x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​ വ്യാപകമായി ന​ശി​പ്പി​ക്കു​ന്നു

വെബ് ഡെസ്ക്
Published: November 20, 2026 08:05 AM IST | Updated: November 20, 2026 08:05 AM IST

വി​ള​ക്കു​വെ​ട്ട​ത്തെ കു​ന്നും​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ ചേ​മ്പു​ക​ൾ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച നി​ല​യി​ൽ.

ചെ​റു​പു​ഴ: കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്നു. വി​ള​ക്കു​വെ​ട്ട​ത്തെ കു​ന്നും​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ 15 സെ​ന്‍റ് സ്ഥ​ല​ത്ത് ചേ​മ്പും 10 സെ​ന്‍റ് സ്ഥ​ല​ത്ത് മ​ര​ച്ചീ​നി​യും ന​ട്ട​ത് മു​ഴു​വ​ൻ പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. വി​ള​വെ​ടു​ക്കാ​നാ​യി ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണു ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വ​ന്ന് മു​ഴു​വ​നാ​യും കു​ത്തി​മ​റി​ച്ചു തി​ന്നു​തീ​ർ​ത്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച 100 ക​മു​ക് ന​ശി​പ്പി​ച്ച തെ​ക്കേ​മ​റ്റം സ​ണ്ണി​യു​ടെ 40 തൈ​ക​ൾ കൂ​ടി ക​ഴി​ഞ്ഞ​ദി​വ​സം ന​ശി​പ്പി​ച്ചു.

കൂ​ടാ​തെ താ​ബോ​റി​ലെ ബേ​ബി കാ​വാ​ലം കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. കൃ​ഷി ചെ​യ്ത് ഒ​ന്നു​പോ​ലും വി​ള​വെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്കു പ​റ​യാ​നു​ള്ളൂ​വെ​ന്നും ക​ർ​ഷ​ക​രെ​ല്ലാം കൃ​ഷി​യി​ൽ നി​ന്ന് പി​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച ചെ​റു​പു​ഴ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ പ​റ​ഞ്ഞു.

Tags : wild boars attack nattuvishesham local news wild boars causing widespread

Recent News

Corehub Up