തളിപ്പറമ്പ്: ഭാര്യയെ തലയ്ക്കടിച്ച് കൊന്ന കേസിന്റെ വിചാരണ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ. എൻ. പ്രശാന്തിന്റെ മുമ്പാകെ ആരംഭിച്ചു. 2024 ജൂലൈ 11ന് വൈകുന്നേരം അഞ്ചോടെയാണ് നെല്ലിക്കുറ്റി കോട്ടക്കുന്നിൽ കിടപ്പുരോഗിയായ മേട്ടുംപുറത്ത് വീട്ടിൽ ഭാരതിയെ (73) ഭർത്താവ് നാരായണൻ (77) കൊലപ്പെടുത്തിയത്. തേങ്ങ പൊതിക്കുന്ന പാര കൊണ്ട് ഭാരതിയെ അടിച്ച് കൊന്നതിന് ശേഷം ജീവനൊടുക്കാനായിരുന്നു പദ്ധതി.
ഭാര്യയെ കൊന്നപ്പോഴേക്കും മകൻ മുറിയിലേക്ക് വന്നതിനാൽ നാരായണൻ ഓടിരക്ഷ പ്പെടുകയായിരുന്നു. അന്ന് തന്നെ കുടിയാന്മല പോലീസ് നാരായ ണനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വർഷമായി ജയിലിൽ കഴിയുകയാണ് പ്രോസിക്യൂഷന് വേണ്ടി അഡ്വ. യു.രമേശൻ ഹാജരായി.