കോട്ടയം: നാഗമ്പടം റെയിൽവേ മേൽപാലത്തിന്റെ തകർന്ന ഫുട്പാത്ത് പുനർനിർമിക്കാൻ 24.17 ലക്ഷം രൂപ അനുവദിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. റെയിൽവേ മേൽപാലത്തിലുള്ള ഫുട്പാത്ത് നിർമിച്ചപ്പോൾ ഉണ്ടായ അപാകതകൾ റെയിൽവേ പരിഹരിച്ചിരുന്നില്ല. ഇത് കണക്കിലെടുത്തു കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനു അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള യോഗത്തിൽ താൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേയുടെ അനുമതിയോടുകൂടിയാണ് പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തി ഏറ്റെടുത്തത്. നടപ്പാതയുടെ നവീകരണത്തിന് 24.17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളകി മാറിയത് കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയാണെന്ന വാർത്ത ദീപിക പലപ്രാവശ്യം ഉയർത്തിക്കാട്ടിയിരുന്നു.