Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boar Shot Dead

Palakkad

വീ​ട്ടു​വ​ള​പ്പി​ൽ ഓടിക്ക​യ​റി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു


നെ​ന്മാ​റ: കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. നെ​ന്മാ​റ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അം​ഗം ഗ്രീ​ഷ്മ​യു​ടെ കണ്ണോട്ടിലെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കാ​ട്ടു​പ​ന്നി ഓ​ടി​ക്ക​യ​റി ത​മ്പ​ടി​ച്ച​ത്. വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് വ​രു​ന്ന​തു​ക​ണ്ട് ഒ​ച്ച​വ​ച്ചെ​ങ്കി​ലും കാ​ട്ടു​പ​ന്നി വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ചെ​ടി​ക​ൾ​ക്ക് പി​ന്നി​ൽ മ​റ​ഞ്ഞു​നി​ന്നു.

ആ​ക്ര​മി​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ വീ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ത്തു​ണ്ടി സെ​ക്്ഷ​ൻ വ​നം അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നെ​ന്മാ​റ ഡി​എ​ഫ്ഒ യു​ടെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട ഷൂ​ട്ട​ർ പി. ​വി​ജ​യ​ൻ ചാ​ത്ത​മം​ഗ​ല​ത്തെ വി​ളി​ച്ചു​വ​രു​ത്തി വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം പി​ന്നീ​ട് മ​റ​വു​ചെ​യ്തു. ക​ണ്ണോ​ട് മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യി കാ​ട്ടു​പ​ന്നി, മാ​ൻ, പു​ലി, ക​ര​ടി എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up