കാട്ടുപന്നിയുടെ ജഡത്തിനു സമീപം ഷൂട്ടറും വനംജീവനക്കാരും വാച്ചർമാരും.
നെന്മാറ: കാട്ടുപന്നിയെ വെടിവച്ചുകൊന്നു. നെന്മാറ പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഗ്രീഷ്മയുടെ കണ്ണോട്ടിലെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രിയോടെ കാട്ടുപന്നി ഓടിക്കയറി തമ്പടിച്ചത്. വീട്ടുവളപ്പിലേക്ക് വരുന്നതുകണ്ട് ഒച്ചവച്ചെങ്കിലും കാട്ടുപന്നി വീടിനോട് ചേർന്നുള്ള ചെടികൾക്ക് പിന്നിൽ മറഞ്ഞുനിന്നു.
ആക്രമിക്കുമെന്ന ഭയത്താൽ വീട്ടുകാർ വനംവകുപ്പിനെയും പഞ്ചായത്ത് അധികൃതരുടെയും വിവരമറിയിക്കുകയായിരുന്നു. പോത്തുണ്ടി സെക്്ഷൻ വനം അധികൃതർ സ്ഥലത്തെത്തി നെന്മാറ ഡിഎഫ്ഒ യുടെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർ പി. വിജയൻ ചാത്തമംഗലത്തെ വിളിച്ചുവരുത്തി വെടിവച്ചു കൊല്ലുകയായിരുന്നു. വനപാലകരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയുടെ ജഡം പിന്നീട് മറവുചെയ്തു. കണ്ണോട് മേഖലയിൽ സ്ഥിരമായി കാട്ടുപന്നി, മാൻ, പുലി, കരടി എന്നിവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Tags : wild boar shot dead nattuvishesham localnews A wild boar that strayed into the residential compound