ശം പ​​​ര​​​ക്കു​​​ന്ന​​​താ​​​യും ചി​​​ത്ര​​​ത്തി​​​ലു​​​ണ്ട്.

സ്വ​​​ന്തം ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് ട്രം​​​പ് എ​​​ഐ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മ​​​ല്ല. മു​​​മ്പ് മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ വ​​​സ്ത്രം ധ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള എ​​​ഐ ചി​​​ത്ര​​​വും അ​​​ദ്ദേ​​​ഹം പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു.

വൈ​​​റ്റ് ഹൗ​​​സി​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക എ​​​ക്‌​​​സ് പേ​​​ജി​​​ലും അ​​​ന്ന് ആ ​​​ചി​​​ത്രം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ പു​​​തി​​​യ ചി​​​ത്ര​​​ത്തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക വി​​​മ​​​ര്‍ശ​​​നം ഉ​​​യ​​​ര്‍ന്നി​​​ട്ടു​​​ണ്ട്.
ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​തു മ​​​ത​​​നി​​​ന്ദ​​​യാ​​​ണെ​​​ന്നും മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വി​​​വി​​​ധ സ​​​ഭാ​​​ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

മണിപ്പുർ: വ്യാപക തീവയ്പെന്നു വ്യാജപ്രചാരണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ലാ​​​​പ​​​​സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന മ​​​​ണി​​​​പ്പുരി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​നും സേ​​​​ന ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​നും ഉ​​​ൾ​​​പ്പെ​​​ടെ തീ​​​​വ​​​​ച്ചു​​​​വെ​​​​ന്ന രീ​​​തി​​​യി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം ത​​​​ക​​​​ർ​​​​ത്ത് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി ബി​​​​ഷ്ണു​​​​പു​​​​രി​​​​ൽ ഉ​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​മാ​​​​ണു സം​​​സ്ഥാ​​​ന​​​ത്തെ വീ​​​ണ്ടും ക​​​ലാ​​​പാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ അ​​​​ഞ്ചു​​​​വ​​​​യ​​​​സു​​​​ള്ള ബാ​​​​ല​​​​നും ആ​​​​റു​​​മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള പെ​​​​ൺ​​​​കു​​​​ഞ്ഞും ഉ​​​​ൾ​​​​പ്പെ​​​​ടെ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു​​​​ശേ​​​​ഷം വ്യാ​​​​ജ വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​മാ​​​​യി ഒ​​​​ട്ടേ​​​​റെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ത​​​ല​​​പൊ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ചാ​​​​ര​​​​ണം തീ​​​​ർ​​​​ത്തും അ​​​​ടി​​​​സ്ഥാ​​​​നര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്താ​​​​ക്കി. ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം സൃ​​​​ഷ്ടി​​​​ക്കാ​​​​നു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മ​​​​മാ​​​​ണി​​​​തെ​​​​ന്നും അ​​​വ​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റ്, ഇം​​​​​ഫാ​​​​​ൽ ഈ​​​​​സ്റ്റ്, തൗ​​​​​ബാ​​​​​ൽ, ക​​​​​ക്ചിം​​​​​ഗ്, ബി​​​​​ഷ്ണു​​​​​പു​​​​​ർ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ മൊ​​​​​ബൈ​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റി​​​​​നു​​​​​ള്ള വി​​​​​ല​​​​​ക്ക് തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

Kerala

കള്ളവോട്ട്; വ്യാപക പരാതികൾ

കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ പ​​ള്ളു​​രു​​ത്തി, ഇ​​ട​​ക്കൊ​​ച്ചി, വ​​ട​​ക്ക​​ന്‍പ​​റ​​വൂ​​ര്‍, പെ​​രു​​മ്പ​​ട​​പ്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന​​താ​​യി ആ​​രോ​​പ​​ണം.

തൃ​​പ്പൂ​​ണി​​ത്തു​​റ മ​​ണ്ഡ​​ല​​ത്തി​​ലെ പ​​ള്ളു​​രു​​ത്തി വെ​​ങ്കി​​ടേ​​ശ്വ​​ര സ്‌​​കൂ​​ളി​​ലെ 152-ാം ന​​മ്പ​​ര്‍ ബൂ​​ത്തി​​ല്‍ കെ.​​എ. ജാ​​സ്മി​​ന്‍ എ​​ന്ന യു​​വ​​തി​​യു​​ടെ പേ​​രി​​ല്‍ മ​​റ്റാ​​രോ വോ​​ട്ട് ചെ​​യ്ത​​ത് ഏ​​റെ നേ​​രം ത​​ര്‍ക്ക​​ത്തി​​ന് ഇ​​ട​​യാ​​ക്കി. ഉ​​ച്ച​​യോ​​ടെ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ കെ.​​എ. ജാ​​സ്മി​​ന്‍ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ത​​ന്‍റെ പേ​​രി​​ല്‍ ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന വി​​വ​​രം അ​​റി​​ഞ്ഞ​​ത്.

ക​​ള്ള​​വോ​​ട്ട് ചെ​​യ്ത​​യാ​​ൾ തി​​രി​​ച്ച​​റി​​യ​​ല്‍ രേ​​ഖ​​യാ​​യി വ്യാ​​ജ പാ​​സ്‌​​പോ​​ര്‍ട്ടാ​​യി​​രു​​ന്നു ന​​ല്‍കി​​യ​​ത്. വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​ന്‍റെ രേ​​ഖ​​ക​​ളും പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ജാ​​സ്മി​​നെ കാ​​ണി​​ച്ചു. താ​​ന്‍വോ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ അ​​വ​​സ​​രം ന​​ല്‍ക​​ണ​​മെ​​ന്നും ജാ​​സ്മി​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ര്‍ന്ന് പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ടെ​​ന്‍ഡ​​ര്‍ വോ​​ട്ടി​​ന് അ​​വ​​സ​​രം ന​​ല്‍കി.

ഇ​​ട​​ക്കൊ​​ച്ചി അ​​ക്വി​​നാ​​സ് കോ​​ള​​ജി​​ലെ ബൂ​​ത്തി​​ലും ക​​ള്ള​​വോ​​ട്ട് ന​​ട​​ന്നു. ഇ​​ട​​ക്കൊ​​ച്ചി കാ​​ളി​​യ​​ത്ത് വീ​​ട്ടി​​ല്‍ കു​​ഞ്ഞു​​മോ​​ളു​​ടെ വോ​​ട്ടാ​​ണ് മ​​റ്റാ​​രോ ചെ​​യ്തു പോ​​യ​​ത്. ഇ​​വ​​രെ​​യും ടെ​​ന്‍ഡ​​ര്‍ വോ​​ട്ട് ചെ​​യ്യാ​​ന്‍ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ അ​​നു​​വ​​ദി​​ച്ചു. വ​​ട​​ക്ക​​ന്‍ പ​​റ​​വൂ​​രി​​ല്‍ ക​​രി​​മ്പാ​​ടം ഡി​​ഡി സ​​ഭാ സ്‌​​കൂ​​ളി​​ൽ രാ​​ഹു​​ല്‍ എ​​ന്ന ആ​​ളു​​ടെ വോ​​ട്ട് മ​​റ്റൊ​​രാ​​ള്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യും പ​​രാ​​തി ഉ​​ണ്ടാ​​യി. രാ​​ഹു​​ലി​​ന്‍റെ വോ​​ട്ട​​ര്‍ ഐ​​ഡി കാ​​ര്‍ഡി​​ന്‍റെ പ​​ക​​ര്‍പ്പു​​മാ​​യി എ​​ത്തി​​യാ​​ണ് ക​​ള്ള​​വോ​​ട്ട് ചെ​​യ്ത​​ത്.

പെ​​രു​​മ്പ​​ട​​പ്പ് എ​​സ് എ​​ച്ച് ബോ​​യ്‌​​സ് ഹോ​​മി​​ല്‍ ബൂ​​ത്ത് 247 ക​​ള്ള​​വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള ശ്ര​​മം ബൂ​​ത്ത് ഏ​​ജ​​ന്‍റ് ത​​ട​​ഞ്ഞു. ഉ​​ദ്യോ​​ഗ​​സ്ഥ പ​​രി​​ശോ​​ധ​​ന പൂ​​ര്‍ത്തി​​യാ​​യെ​​ങ്കി​​ലും യ​​ഥാ​​ര്‍ഥ ആ​​ള​​ല്ല എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് എ​​ന്ന് പ​​റ​​ഞ്ഞ് കോ​​ണ്‍ഗ്ര​​സ് ബൂ​​ത്ത് ഏ​​ജ​​ന്‍റ് വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള ശ്ര​​മം ത​​ട​​യു​​ക​​യാ​​യി​​രു​​ന്നു.

കൂ​​ത്താ​​ട്ടു​​കു​​ളം ഗ​​വ. യു​​പി സ്‌​​കൂ​​ളി​​ലെ 194ാം ബൂ​​ത്തി​​ല്‍ ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന​​താ​​യി പ​​രാ​​തി ഉ​​യ​​ര്‍ന്നു. കൂ​​ത്താ​​ട്ടു​​കു​​ളം ദേ​​വ​​മാ​​താ ആ​​ശു​​പ​​ത്രി​​ക്ക് സ​​മീ​​പം താ​​മ​​സ​​ക്കാ​​രി​​യാ​​യ 65 വ​​യ​​സു​​കാ​​രി വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ എ​​ത്തി​​യ​​പ്പോ​​ള്‍ ത​​ന്‍റെ വോ​​ട്ട് മ​​റ്റാ​​രോ ചെ​​യ്ത​​താ​​യി മ​​ന​​സി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് ഇ​​വ​​ർ​​ക്ക് ബാ​​ല​​റ്റി​​ല്‍ വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യം ന​​ല്കി.

National

എഫ്സിആർഎ ഭേദഗതി: പ്രതിഷേധം വ്യാപകം

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി 2026 അ​​​പ​​​ക​​​ട​​​ക​​​ര​​​വും ക്രൂ​​​ര​​​വു​​​മെ​​​ന്ന് വ്യാ​​​പ​​​ക പ​​​രാ​​​തി. ലാ​​​ഭേ​​​ച്ഛ​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ​​​യും ആ​​​സ്തി​​​ക​​​ൾ വ​​​ള​​​ഞ്ഞ​​​ വ​​​ഴി​​​യി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കാ​​​നും വി​​​നി​​​യോ​​​ഗി​​​ക്കാ​​​നും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ദു​​​ഷ്‌​​​ട​​​ലാ​​​ക്കോ​​​ടെ​​​യാ​​​ണെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും, പ്ര​​​ത്യേ​​​കി​​​ച്ച് ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന്‍റെ അ​​​തി​​​രു​​​ക​​​ട​​​ന്ന ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​ത്തി​​​നാ​​​ണു വി​​​വാ​​​ദ ഭേ​​​ദ​​​ഗ​​​തി വ​​​ഴി​​​തെ​​​ളി​​​ക്കു​​​ക​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യോ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ചെ​​​യ്ത​​​ശേ​​​ഷം പു​​​തി​​​യ അ​​​ഥോ​​​റി​​​റ്റി വ​​​ഴി ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റ് എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​സ്തി​​​ക​​​ളും ഏ​​​റ്റെ​​​ടു​​​ത്തു നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം സാ​​​മാ​​​ന്യ​​​നീ​​​തി​​​യു​​​ടെ നി​​​ഷേ​​​ധ​​​മാ​​​കു​​​മെ​​​ന്ന് നി​​​യ​​​മ​​​ വി​​​ദ​​​ഗ്ധ​​​ർ ദീ​​​പി​​​ക​​​യോ​​​ട് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ലൈ​​​സ​​​ൻ​​​സ് ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ അ​​​ഥോ​​​റി​​​റ്റി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ ശ​​​ക്ത​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ ച​​​ട്ട​​​ക്കൂ​​​ടാ​​​ണു നി​​​ർ​​​ദി​​​ഷ്‌​​​ട ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ. ഒ​​​രു സം​​​ഘ​​​ട​​​ന​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കു​​​ക​​​യോ പു​​​തു​​​ക്കി ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യോ നി​​​ല​​​വി​​​ലി​​​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നു സൃ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട ആ​​​സ്തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​നും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും വി​​​നി​​​യോ​​​ഗി​​​ക്കാ​​​നും നി​​​യു​​​ക്ത അ​​​ഥോ​​​റി​​​റ്റി​​​ക്കു ബി​​​ല്ലി​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​സ്തി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നോ കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​നോ വി​​​നി​​​യോ​​​ഗി​​​ക്കാ​​​നോ ബി​​​ല്ലി​​​ൽ അ​​​ഥോ​​​റി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ത്ത​​​രം ആ​​​സ്തി​​​ക​​​ൾ സ്ഥി​​​ര​​​മാ​​​യോ താ​​​ത്കാ​​​ലി​​​ക​​​മാ​​​യോ ഏ​​​റ്റെ​​​ടു​​​ത്തു സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കാ​​​ൻ ബി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. ഫ​​​ല​​​ത്തി​​​ൽ, എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ടു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ ഫ​​​ണ്ടു​​​ക​​​ളും ആ​​​സ്തി​​​ക​​​ളും അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​കും.

വി​​​ദേ​​​ശ ഫ​​​ണ്ട് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​ത് ത​​​ട​​​യാ​​​നാ​​​ണു ഭേ​​​ദ​​​ഗ​​​തി​​​യെ​​​ന്നാ​​​ണു ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ് റാ​​​യ് പ​​​റ​​​ഞ്ഞ​​​ത്. നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ഉ​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി സ​​​ർ​​​ക്കാ​​​രി​​​നെ പ്രാ​​​പ്ത​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്. വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലാ​​​ഭേ​​​ച്ഛ​​​യി​​​ല്ലാ​​​ത്ത സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ഫ്സി​​​ആ​​​ർ​​​എ ച​​​ട്ട​​​ക്കൂ​​​ടി​​​നു​​​ള്ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​ദേ​​​ശ​​​ ഫ​​​ണ്ട് സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​നും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ വി​​​ദേ​​​ശ ഫ​​​ണ്ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു സൃ​​​ഷ്‌​​​ടി​​​ച്ച ആ​​​സ്തി​​​ക​​​ൾ കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന​​​തും വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു തടയാനും ബി​​​ല്ലി​​​ൽ വ്യവസ്ഥ ചെയ്യുന്നു. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ സ്ഥാ​​​പ​​​നം ശാ​​​ശ്വ​​​ത​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​നും ക​​​ഴി​​​യും.

കേ​​​ര​​​ള​​​മ​​​ട​​​ക്കം അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി എം​​​പി​​​മാ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വി​​​വാ​​​ദ ബി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Kerala

ആകാശവും കടലും അടഞ്ഞു കേരളത്തിലും പരക്കെ ആശങ്ക

കോ​​​ട്ട​​​യം: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ യു​​​ദ്ധ​​​ക്കെ​​​ടു​​​തി കേ​​​ര​​​ള​​​ത്തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഖ​​​ത്ത​​​ര്‍, ദു​​​ബാ​​​യ്, അ​​​ബു​​​ദാ​​​ബി, ബ​​​ഹ​​​റി​​​ന്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍ അ​​​ട​​​ച്ച​​​തോ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​രങ്ങളാണ് യാ​​​ത്ര​​​ക്കു​​​രു​​​ക്കി​​​ലാ​​​യ​​​ത്.

ഗ​​​ള്‍ഫി​​​ലേ​​​ക്ക് ജോ​​​ലി​​​ക്ക് പോ​​​കേ​​​ണ്ട​​​വ​​​രും മ​​​ട​​​ങ്ങി​​​വ​​​രേ​​​ണ്ട​​​വ​​​രും മാ​​​ത്ര​​​മ​​​ല്ല ഗ​​​ള്‍ഫ് വി​​​മാ​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍ വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കേ​​​ണ്ട​​​വ​​​രും മ​​​ട​​​ങ്ങിവ​​​രേ​​​ണ്ട​​​വ​​​രു​​​മാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍. പ​​​ഠ​​​ന​​​വും ജോ​​​ലി​​​യും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യ​​​വ​​​രു​​​ണ്ട്. വി​​​വാ​​​ഹം, മ​​​ര​​​ണം ഉ​​​ള്‍പ്പെ​​​ടെ നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര മു​​​ട​​​ങ്ങി​​​വ​​​രും പ​​​ല​​​രാ​​​ണ്.

ഗ​​​ള്‍ഫ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ വ​​​യോ​​​ധി​​​ക​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ ആ​​​യി​​​ര​​​ങ്ങ​​​ള്‍ കു​​​ടു​​​ങ്ങി. ഇ​​​റാ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന മൂ​​​വാ​​​യി​​​രം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഇ​​​ന്ത്യക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യും ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​ക്കു​​​ന്നു.

യു​​​ദ്ധം ടൂ​​​റി​​​സം, ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ലി​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും ന​​​ഷ്ട​​​വു​​​മാ​​​ണു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. ഗ​​​ള്‍ഫി​​​ലേ​​​ക്കും ഇ​​​തു​​​വ​​​ഴി​​​യു​​​മു​​​ള്ള വി​​​മാ​​​ന യാ​​​ത്രാ ബു​​​ക്കിം​​​ഗ് റ​​​ദ്ദാ​​​ക്കു​​​ക​​​യും നി​​​ല​​​യ്ക്കു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍ക്കും ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ക്കും ടാ​​​ക്‌​​​സി​​​ക​​​ള്‍ക്കും ഹോ​​​ട്ട​​​ലു​​​ക​​​ള്‍ക്കും ന​​​ഷ്ടം വ​​​ലു​​​താ​​​ണ്. വി​​​ശു​​​ദ്ധ നാ​​​ട്ടി​​​ലേ​​​ക്കു​​​ള്‍പ്പെ​​​ടെ തീ​​​ര്‍ഥാ​​​ട​​​ന​​​യാ​​​ത്ര​​​ക​​​ളും പാ​​​ക്കേ​​​ജ് ടൂ​​​റു​​​ക​​​ളും നി​​​ല​​​ച്ചു. അ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ങ്ങി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രി​​​ല്‍ ഏ​​​റെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ണ്ട്. വ​​​ലി​​​യ നോ​​​യ​​​മ്പുകാ​​​ല​​​ത്താ​​​ണ് വി​​​ശു​​​ദ്ധ നാ​​​ട്ടി​​​ലേ​​​ക്ക് പാ​​​ക്കേ​​​ജ് ടൂ​​​ര്‍ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ക്ക് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം യാ​​​ത്ര​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ക.

ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് നേ​​​രി​​​ട്ട് ച​​​ര​​​ക്കുവി​​​മാ​​​ന സ​​​ര്‍വീ​​​സ് ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ എ​​​യ​​​ര്‍ ഇ​​​ന്ത്യ, എ​​​മി​​​റേ​​​റ്റ്സ്, എ​​​ത്തി​​​ഹാ​​​ദ്, ഗ​​​ള്‍ഫ് എ​​​യ​​​ര്‍, കു​​​വൈ​​​റ്റ് എ​​​യ​​​ര്‍വേ​​​സ്, ഇ​​​ന്‍ഡി​​​ഗോ, എ​​​യ​​​ര്‍ അ​​​റേ​​​ബ്യ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലെ കാ​​​ര്‍ഗോ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ച​​​ര​​​ക്കു​​​ക​​​ള്‍ അ​​​യ​​​യ്ക്കു​​​ന്ന​​​ത്. ഗ​​​ള്‍ഫി​​​ലേ​​​ക്ക് മാ​​​ത്രം ദി​​​വ​​​സേ​​​ന കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് 150 ട​​​ണ്‍ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​യ​​​യ്ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ 96 ശ​​​ത​​​മാ​​​നം പ​​​ഴം പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും മൂ​​​ന്ന് ശ​​​ത​​​മാ​​​നം മ​​​ത്സ്യ​​​വും ഒ​​​രു ശ​​​ത​​​മാ​​​നം ജ​​​ന​​​റ​​​ല്‍ കാ​​​ര്‍ഗോ​​​യു​​​മാ​​​ണ്. വി​​​മാ​​​ന​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും മ​​​ത്സ്യ​​​വു​​​മാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തി​​​യ ലോ​​​ഡു​​​ക​​​ള്‍ തി​​​രി​​​ച്ച​​​യ​​​ച്ചു.

മാ​​​ലി, സിം​​​ഗ​​​പ്പൂ​​​ര്‍, മ​​​ലേ​​​ഷ്യ, ശ്രീ​​​ല​​​ങ്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ലോ​​​ഡു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ങ്ങ​​​ളി​​​ല്‍ ഇ​​​റ​​​ക്കേ​​​ണ്ടി​​​വ​​​ന്നു. വി​​​മാ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി​​​യു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌ട്ര കൊ​​​റി​​​യ​​​ര്‍ കാ​​​ര്‍ഗോ സം​​​വി​​​ധാ​​​ന​​​വും നി​​​ല​​​ച്ചു. ക​​​ര്‍ഷ​​​ക​​​രി​​​ല്‍നി​​​ന്നും ഏ​​​ജ​​​ന്‍സി​​​ക​​​ളി​​​ലുംനി​​​ന്ന് പ​​​ച്ച​​​ക്ക​​​റി​​​യും മീ​​​നും ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ന്‍ ക​​​രാ​​​റെ​​​ടു​​​ത്ത ക​​​മ്പ​​​നി​​​ക​​​ള്‍ക്ക് വ​​​ലി​​​യ ന​​​ഷ്ട​​​മു​​​ണ്ട്. പ​​​ച്ച​​​ക്ക​​​റി​​​യും പൈ​​​നാ​​​പ്പി​​​ളും മ​​​റ്റും വി​​​റ്റ​​​ഴി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ ക​​​ര്‍ഷ​​​ക​​​രും വ​​​ല​​​യു​​​ന്നു.

വി​​​മാ​​​ന സ​​​ര്‍വീ​​​സു​​​ക​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചാ​​​ലും വ്യോ​​​മ​​​പാ​​​ത​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ടിവ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ യാ​​​ത്ര​​​യ്ക്ക് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ്ടി​​​വ​​​രും. ഇ​​​റാ​​​ന്‍റെ വ്യോ​​​മ​​​മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ​​​യാ​​​ണ് സൗ​​​ദി​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ര്‍വീ​​​സു​​​ക​​​ള്‍. പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​ശ്ന​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും ഇ​​​നി ആ​​​കാ​​​ശയാ​​​ത്ര.

സം​​​ഘ​​​ര്‍ഷം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ഹോ​​​ര്‍മുസ് ക​​​ട​​​ലി​​​ടു​​​ക്ക്, ചെ​​​ങ്ക​​​ട​​​ല്‍വ​​​ഴി ക​​​പ്പ​​​ലു​​​ക​​​ള്‍ക്ക് യാ​​​ത്ര​​​ാനി​​​രോ​​​ധ​​​ന​​​മു​​​ണ്ട്.​​​ഹോ​​​ര്‍മുസ് ക​​​ട​​​ലി​​​ടു​​​ക്ക് വ​​​ഴി​​​യു​​​ള്ള ഗ​​​താ​​​ഗ​​​ത​​​വും ച​​​ര​​​ക്കു​​​നീ​​​ക്ക​​​വും പൂ​​​ര്‍ണ​​​മാ​​​യി ത​​​ട​​​യാ​​​നാ​​​ണ് ഇ​​​റാ​​​ന്‍റെ നീ​​​ക്കം.

ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ള്‍ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി ക​​​പ്പ​​​ലു​​​ക​​​ള്‍ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കാ​​​തെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ തീ​​​ര​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ടു. ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് സ്തം​​​ഭി​​​ച്ചാ​​​ല്‍ ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ച​​​ര​​​ക്കുനീ​​​ക്ക പ്ര​​​തി​​​സ​​​ന്ധി ആ​​​ഗോ​​​ള വി​​​പ​​​ണി​​​ക​​​ളെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. എ​​​ണ്ണ​​​വി​​​ല കു​​​ത്ത​​​നെ കൂ​​​ടും.

ഇറാ​​​നും ഒ​​​മാ​​​നും ഇ​​​ട​​​യി​​​ലെ ഇ​​​ടു​​​ങ്ങി​​​യ ജ​​​ല​​​പാ​​​ത​​​യാ​​​ണ് ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക്. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്‍പ്പെ​​​ടെ ഗ​​​ള്‍ഫി​​​ല്‍നി​​​ന്നു​​​ള്ള എ​​​ണ്ണ​​​യു​​​ടെ​​​യും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ​​​യും പ്ര​​​ധാ​​​ന മാ​​​ര്‍ഗ​​​മാ​​​ണി​​​ത്. ദി​​​വ​​​സേ​​​ന 20 ദ​​​ശ​​​ല​​​ക്ഷം ബാ​​​ര​​​ല്‍ ക്രൂ​​​ഡ് ഓ​​​യി​​​ലും പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പന്ന​​​ങ്ങ​​​ളും ഈ ​​​പാ​​​ത​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ലോ​​​ക​​​ത്തെ 20 ശ​​​ത​​​മാ​​​നം എ​​​ല്‍എ​​​ന്‍ജി വി​​​ത​​​ര​​​ണ​​​വും ഇ​​​തു​​​വ​​​ഴി​​​യാ​​​ണ്.

District News

റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക മ​ണ​ൽ​വാ​ര​ൽ; പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യു​മി​ല്ല

നി​ല​ന്പൂ​ർ: ഓ​ടാ​യി​ക്ക​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് ഭീ​ഷ​ണി​യാ​യി ചാ​ലി​യാ​ർ പു​ഴ​യി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ വാ​ര​ൽ. റ​വ​ന്യു, പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യി​ലാ​ണ് മ​ണ​ൽ ഊ​റ്റ​ൽ നി​ർ​ബാ​ധം തു​ട​രു​ന്ന​ത്.

മ​ന്പാ​ട് ഓ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് 25 മീ​റ്റ​ർ മാ​ത്രം താ​ഴെ​യാ​ണ് മ​ണ​ലെ​ടു​പ്പും ക​ട​ത്തും വ്യാ​പ​കം.

രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ​ൽ​വാ​രി ബൈ​ക്കു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ച് ന​ൽ​കു​ന്ന സം​ഘ​വു​മു​ണ്ട്. വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് നി​ന്ന് മ​ണ​ൽ വേ​ഗ​ത്തി​ൽ ശേ​ഖ​രി​ക്കാ​നാ​കും. ഇ​തൊ​രു അ​വ​സ​ര​മാ​ക്കി​യെ​ടു​ത്താ​ണ് നി​യ​മം ലം​ഘി​ച്ചു​ള്ള മ​ണ​ൽ​വാ​ര​ൽ. അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണി​തെ​ന്നാ​ണ് ആ​രോ​പ​ണം. മു​ന്പ് 2018 ലും 2019 ​ലും ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ പ​രി​സ​ര​ത്ത് വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

District News

വ്യാ​പ​ക പ്ര​തി​ഷേ​ധം; സം​ഘ​ര്‍​ഷ​ഭ​രി​തം

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡ് ത​ക​ര്‍​ന്നു​വീ​ണ് നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ മ​ര​ണ​മ​ട​ഞ്ഞ​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തി​യ സ​മ​രം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു മു​മ്പി​ല്‍ പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വ​ലി​യ​ങ്ങാ​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​ല​ബാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള ച​ര​ക്കു നീ​ക്കം ത​ട​സ​പ്പെ​ട്ടു.


കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ത​ക​ര്‍​ന്ന​ത് 1977 ല്‍ ​തു​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കെ​ട്ടി​ട​ത്തി​ന് 50 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും കോ​ര്‍​പ​റേ​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍ പ​റ​ഞ്ഞു.

1980 മു​ത​ല്‍ ഈ ​കെ​ട്ടി​ട​ത്തി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫി​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. മ​രി​ച്ച​വ​ര്‍​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പ​രു​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 2024 ല്‍ ​പു​തി​യ കെ​ട്ടി​ട​ത്തി​നു ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും ഒ​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ചോ​ദി​ച്ചു. ഇ​തേ കെ​ട്ടി​ട​ത്തി​ല്‍ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് പു​തി​യ സ്ഥാ​പ​ന​ത്തി​നു ലൈ​സ​ന്‍​സ് ന​ല്‍​കി​യെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.

അ​പ​ക​ട​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം രം​ഗ​ത്ത് എ​ത്തി​യ​ത് ബി​ജെ​പി​യാ​ണ്. മേ​യ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

പ്ര​കാ​ശ് ബാ​ബു, കൗ​ണ്‍​സി​ല​റും മ​ഹി​ള മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​യു​മാ​യ ന​വ്യ​ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​യ​റു​ടെ ചേം​ബ​റി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ത​ട​ഞ്ഞു. ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കി. ഒ​ടു​വി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രെ മാ​ത്രം മേ​യ​റു​ടെ ചേം​ബ​റി​ല്‍ പോ​കാ​ന്‍ പോ​ലീ​സ് അ​നു​വ​ദി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മേ​യ​റു​ടെ മു​റി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും മേ​യ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മേ​യ​റു​ടെ മേ​ശ​പ്പു​റ​ത്ത് ക​റു​ത്ത തു​ണി വി​രി​ച്ചു. ഇ​തേ​സ​മ​യം കോ​ര്‍​പ​റേ​ഷ​നു പു​റ​ത്ത് പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും വാ​ക്കേ​റ്റ​വും ന​ട​ന്നു.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് എ​ന്നി​വ കോ​ര്‍​പ​റേ​ഷ​നി​ല്‍ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ​ഹി​ന്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വൈ​ശാ​ല്‍ ക​ല്ലാ​ട്ട്, വി.​ടി. നി​ഹാ​ല്‍, ബ​വി​ത്ത് മ​ലോ​ല്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ഷി​ബു, പി.​എം. ആ​ഷി​ക്, എം.​കെ. സ​യീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

..

International

വെനസ്വേല: അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടിക്കെതിരേ വ‍്യാപക വിമർശനം

ന‍്യൂ​​​യോ​​​ർ​​​ക്ക്: സൈ​​​​​​നി​​​​​​ക​​​​​​നീ​​​​​​ക്ക​​​​​​ത്തി​​​​​​ലൂ​​​​​​ടെ വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​നെ പി​​ടി​​കൂ​​ടി​​യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി യു​​​​​​എ​​​​​​ൻ ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്ന വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നം പ​​​​​​ര​​​​​​ക്കേ ഉ​​​​​​യ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റേ​​​​​​തു നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി ആ​​​​​​രോ​​​​​​പി​​​​​​ച്ച​​​​​​ത്.

ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കെ​​​​​​തി​​​​​​രേ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ല​​​​യ​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ട്. ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നു.

വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ക​​​​​​ട്ടെ മ​​​​​​ഡു​​​​​​റോ​​​​​​യെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചും യു​​​​​​എ​​​​​​സ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്തും പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നു. ട്രം​​​​പി​​​​ന്‍റേ​​​​ത് ഒ​​​​രു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു​​​​മേ​​​​ലു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്നും യു​​​​ക്രെ​​​​യ്നെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ ത​​​​ക്കം പാ​​​​ർ​​​​ത്തു ക​​​​ഴി​​​​യു​​​​ന്ന റ​​​​ഷ്യ​​​​ക്കും താ​​​​യ്‌​​​​വാ​​​​നെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​ക​​​​ഴി​​​​യു​​​​ന്ന ചൈ​​​​ന​​​​യ്ക്കും ഉ​​​​ത്തേ​​​​ജ​​​​നം പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നും ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

വേ​​​​​​ണ്ടി​​​​​​വ​​​​​​ന്നാ​​​​​​ൽ വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​യി​​​​​​ലേ​​​​​​തു​​​​​​പോ​​​​​​ലെ ക്യൂ​​​​​​ബ, കൊ​​​​​​ളം​​​​​​ബി​​​​​​യ, മെ​​​​​​ക്സി​​​​​​ക്കോ എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റു​​​​​​മെ​​​​​​ന്ന ട്രം​​​​​​പി​​​​​​ന്‍റെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​യ്ക്കി​​​​​​ട​​​​​​യാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. മൂ​​​​ന്നു രാ​​​​ജ്യ​​​​ങ്ങ​​​​ളും ജാ​​​​ഗ്ര​​​​താ​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും ഭീ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു.

Business

അ​ന​ധി​കൃ​ത കൊ​തു​ക് നി​വാ​ര​ണ അ​ഗ​ര്‍​ബ​ത്തി​ക​ള്‍ വ്യാ​പ​കം

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ അ​​​​ന​​​​ധി​​​​കൃ​​​​ത കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ അ​​​​ഗ​​​​ര്‍​ബ​​​​ത്തി വി​​​​പ​​​​ണി ഏ​​​​ക​​​​ദേ​​​​ശം 1600 കോ​​​​ടി രൂ​​​​പ​​​​യി​​​​ല​​​​ധി​​​​ക​​​​മെ​​​​ന്ന് ഹോം ​​​​ഇ​​​​ന്‍​സെ​​​​ക്‌​​​ട് ക​​​​ണ്‍​ട്രോ​​​​ള്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (എ​​​​ച്ച്‌​​​​ഐ​​​​സി​​​​എ). ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ല്‍ മാ​​​​ത്രം 370 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ളാ​​​​ണു നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശി​​​​ലെ വി​​​​ജ​​​​യ​​​​വാ​​​​ഡ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന റെ​​​​യ്ഡി​​​​ല്‍ മെ​​​​പെ​​​​ര്‍​ഫ്‌​​​​ലൂ​​​​ത്രി​​​​ന്‍ എ​​​​ന്ന അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത രാ​​​​സ​​​​വ​​​​സ്തു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ, കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ള്‍ വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ കേ​​​​ര​​​​ളം ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ള്‍ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ച്ച്‌​​​​ഐ​​​​സി​​​​എ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി​.

കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​മെ ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, തെ​​​​ലു​​​​ങ്കാ​​​​ന, ക​​​​ര്‍​ണാ​​​​ട​​​​ക, ഗു​​​​ജ​​​​റാ​​​​ത്ത്, ഒ​​​​ഡീ​​​​ഷ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​ന​​​​ധി​​​​കൃ​​​​ത കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു നി​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ന്‍റെ​ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​വും ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് പാ​​​​യ്ക്ക​​​​റ്റി​​​​ല്‍ സി​​​​ഐ​​​​ആ​​​​ര്‍ (സെ​​​​ന്‍​ട്ര​​​​ല്‍ ഇ​​​​ന്‍​സെ​​​​ക്ടി​​​​സൈ​​​​ഡ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍) ന​​​​മ്പ​​​​ര്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ അം​​​​ഗീ​​​​കൃ​​​​ത​​​​മാ​​​​യ കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ മാ​​​​ത്രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ച്ച്ഐ​​​​സി​​​​എ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​ന്ത് ദേ​​​​ശ്പാ​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു.

അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം ആ​​​​സ്ത​​​​മ, ബ്രോ​​​​ങ്കൈ​​​​റ്റി​​​​സ്, മ​​​​റ്റ് ശ്വാ​​​​സ​​​​കോ​​​​ശ രോ​​​​ഗ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നും എ​​​​ച്ച്‌​​​​ഐ​​​​സി​​​​ഐ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി.

Latest News

Corehub Up