Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Widespread Destruction Of Crops.

Malappuram

കാ​ട്ടാ​ന​ക​ൾ ; തു​ര​ത്ത​ൽ അതിശക്തം; കൃഷിനശിപ്പിക്കൽ അതിലേറെ വ്യാപകം

നി​ല​മ്പൂ​ര്‍: മൂ​ലേ​പ്പാ​ടം ത​റ​മു​റ്റ​ത്ത് കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം. കാ​യ്ഫ​ല​മു​ള്ള 27 തെ​ങ്ങു​ക​ളും വാ​ഴ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു. സം​ര​ക്ഷ​ണ മ​തി​ലും സോ​ളാ​ര്‍ വൈ​ദ്യു​ത വേ​ലി​യും മ​റി​ക​ട​ന്നാ​ണ് കൃ​ഷി​യി​ട​ത്തി​ല്‍ നാ​ശം വി​ത​ച്ച​ത്.ചാ​ലി​യാ​റി​ല്‍ കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക​മാ​യി തെ​ങ്ങ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ കു​ടി​യേ​റ്റ ക​ര്‍​ഷ​ക​ര്‍ ഭീ​തി​യി​ലാ​ണ്.മൂ​ലേ​പ്പാ​ടം ത​റ​മു​റ്റ​ത്തു​ള്ള കെ.​കെ. മു​ര​ളീ​ധ​ര​​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി കാ​യ്ഫ​ല​മു​ള്ള 27 തെ​ങ്ങു​ക​ളും മ​റ്റ് കൃ​ഷി​ക​ളും ന​ശി​പ്പി​ച്ച​ത്.

50-ലേ​റെ കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് കാ​ട്ടാ​ന ഭീ​തി. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ന്‍ നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ല്‍​കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ശ്ര​മം ന​ട​ത്തു​മ്പോ​ഴാ​ണ് മൂ​ലേ​പ്പാ​ടം ത​റ​മു​റ്റ​ത്ത് അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​ത്.

വ​നംവ​കു​പ്പ് കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ന്‍ ര​ണ്ടാം ദി​വ​സം ദൗ​ത്യം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണി​ത്.
സ്ഥ​ല​ത്തി​​ന്‍റെ മൂ​ന്ന് ഭാ​ഗ​ത്തും കോ​ണ്‍​ക്രീ​റ്റ് മ​തി​ലും ഒ​രു ഭാ​ഗ​ത്ത് സോ​ളാ​ര്‍ വൈ​ദ്യു​ത വേ​ലി​യും സ്ഥാ​പി​ച്ചി​ട്ടും അ​തൊ​ക്കെ മ​റി​ക​ട​ന്നാ​ണ് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി വ​നം ആ​ര്‍​ആ​ര്‍​ടി സം​ഘം ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.
എ​ന്നാ​ല്‍, വ​ന​പാ​ല​ക​ര്‍ പോ​യ ശേ​ഷ​മാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ഈ ​മോ​ഴ​യാ​ന​യാ​ണ് അ​ര​യാ​ട് എ​സ്റ്റേ​റ്റി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ച​വി​ട്ടി​ക്കൊ​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

എ​ട​ക്കോ​ട് വ​നം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പെ​രു​വ​മ്പാ​ടം ഒ​പി പ​രി​ധി​യി​ലു​ള്ള മ​ലോ​ടി ഭാ​ഗ​ത്ത് പ​ക​ല്‍ സ​മ​യം ത​മ്പ​ടി​ക്കു​ന്ന മോ​ഴ​യാ​ന രാ​ത്രി​യാ​കു​ന്ന​തോ​ടെ കു​റു​വ​ന്‍​പു​ഴ ക​ട​ന്നാ​ണ് ത​റ​മു​റ്റം ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.ഒ​രു മാ​സം മു​ന്‍​പ് ഈ ​മോ​ഴ​യാ​ന​യെ വ​ന​പാ​ല​ക​ര്‍ മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ട്ടി​രു​ന്നെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.

 കാട്ടാനകളെ തുരത്തൽ:ദൗ​ത്യം മൂ​ന്നാം ദി​ന​ത്തി​ലേ​ക്ക്
നി​ല​മ്പൂ​ര്‍: ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് ആ​രം​ഭി​ച്ച പ്ര​ത്യേ​ക ദൗ​ത്യം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ആ​ന​ക​ളെ പൂ​ര്‍​ണ​മാ​യും തു​ര​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ദൗ​ത്യം തു​ട​രാ​ന്‍ നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ല്‍ കു​മാ​ര്‍, എ​സി​എ​ഫ് അ​നീ​ഷാ സി​ദ്ദി​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ഞ്ച് ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് 80ഓ​ളം വ​ന​പാ​ല​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​വും പൊ​ക്കോ​ട്, കാ​ന​ക്കു​ത്ത് വ​ന​മേ​ഖ​ല​ക​ളി​ല്‍ തെര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. കാ​ട്ടാ​ന​ക​ളു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ങ്കി​ലും ആ​ന​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. നി​ല​മ്പൂ​ര്‍ റേഞ്ച് ഓ​ഫീ​സ​ര്‍ ജി​തേ​ഷ്, എ​ട​വ​ണ്ണ റേഞ്ച് ഓ​ഫി​സ​ര്‍ ഷം​നാ​സ്, ഡെ​പ്യൂ​ട്ടി റേഞ്ച​ര്‍​മാ​രാ​യ കെ.​പി. അ​ഭി​ലാ​ഷ്, പി.​എ​ന്‍. സ​ജീ​വ​ന്‍, മ​നോ​ജ് കു​മാ​ര്‍, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യം തു​ട​രു​ന്ന​ത്. പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല പ​ട്രോ​ളി​ംഗും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up