Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wilderness Areas.

Pathanamthitta

വ​നാ​ന്ത​ര​ങ്ങ​ളി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ

റാ​ന്നി: മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന വ​ന്യ​ജീ​വി ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ട്ടി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ റാ​ന്നി ഇ​ട​ക്കു​ളം മാ​ർ​ത്തോ​മ്മാ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​ചേ​ർ​ന്നു.
വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം ളാ​ഹ, പ്ലാ​പ്പ​ള്ളി വ​ന​മേ​ഖ​ല​യി​ൽ എ​ത്തി കാ​ട്ടി​ൽ വി​ത്തു​ക​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു. ത​ദ്ദേ​ശീ​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ളാ​ണ് ന​ട്ട​ത്.
വ​ന​ത്തി​ലെ ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് കു​റ​യ്ക്കു​ക​യും പ​ക്ഷി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ടീ​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ന​മേ​ഖ​ല​യി​ൽ ന​ടാ​ൻ അ​നു​യോ​ജ്യ​മാ​യ തൈ​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​പ്പാ​റ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റാ​ർ ബോ​ബി അ​വ​ഗാ​മ, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ ഷി​ജി​ൻ വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പാ​ൾ ഡോ. ​മി​ന്നി ജോ​ർ​ജ്, ഡോ. ​വ​ർ​ഗീ​സ് പി. ​പീ​റ്റ​ർ, സ്നേ​ഹാ സാ​റ ഏ​ബ്ര​ഹാം, വി​പി​ൻ വി. ​പു​രു​ഷോ​ത്ത​മ​ൻ, എ​ച്ച്. ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ളാ​ഹ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ദി​വാ​സി യു​വാ​ക്ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി.

Latest News

Corehub Up